താളപ്രമാണങ്ങള്‍

താളപ്രമാണങ്ങള്‍

മഗ്രമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ഒന്നാകണം താളം, കവിതയിലെ താളഘടനയെ കേന്ദ്രീകരിച്ചുള്ള പഠനവും താളം വിശകലനം ചെയ്യാനുള്ള പരിശ്രമവുമാണിതു്. സാഹിത്യ മീമാംസ സാഹിത്യ വിമര്‍ശനം ഐച്ഛിക വിഷയമായറിയുന്നവരുടെ ഇടയില്‍ സാഹിത്യേതര വിഷയമല്ല താളപ്രമാണങ്ങള്‍. നമുക്കു് ചുറ്റിലുമുള്ള എല്ലാത്തിനും ഒരു താളമുണ്ട്. ചില താളങ്ങള്‍ ഓരോരുത്തരുടേയും അതാതു് കാര്യങ്ങളുമായുള്ള ആത്മബന്ധത്തിന്റേയും ആസ്വാദനത്തിന്റെയും അടിസ്ഥാനത്തിലാണെന്നു് സമര്‍ത്ഥിക്കേണ്ടിവരും. താളപ്രമാണങ്ങളില്‍ താളഘടന എങ്ങനെ മലയാള കവിതകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണു് വിശദീകരിക്കുന്നതു്.

താളം, താളം എന്നാല്‍ എന്ത്? പ്രയോഗത്തിലുള്ള താളം ഓരോരുത്തരിലും വ്യത്യസ്താഭിപ്രായമായിരിക്കും. പലപ്പോഴും നാം പറയാറുണ്ട്, ‘താളം തെറ്റിയ ജീവിതംഎന്നു്. ഇവിടെ എന്തായിരിക്കും താളം? താളം എന്നാല്‍ ക്രമം. ക്രമം തെറ്റിയ താളം ആസ്വാദ്യകരമായേക്കില്ല. അതുപോലെ തന്നെ താളം തെറ്റിയ ജീവിതവും. ഊഷരതയുടെ താളം ഉര്‍വരതയുടെ താളം. ചലനമാണു് താളത്തിന്റെ അടിസ്ഥാനം. മരണത്തിന്റെ താളം എന്താണ്?, മരണത്തിനെവിടെയാണു് താളം? ജീവിച്ചിരിക്കുമ്പോള്‍ ചലനവുമായി ബന്ധപ്പെട്ടതല്ലേ താളം? അങ്ങനെ താളത്തിനു് വിവക്ഷകളേറെ. പൊതുവേ സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നതു്.

മലയാളികള്‍ക്ക് താളം മറ്റ് സംസ്ഥാനത്തേക്കാള്‍ കൂടുതലാണ്. കർണ്ണാടക സംഗീതത്തിലെ വാഗ്ഗേയകാരന്മാരായ, കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്ന ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ ദക്ഷിണേന്ത്യയില്‍ താളത്തെ കൈകാര്യം ചെയ്തപ്പോള്‍ സഹ്യനിപ്പുറത്തേയ്ക്ക്, നമ്മുടെ കേരളത്തിലേയ്ക്ക് അതു് വ്യാപിക്കാതിരുന്നത് ഒരുപക്ഷേ താളത്തെ അതിലേറെ അഭിരമിക്കുന്ന മനസ്സ് മലയാളികള്‍ക്കുള്ളതിനാലാവണം. നാടോടിയും മാര്‍ഗ്ഗിയും ദേശിയുമായ താളപദ്ധതികള്‍ നമ്മള്‍ മലയാളികള്‍ക്കുണ്ടായിരുന്നു. സംസ്കൃത ഛന്ദസ്സില്‍ നിന്നു് മാറ്റിയെടുത്താല്‍ മറ്റു് ഛന്ദസ്സില്‍ താളത്തെ പരിചരിക്കുന്നതിനു് വേണ്ടി മലയാളി ആവിഷ്കരിക്കുന്ന തന്ത്രങ്ങള്‍ അതേപടി കവിതകളിലും അവതരിപ്പിച്ചിരിക്കുന്നു എന്നു് കാണാന്‍ സാധിക്കും. ഇത് ഏ.ആര്‍. നു് പോലും മനസ്സിലായിട്ടില്ല എന്നതാണു് സത്യം. വൃത്തമഞ്ജരിയിലൂടെ കേരളത്തിലെ മലയാള കവിതകളിലെ താളങ്ങളെയാണു് അദ്ദേഹം വിശകലനം ചെയ്തത്. വൃത്തമഞ്ജരിയില്‍ ചെയ്തവ പലതും ഓര്‍മ്മയില്ലാതെയാണു് ഗുരുലഘുക്കള്‍ നിര്‍ണ്ണയിച്ചു് മാത്രകള്‍ വിഭജിച്ച് ഗണങ്ങള്‍ തിരിച്ച് പുതിയ ഓരോ പേര് നല്കി പട്ടികതയ്യാറാക്കി മലയാളത്തിലുണ്ടായ കവിതകളുടെ താളഘടന വിശകലനം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചതു്. ഒരു ഗുരു അക്ഷരം ഉപയോഗിക്കുന്ന സമയംകൊണ്ട് രണ്ട് ലഘു അക്ഷരം ഉപയോഗിച്ചാല്‍, താളഘടനയില്‍ മാറ്റം വരുത്താതെ ഒരേ താള വൃത്തത്തിനകത്തുനിന്നു്കൊണ്ട് നിര്‍മ്മിക്കാവുന്ന പദസംഘാതങ്ങളുടെ സാധ്യത അനന്തമാണു്. എണ്ണമറ്റ വൃത്തങ്ങള്‍ അതില്‍ പിറന്നു. തിരക്കിട്ട് പേരിട്ട് പേരിട്ട് 376 വൃത്തങ്ങള്‍ ഏ.ആര്‍. തിട്ടപ്പെടുത്തി. പേരിട്ട് കഴിഞ്ഞപ്പോഴോ?, മലയാളത്തിലുപയോഗിക്കപ്പെട്ട പല ഛന്ദസ്സും അതിനു് പുറത്താണു് എന്നതാണു് വസ്തുത. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാത്തതിനു് അദ്ദേഹം പേരിടാന്‍ മറന്നുപോയി എന്നു് ചുരുക്കം. തിരക്കിട്ട് പേരിടാനുള്ള ബദ്ധപ്പാടിനിടയില്‍ ഓര്‍മ്മയില്ലാതെ ഒരേ പേര് വീണ്ടും വീണ്ടും പല സന്ദര്‍ഭങ്ങളില്‍ പല വൃത്തങ്ങള്‍ക്കിട്ടു. അവയിലൊന്നും ഉള്‍പ്പെടാത്ത ഒരുപാട് ഛന്ദസ്സുകളിപ്പോഴുമുണ്ട്. മാലിനി എന്ന വൃത്തം മൂന്നു് തവണ വൃത്തമഞ്ജരിയില്‍ കാണാന്‍ സാധിക്കും. മറ്റൊരു പരിസരത്തില്‍ ഇതേ ഛന്ദസ്സ് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ മുമ്പ് പേരിട്ടതാണെന്നോര്‍മ്മയില്ലാതെ ആവര്‍ത്തിച്ച് മറ്റൊരു പേരിട്ടു. ധ്രുതകാകളി എന്ന പേരിലും ഉപസര്‍പ്പണി എന്നപേരിലും രണ്ട് വൃത്തങ്ങള്‍ വൃത്തമഞ്ജരിയില്‍ കാണാം. രണ്ടും ഒരേ വൃത്തമാണു്. പേരിടല്‍ ക്രിയ വിരസമായത് ഈ പശ്ചാത്തലത്തിലാണു്. 1417 വൃത്തങ്ങള്‍ക്കാണു് വൃത്ത രത്നാകരത്തില്‍ പേരിട്ടിരിക്കുന്നത്. .ആര്‍. പേരിടാന്‍ മറന്നുപോയ ചില ഛന്ദസ്സുകള്‍ കണ്ടെത്തി വൃത്ത ശില്പത്തില്‍ താളങ്ങള്‍ കുറേക്കൂടി സുക്ഷമമായി പഠിക്കാനറിയുന്ന കുലത്തില്‍ ജനിച്ച കുട്ടികൃഷ്ണന്‍ മാരാര്‍ വേറേയും പേരുകളിട്ടു. പക്ഷേ, ആധുനിക മലയാളകവികള്‍ കവിതയ്ക്കുവേണ്ടി ഉപയോഗിക്കുന്ന താളങ്ങള്‍ ഇതിനൊക്കെ പുറത്താണു്. പണ്ട് കാലത്ത് കവികള്‍ ഉപയോഗിച്ച താളങ്ങള്‍ പലതും ഈ പട്ടികയില്‍ വരാതെ പോയതും കാണാം. അടിസ്ഥാന പ്രശ്നം എന്താണെന്നുള്ള ഒരു അന്വേഷണമാണു് ഇവിടെ ലക്ഷ്യംവെക്കുന്നത്. ഛന്ദസ്സിന്റെ നിയമകമായ അടിസ്ഥാനം താളമാണെന്ന തിരിച്ചറിവ് നിര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടിടത്താണു് ഈ അന്വേഷണത്തിലൂടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നതു്.

താളസന്നിവേശം

ആരും ഗുരു ലഘു ഓര്‍മ്മിച്ചുവെച്ച് ആദ്യത്തെ അക്ഷരം ഗുരു പിന്നെ രണ്ട് ലഘു പിന്നെ മൂന്നു് ഗുരു രണ്ട് ലഘു എന്ന് കവിത എഴുതിയിട്ടില്ല. കവിത എഴുതുന്നത് ഛന്ദോബന്ധമായിട്ടുള്ളതാണെങ്കില്‍ മനസ്സില്‍ രൂപപ്പെടുന്ന ഒരു താളത്തെ ആധാരമാക്കിയാണു്. ഈ താളം പണ്ട്കാലത്ത് മാത്രമുള്ള ഒരു പ്രതിഭാസമാണെന്ന് നമുക്ക് പറയാനാകില്ല. പുതിയകാലഘട്ടത്തിലെ കവികളില്‍ അനവധിപേര്‍ പലപ്പോഴും കവിതയില്‍ താളം ഉപയോഗിക്കുന്നുണ്ടു്. മഹത്തായ കവിത താളമുള്ളതാണോ? അത് രണ്ടാമത്തെ കാര്യം. കവിത താളമില്ലാതെയുമെഴുതാം. താളം ചിലപ്പോഴെങ്ങിലും ചിലര്‍ക്കൊക്കെ സൌകര്യമായി തോന്നാം. എന്തിനു് വേണ്ടിയാണു് താളം ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റി ഒരു പഠനം ചുള്ളിക്കാടിന്റെ കവിതകളെക്കുറിച്ച് സച്ചിതാനന്ദന്‍ നടത്തിയിരുന്നു. ചുള്ളിക്കാട് ഓരോ കവിതയ്ക്ക് ഓരോ കൃത്യമായ താളങ്ങള്‍ ഉപയോഗിച്ചു. എന്താണു് ഈ താളം ഉപയോഗിച്ചുകൊണ്ട് കവി ഉണ്ടാക്കിയ നേട്ടം എന്ന് സച്ചിതാനന്ദന്‍ വിശദീകരിക്കുന്നത്, ചിലപ്പോള്‍ സമാനമായൊരു ഭാവാന്തരീക്ഷം മലയാളിക്ക് പരിചയമുള്ളതാണെങ്കില്‍ ആ അന്തരീക്ഷത്തിലേയ്ക്ക് പെട്ടെന്നു് നമ്മളെ കൊണ്ടുപോകുവാന്‍ ഒരു പ്രത്യേക താളഘടന ഉപയോഗിക്കുന്നത് സഹായകരമായിരിക്കാം എന്നതിനാലാവണം. പുലരുവാനേഴര രാവേയുള്ളൂ എന്നൊരു കവിത തുടങ്ങുമ്പോള്‍ അതില്‍ ഉള്ളടങ്ങിയ താളഘടനകൊണ്ടുതന്നെ ഒരു പഴയ നാടോടികഥയാണ് പറയാന്‍ തുടങ്ങുന്നത് എന്ന ഒരു പരിസരം സൃഷ്ടിച്ചെടുക്കുന്നു. ഭാവപരമായ ആശയപരമായ ഒരു പരിസരത്തിന്റെ നിര്‍മ്മിതി കവി പൂര്‍ത്തിയാക്കുന്നു എന്നു് സാരം. അപ്പോള്‍ താളംകൊണ്ട് അങ്ങിനെ ഒരു പ്രയോജനം അവിടെ കാണുന്നു. കൃഷ്ണകഥകളുമായി ബന്ധപ്പെട്ട, വള്ളത്തോളിന്റെ കവിതയാകെ പരിശോധിച്ചാല്‍ അവിടെയൊക്കെ മഞ്ജരിയുടെ ഘടന കാണാം. ഒരു ചിത്രം എന്ന വള്ളത്തോളിന്റെ കവിത മഞ്ജരി വൃത്തത്തിലാണു്. അമ്പാടിയില്‍ ചെല്ലുന്ന അക്രൂരരുടേത് മഞ്ജരി വൃത്തത്തിലാണു്. അത് കൂടാതെ രാധാകൃഷ്ണരുടെ, കൃഷ്ണനെ കേന്ദ്രകഥാപാത്രമായി പ്രതിപാദിക്കുന്ന കവിതകള്‍ രചിച്ചപ്പോഴൊക്കെ മഞ്ജരി വൃത്തത്തില്‍ അവലംബിക്കുവാനുള്ള പശ്ചാത്തലം, മഞ്ജരിയില്‍ രചിക്കപ്പെട്ട പ്രസിദ്ധമായ, മലയാളിക്ക് മുഴുവന്‍ സുപരിചിതമായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെന്ന കാവ്യം തന്നെയാണു്. ആ ഒരു ഭാവപരിസരത്തിലേയ്ക്ക് വായനക്കാരനെ കൊണ്ടുപോകുവാന്‍ ഈ താളമുപയോഗിക്കുന്നു.

മറ്റൊരു തരത്തിലാവാം ചിലപ്പോള്‍, കാളിയനെ മര്‍ദ്ദിക്കുന്ന വള്ളത്തോളിന്റെ കവിതയായ കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍. അത് നാരായണീയത്തില്‍ കൃഷ്ണനെ വിവരിച്ച വരികള്‍ പോലെയല്ല. അവനോക്കാം,

ഭുവനത്രയ ഭാരഭൃതോ ഭവതോ

ഗുരുഭാര വികമ്പി വിജൃംഭിജലാ

പരിമജ്ജയതി സ്മ ധനുശ്ശതകം

തടിനീ ഝടിതി സ്ഫുടഘോഷവതീ

ത്രിലോകങ്ങളുടേയും ഭാരം വഹിക്കുന്ന ഭഗവാന്റെ കനത്ത ഭാരംകൊണ്ട് ക്ഷുഭിതമായി പൊങ്ങിയ ജലത്തോടുകൂടിയതും സ്പഷ്ടമായി കേള്‍ക്കുന്ന ശബ്ദത്തോടുകൂടിയതുമായ കാളിന്ദി നദി പെട്ടെന്നുതന്നെ നൂറു വില്‍പാടുദൂരം ഇരുകരകളിലേയ്ക്കും കവിഞ്ഞൊഴുകി എന്നു് വരികളുടെ ആഖ്യാനം. പക്ഷേ ഇതേ രീതിയിലല്ല ഇവിടെ കൃഷ്ണനെ അവതരിപ്പിക്കുന്നത്. ഈ ഓമനത്തമുള്ള കൊച്ചുകുഞ്ഞിനെ ആരാണ് നദിയിലേയ്ക്ക് എറിഞ്ഞത് എന്നതിന് ശേഷം അമ്മയ്ക്കുതുല്ല്യമായ വാത്സല്ല്യത്തോടെ നദി ആ പിഞ്ചുകുഞ്ഞിനെ ഏറ്റെടുത്തു എന്നു പറയുന്ന സന്ദര്‍ഭങ്ങളില്‍,

പല്ലവം പോലുള്ള രണ്ടിളം കൈകള്‍ വ

ന്നുല്ലസല്ലീലമായ്ത്തല്ലുകയാല്‍

വെണ്‍മുലപ്പാല്‍ നുര ചിന്നിച്ചിതറിന

ല്ലമ്മയാമന്നദിക്കാര്‍ദ്ര നെഞ്ചില്‍

കൊച്ചുകുഞ്ഞുങ്ങള്‍ അവരുടെ കുഞ്ഞിക്കൈകള്‍ കൊണ്ട് അമ്മയുടെ നെഞ്ചില്‍ തല്ലിക്കളിക്കുന്നതും ആര്‍ദ്രമായ അമ്മ വാത്സല്യപൂര്‍വ്വം മുലപ്പാല്‍ ചുരത്തിക്കൊടുക്കുന്നതും നാം കാണുന്നതാണു്. ഉണ്ണിക്കണ്ണന്‍ നദിയുടെ മാറിലേയ്ക്ക് ചാടിയപ്പോള്‍ നദി സന്തോഷത്തോടെ ആ മകനെ സ്വീകരിച്ചു.

ഇവിടെ താരാട്ടിന്റെ ഈണം കൃത്യമായി ആ ഒരു വാത്സല്ല്യത്തിന്റെ ഭാവത്തെ നിര്‍മ്മിക്കാന്‍ , അനുഭവിപ്പിക്കുവാന്‍ സഹായകരമായതുകൊണ്ടാവാം കവി അത്തരമൊരു താളഘടനയെ കവിതയ്ക്ക് സ്വീകരിച്ചത്. ഈ രീതിയില്‍ പലപ്പോഴും താളഘടന ആ ഭാവാത്മകതയെ വികസിപ്പിച്ചെടുക്കാന്‍, അനുകൂല പശ്ചാത്തലമൊരുക്കുവാന്‍ സഹായിക്കുന്നുണ്ടാവാം. പുതിയകാലഘട്ടത്തിലെ കവിതകള്‍ പലതും താളഘടനയുടെ സവിശേഷതകൊണ്ട് മാത്രം നിലനില്‍ക്കുന്നതു്, അതിന്റെ ഉള്ളടക്കത്തോടൊപ്പംതന്നെ പ്രധാനപ്പെട്ടതായി അതിലെ താളഘടനയും വര്‍ത്തിക്കുന്നതായും നമുക്ക് കാണാന്‍ സാധിക്കും. ഉദാഹരണത്തിനു്, കവി മനോജ് കുറൂരിന്റെ തൃത്താല കേശവന്‍ എന്ന കവിത. തൃത്താല കേശവന്‍ എന്ന തായമ്പക കലാകാരനെക്കുറിച്ചുള്ള ഓര്‍മ്മയാണു് കവിത. ആ കവിതയുടെ രചനയുടെ രീതിപരിശോധിച്ചാല്‍ ഒരു തായമ്പകയുടെ താളഘടനയെ കവിതയിലേയ്ക്ക് പകര്‍ത്തിയിരിക്കുന്നതായി നമുക്ക് തിരിച്ചറിയാന്‍ കഴിയും. അതു് തിരിച്ചറിയുമ്പോഴേ ആ കവിതയ്ക്ക് പൂര്‍ണ്ണമായൊരു ആസ്വാദ്യതയും ലഭിക്കൂ എന്നതാണു് മറ്റൊരു പ്രശ്നം. പതികാലം കൊട്ടുന്നതിനു് മുമ്പ്, തായമ്പക ആരംഭിക്കുന്നത് തൃപുടത്തിലുള്ള ഒരു വലംതല പ്രയോഗത്തിലൂടെയാണു്. കൊട്ടിവെക്കുക എന്നൊരു പ്രയോഗം ഉണ്ട്. അവിടെ തൃപുടയിലാണു് വരികള്‍. തുടര്‍ന്നു് തായമ്പക ആരംഭിക്കുന്നു. പതികാലത്തിലാണു് വരികള്‍. അതിനു്ശേഷം ചമ്പക്കൂറിലേയ്ക്ക് കടക്കും തായമ്പക.

ധ്യാനത്തിലാണവന്‍, കൈയിലും ചുണ്ടിലും

ജ്ഞാനസാഫല്യം നിറയുന്ന പുഞ്ചിരി.

ഉള്ളില്‍ തമസ്സിന്‍ മഹാകാലതാണ്ഡവം

കൈയില്‍ നിലാവിന്റെ സത്തേറ്റ സാധകം. “

തകതകിട തകതകിട തകതകിട തകതകിട ഇതാണു് ചമ്പക്കൂറിന്റെ താളം. അവിടെ വരികള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണു്?, “ധ്യാനത്തിലാണവന്‍ തകതകിട തകതകിട…” – ആ താളം ഉപയോഗിച്ചിരിക്കുന്നു. തുടര്‍ന്നു് എടകാലത്തിലേയ്ക്കും ഇരുകടയിലേയ്ക്കും കടക്കുമ്പോള്‍ ചെമ്പടയിലേയ്ക്കു് മാറണം.

വഴി മാറുന്നു, നില മാറുന്നു

വഴിയറിയാതിടനിലയെത്തുന്നു

പെരിയ മലമ്പാമ്പിഴയുന്നൊരുവഴി

ചെറുശലഭങ്ങള്‍ പറക്കുന്നൊരുവഴി

ഇടയിലൊരുക്കിയ നൂല്‍‌പ്പാലത്തില്‍

കപടച്ചിരിയായ് നിറയുന്നൊരുവന്‍.”

ഇടനിലയിലേയ്ക്കെത്തുമ്പോള്‍ ചെമ്പടതാളത്തില്‍ വരികള്‍. വരികളുടെ ആശയ പ്രപഞ്ചത്തിനോടൊപ്പംതന്നെ സമാനമായി സമാന്തരമായി ഈ താളംകൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന മറ്റൊരു ശില്പമാതൃകയുടെ പൂര്‍ത്തീകരണം കവി സാധിച്ചെടുക്കുന്നു ഈ കവിതയിലൂടെ എന്നര്‍ത്ഥം. മര്‍മ്മതാളം എന്നൊരു താളമുണ്ട്, ഈ താളത്തിനു് ഒരു സവിശേഷതയുണ്ട്, നമ്പ്യാര്‍ തുള്ളലില്‍ പലഭാഗത്ത് മര്‍മ്മതാളം എന്ന നാടോടി താളം ഉപയോഗിച്ചിട്ടുണ്ട്. അര്‍ജ്ജുന നൃത്തത്തില്‍ പടയണിയില്‍ ഒക്കെ ഉപയോഗിച്ച താളമാണു് മര്‍മ്മതാളം. ഈ താളത്തില്‍ ധാരാളം വരികള്‍ മലയാളം കവിതകളില്‍ ആദ്യമായി നമ്മള്‍ കാണുന്നത് കുഞ്ചന്‍ നമ്പ്യാരുടെ രചനയിലൂടെയാണു്. കിരാതം തുള്ളല്‍, സൌഗന്ധികം തുള്ളല്‍ , സ്യമന്തകം തുള്ളല്‍ ഒക്കെ മര്‍മ്മതാളം എന്ന മേല്‍ക്കുറിപ്പോടുകൂടി കുറേ വരികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ വരിക്കൊരു വൃത്തം ഉണ്ടാക്കുവാന്‍, വൃത്തത്തിനൊരു പേരിടാന്‍, അതിന്റെ ലക്ഷണം പറയാന്‍ ഏ.ആര്‍. ഒന്നരതാളുകളാണു് വൃത്തമഞ്ജരിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ അക്ഷരം ലഘുവാകാം ഗുരുവാകാം, ഇങ്ങനെ വരാം ഇങ്ങനെവരാം, .ആറിനു് അത് മനസ്സിലായിട്ടില്ലാ എന്നു് ചുരുക്കം. അതുകൊണ്ടാണു് ഒന്നരതാളില്‍ വിശദീകരിച്ച് വിവരിച്ച് എഴുതിവെച്ചത്. അതിനു് പേരിട്ടിരിക്കുന്നത് അജഗരഗമനം എന്നാണു്. അജഗരം എന്നാല്‍ പാമ്പ്. അജഗരത്തിന്റെ ഗമനം, പാമ്പിഴയുന്നതുപോലെ ഇഴയുന്ന വൃത്തം എന്നദ്ദേഹത്തിനു് തിരിച്ചറിയാനായി. മാരാര്‍ക്കും ഇതിന്റെ താളഘടനയല്ല മനസ്സിലായത്. അദ്ദേഹം അനാഗത തരംഗിണിയുടെ ഒരു ആവിഷ്കാര പദ്ധതിയായാണു് മര്‍മ്മതാളത്തെ അല്ലെങ്കില്‍ ഈ അജഗരഗമനത്തെ വിശകലനം ചെയ്തത്. കൃത്യമായി ഈ മര്‍മ്മതാളത്തിന്റെ താളഘടന തിരിച്ചറിയാനാവാത്തതുകൊണ്ട് വൃത്തശില്പത്തില്‍ ലക്ഷണം പറഞ്ഞത് മറ്റൊരു വികലമായ രീതിയിലായിപ്പോയി. കടമനിട്ട വാസുദേവന്‍ പിള്ളയാണു് ഒരു പ്രബന്ഥത്തിലൂടെ ഈ മര്‍മ്മതാളത്തിന്റെ ഒരു ഘടനയെക്കുറിച്ച് മലയാള വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യമായരീതിയില്‍ പഠിപ്പിക്കുന്നത്. അതിനു് ശേഷമോ, മുമ്പോ അയ്യപ്പ പണിക്കരുടെ, കടമനിട്ടയുടെ, എന്‍.എന്‍. കക്കാടിന്റെ ഉള്‍പ്പെടെ നിരവധി കവികളുടെ രചനകള്‍ മര്‍മ്മതാളത്തില്‍ വന്നു.

താളപരിചരണം

ഒന്നു്, ഒന്നു് രണ്ട്, ഒന്നു് രണ്ട് മൂന്നു്, ഒന്നു് രണ്ട് മൂന്നു് നാല്.

, അമ്മ, അമ്മമ്മ, അമ്മായമ്മ.

താളം പിടിക്കുമ്പോള്‍,

തധിം….തതധിം….തതതധിം,

ധീം….. തധീം….. തതധീം…. തതതധീം

പാതാളപടവുകള്‍ കയറി പറയപ്പടതുള്ളിവരുന്നു

പറയറയും താളം തുള്ളി പറയപ്പടപാടിവരുന്നു

തധിം….തതധിം….തതതധിം,

ധീം….. തധീം….. തതധീം…. തതതധീം

പടവുകള്‍ കയറി എന്ന പദപ്രയോഗവും ഈ താളഘടയുമായുള്ള സാജാത്യം ചിന്തിച്ചുനോക്കൂ.

ഒന്നു്, ഒന്നു് രണ്ട്, ഒന്നു് രണ്ട് മൂന്നു്, ഒന്നു് രണ്ട് മൂന്നു് നാല്

ഈ ആരോഹണ പദ്ധതിയും പാതാളപ്പടവുകള്‍ കയറി എന്ന പ്രയോഗവും പരസ്പരം ബന്ധപ്പെട്ടതാണു്. അബോധപൂര്‍വ്വമായി ഒരു കവിതയുടെ താളം വന്നതല്ല. ഈ താളത്തിനു് ഈ സന്ദര്‍ഭത്തില്‍ പ്രത്യേക സാംഗത്യം ഉണ്ട് എന്നര്‍ത്ഥം. അതു് തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ കവിത അനാഗത തരംഗിണിയായിട്ട് മാറിപ്പോകും. ഇത് വേണമെങ്കില്‍ മറ്റൊരു രീതിയില്‍ ചൊല്ലാവുന്നതേയുള്ളൂ. സമത്തില്‍ അക്ഷരം വയ്ക്കാതെ രണ്ട്മാത്രം തള്ളി തകതള്ളിയിട്ട്, ധി മുതല്‍ അക്ഷരം വച്ചുകൊണ്ട് തക എന്ന് മനസ്സില്‍ പറഞ്ഞ് തക.. പാതാളപടവുകള്‍ കയറി..തകപറയപ്പടതുള്ളിവരുന്നുഎന്നും പാടാം. ഈ കവിത ചൊല്ലുന്ന മത്സരവേദിയില്‍പോലും ഇങ്ങനെയാണു് ഈ കവിത ചൊല്ലിക്കേള്‍ക്കുന്നത്. കവി ഉദ്ദേശിച്ച ഈ മര്‍മ്മതാളം എന്ന താളഘടന തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ട് സംഭവിക്കുന്ന വൈകല്ല്യമാണെന്നത് വ്യക്തം. താളഘടനയെക്കുറിച്ച് പറയുമ്പോള്‍, താളത്തെ പരിചരിക്കുന്നതിനു് മലയാളി അവലംബിക്കുന്ന രീതിശാസ്ത്രത്തിന്റെ കൃത്യമായ പ്രതിഫലനങ്ങള്‍ അല്ലെങ്കില്‍ പുനഃരാവിഷ്കാരങ്ങള്‍ മലയാള വൃത്തങ്ങളില്‍ കാണാം. തായമ്പകയില്‍ മാത്രമല്ല, നമ്മുടെ നാട്യതാള പദ്ധതിയിലൊക്കെ പ്രധാനമായി കാണുന്ന ഒരു താള പരിചരണ രീതിയുണ്ട്, ഒരു തന്ത്രമുണ്ട്. എണ്ണത്തിനു് മറിയെണ്ണം കൊട്ടുക. ആദ്യക്ഷരം ലഘുവായിവരുന്ന ഒരു മേളഖണ്ഡം കൊട്ടിയാല്‍ തൊട്ടുപുറകേ ആ ആദ്യ ഗുരുവിനു് രണ്ട് ലഘുവാക്കിക്കൊണ്ടുള്ള ഒരു മറിയെണ്ണം പ്രയോഗിക്കപ്പെടുക. വ്യാകരണമെഴുതിയ ആളുകള്‍ ഈ മറിയെണ്ണത്തിനു് എതിരെണ്ണം എന്നും പറയും. ചിലര്‍ വാദി, സംവാദി തുടങ്ങീ സംസ്കൃത വാക്കുകളിലൂടേയും വിശകലനം ചെയ്യാറുണ്ട്. സംഗതിയെല്ലാം ഒന്നുതന്നെ. ആരെടാ…” എന്നു് ചോദിച്ചാല്‍ ഞാനെടാ…” എന്നു് മറുപടി പറയുന്നതുപോലെ. അഡ്ഡുക് തരികിട എന്ന്കൊട്ടിയാല്‍ അഡുഡുക് തരികിട എന്ന് രണ്ടാമത് കൊട്ടും. നഡ്ഡൂ റഡ്ഡും എന്ന് കൊട്ടിയാല്‍ നകഡൂ റഡ്ഡും എന്നും, നഡ്ഡൂറ എന്നത് ആദ്യത്തെ യിനെ നകഡൂറ എന്ന് രണ്ടാമത് കൊട്ടും. നഡ്ഡൂറഡ്ഡും നകാന്നകിന്നക എന്ന് കൊട്ടിയാല്‍ നകഡൂറഡ്ഡും നകാന്ന ഗിഡുതക എന്ന് മറിയെണ്ണം കൊട്ടും. അഡ്ഡുക് തരികിട അഡുഡുക് തരികിട എന്നാകുന്നതുപോലെ എല്ലാ സന്ദര്‍ഭങ്ങളിലും ആദ്യഗുരുവിനെ രണ്ട് ലഘുക്കളാക്കിക്കൊണ്ടുള്ള ഒരു മറിയെണ്ണം വൃത്തമായിത്തന്നെ മലയാളികളുടെ സമസ്ത രചനകളിലും നമുക്ക് കാണാന്‍ സാധിക്കും.

ഉന്തുന്തുംഎന്ന മഞ്ജരിയില്‍ മാലപ്പുലയനാ മാടത്തിന്‍ മുറ്റത്ത്എന്നാണെങ്കില്‍ അത് മഞ്ജരിയാണു്. ആദ്യത്തെ യിനെ രണ്ട് ചെറിയ ലഘുക്കളായി മലയപ്പുഎന്നൊരു പദപ്രയോഗം നടത്തി ഇതിനു് മറിയെണ്ണം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഓംകാരമായ പൊരുള്‍ ഇതില്‍ ഓം എന്ന ആദ്യ ഗുരുവിനെ ഹരിനാമകീര്‍ത്തനമി എന്ന രീതിയില്‍ രണ്ട് ലഘുവാക്കി മറിയെണ്ണം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. എണ്ണത്തിനു് മറിയെണ്ണം പോലെ ചിലപ്പോള്‍ ആദ്യ ഗുരുവിനെ ആകില്ല, മധ്യത്തിലുള്ള ഗുരു അക്ഷരത്തെ രണ്ട് ലഘു ആക്കിക്കൊണ്ടാവാം മറിയെണ്ണത്തിന്റെ പ്രയോഗം വരിക. തഗണം എന്നൊരു ഗണം ഉണ്ട്. രണ്ട് ഗുരു ഒരു ലഘു, ‘ധീം ധീം തഎന്നുനില്‍ക്കുന്ന ഗണത്തെയാണു് തഗണം എന്നു് പറയുക. യരതാ ഭജസാ മനാ എന്നതൊക്കെ പഠിച്ചത് ഓര്‍മ്മകാണും നമുക്ക്. തഗണം എന്താണു്? രണ്ട് ഗുരു ലഘു. ഈ മധ്യ ഗുരുവിനെ രണ്ട് ലഘുവാക്കി ഒരു മറിയെണ്ണ പ്രയോഗം തഗണത്തിന്റെ കൂടെ നില്‍ക്കും. ഇനി ലളിതമായി നേട്ടം പറയുകയാണെങ്കില്‍ കല്ല്യാണിഎന്നൊരു വാക്ക് പറഞ്ഞാല്‍, കല്ല്യാണി തഗണം ആണ്. ‘കല്ല്യാണിഎന്ന വൃത്തം തഗണങ്ങള്‍ മാത്രം നില്‍ക്കുന്നതാണു്. “തഗണം മൂന്നു് ഗുരു രണ്ടോട് ചേരുകില്‍“, “കല്ല്യാണി രൂപി വനത്തിന്നു പോവാന്‍അല്ലെങ്കില്‍ പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകംഇവിടെ ധീം ധീം ത ധീം ധീം തഎന്ന താളമുണ്ട്. തഗണങ്ങളാണു് നില്‍ക്കുന്നത്. തഗണം നില്‍ക്കുന്നതിന്റെ തൊട്ടുപുറകെ തഗണത്തിന്റെ മറിയെണ്ണം ധീം തകിടധീംധീംതഎന്നുള്ള രണ്ടാമത്തെ ധീംമിനെ രണ്ട് ലഘുവാക്കിക്കൊണ്ട് ധീം തകിട ധീംധീംത ധീംതകിട ധീംധീംത ധീംതകിട‘. എത്ര വൃത്തങ്ങളാണു്?. താളപ്രമാണങ്ങള്‍ സാപേക്ഷികമായി കവിതയില്‍ സന്നിവേശിപ്പിക്കുന്നു എന്നത് വ്യക്തമാക്കുകണു്.

ഓംകാരമയ പൊരുള്‍തുടങ്ങീ,

കല്ല്യാണി രാത്രിമഴഎന്നും പറയാം.

രാത്രിമഴ രാത്രി മഴ രാത്രി മഴ രാത്രി മഴ പോലെ

ഞാനുമിതപോലെയൊരു രാത്രിമഴ പോലെഇവിടെ പ്രയോഗിക്കുന്നത് തഗണത്തിന്റെ മറിയെണ്ണമാണു്. ഇന്ദുവദന എന്ന സംസ്കൃത ഛന്ദസ്സ്. ഇതുരണ്ടും ചേര്‍ന്ന ക്രമങ്ങള്‍ സമാനമായവ,

കണ്ണാശുപത്രിയുടെ വര്‍ണ്ണാശ്രമത്തിലൊരു

കണ്ണ്വന്‍ കടങ്കഥ പറഞ്ഞുമൃത്യുപൂജയില്‍ അയ്യപ്പപണിക്കരുടെ വരികള്‍

ധീം ധീംത ധീംതകിട

ഓംകാര മായപൊരുള്‍

ഷോണീന്ദ്ര പത്നിയുടെ

വാണിംനിശമ്യപുനരേണീവിലോചനനടുങ്ങീ ദണ്ഡകത്തിലും ഉപയോഗിച്ചത് സമാന ക്രമം തന്നെ.

ചേടീഭവന്നിഖിലഖേടീ കദംബതരുവാടീഷു നാകിപടലീ

കോടീരചാരുതരകോടീ മണീകിരണകോടീ കരംബിതപദാ

പാടീരഗന്ധികുചശാടീ കവിത്വപരിപാടീമഗാധിപസുതാ

ഘോടീഖുരാദധിക ധാടീമുദാരമുഖ വീടീരസേന തനുതാം

മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം . മത്തേബം (മദയാന) എന്ന സംസ്കൃത ഛന്ദസ്സില്‍ ഇതേക്രമം തന്നെ. ‘കല്ല്യാണി രാത്രി മഴഎന്നതിനു സമാനമായത്. എണ്ണത്തിനു് മറിയെണ്ണം കൊട്ടുക എന്നതുപോലെ നമ്മുടെ മേള പദ്ധതിയില്‍പെട്ട മറ്റൊരു പ്രധാന സംഭവമാണു് ഈ കൊട്ടിക്കൂര്‍പ്പിക്കുക എന്നതും.

നാല് അക്ഷരം കൊട്ടിയാല്‍ തൊട്ടുപുറകേ മൂന്നക്ഷരം കൊട്ടുക, പിന്നെ രണ്ടക്ഷരം കൊട്ടുക ശേഷം ഒരക്ഷരം കൊട്ടുക,കഴിഞ്ഞു. കൊട്ടിച്ചെറുതാക്കി ചെറുതാക്കി ഇല്ലാതാക്കുക. നോക്കാം,

രാത്രിമഴ രാത്രിമ രാത്രി രാ ര

കല്ല്യാണി രാത്രിമഴ രാത്രിമഴ രാത്രി രാ ര

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം“. വൃത്തം ഉണ്ടാകുന്ന രീതി വ്യക്തമാക്കപ്പെടുന്നു. നമ്മുടെ മേളത്തില്‍ താളങ്ങള്‍ എങ്ങിനെ പരിചരിക്കപ്പെടുന്നുവോ അതേപോലെ ഗണമാതൃകകളെ, ഗണഘടനകളെ കൊട്ടിക്കൂര്‍പ്പിച്ചും ഏറ്റിച്ചുരുക്കിയും ഒക്കെയാണു് ഇതുണ്ടാക്കുന്നതു്. എത്ര രസകരവും ഹൃദ്യവുമാണ് ഈ മാതൃക. സമാനമായ, ചെമ്പട എന്ന താളം നാലുമാത്രം കൊട്ടിയാല്‍ , അല്ലെങ്കില്‍ പതിനാറ് മാത്രം കൊട്ടിയാല്‍ , ‘തതതതതധീംഎന്നു് കൊട്ടും. ‘തകതകതകഅവസാനത്തെ അക്ഷരം രണ്ട് ലഘുക്കളെ ഒരു ഗുരുവാക്കി നിര്‍ത്തും. തുടര്‍ന്നു് തിശ്രപ്പെടുത്തി കൊട്ടുക എന്നത് പൊതുരീതിയാണു്. മലയാളികളുടെ സമസ്തമേഖലകളിലും ഇത് വ്യാപിച്ചിരിക്കുന്നത് കാണാം.

ഓ തിത്തിത്താരാ തിത്തിത്തെയ്

തിത്തെയ് തിത്തെയ് തകതെയ്

തകിട തകിട തക

മൂന്നു് മൂന്നു് രണ്ട്, അങ്ങിനെ എട്ടാകും. ആദ്യം ഒന്നിച്ചൊരെട്ട്, രണ്ടാമത്തെ എട്ടിനെ എങ്ങനെയാക്കാം?

മൂന്നു് മൂന്നു് രണ്ട് (3+3+2=8)

തകിട തകിട തക

തധീം തധീം തധീം ധീം

തിത്തിത്താരാ തിത്തിത്തെയ്

തിത്തെയ് തിത്തെയ് തകതെയ്ഇത് കഥകളിയിലാണു് വ്യക്തമാക്കുന്നത്.

തിത്തത്താ തിന്തത്താ തിത്തെയ് താതിത്താ തിമി താ‘ – അവിടെ കാണാം കലാശ്രീ ഇതേ മാതൃക. ഇതിനെ ചുരുക്കിപറഞ്ഞാല്‍,

നനരയ വിഷമത്തിലും സമത്തിൽ

പുനരിഹ നംജജരംഗ പുഷ്പിതാഗ്രപുഷ്പിതാഗ്രാ വൃത്തം, വൃത്തമഞ്ജരി. സമാനമായത്, വള്ളത്തോളിന്റെ ശിഷ്യനും മകനുംഎന്ന ഖണ്ഡകാവ്യത്തില്‍ ആദ്യത്തെ ഖണ്ഡം പുഷ്പിതാഗ്രയിലാണു്.

മികവുടയ കുബേരപത്തനത്തില്‍

സുകനകമാകിയ താഴികക്കുടങ്ങള്‍

പകല്‍ പകുതി കടന്ന ഭാസ്കരന്‍തന്‍

പ്രകടമരീചികളാല്‍ത്തിളങ്ങിമിന്നി“

മികവുടയ കുബേരപത്തനത്തില്‍

തതതതതധീം തധീം തധീം ധീം ‘.

താളഘടന

താളപരിചരണ രീതിശാസ്ത്രത്തെയാണു് വൃത്തങ്ങളാക്കി മാറ്റിയിരിക്കുന്നത് എന്ന് മേല്‍പറഞ്ഞവയിലാകെത്തുകയില്‍നിന്നു് കാണുമ്പോള്‍ വൃത്തം താളങ്ങളെ അടിസ്ഥാനമാക്കിയവയാണെന്നു് മനസ്സിലാക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുന്നതാണ്.

അടുത്തതായി പ്രയോഗങ്ങള്‍ ഊനങ്ങളുടേയും അനാഗതങ്ങളുടേയുമാണു്. അതിനു് മുമ്പ് താളം വിശകലനം ചെയ്തുപോകേണ്ടതുണ്ട്. നമുക്ക് വളരെ സുപരിചിതമായ താളമുണ്ട്. അടിയും ഇടയും ചേര്‍ന്നതാണു് താളം.

ഒരടിയും ഒരിടയും ചേര്‍ന്നത് ഏകതാളം,

ധീം തമൂന്ന് മാത്ര

രണ്ടടി ഒരിട രൂപതാളം

ധീം ധീം തഅഞ്ച് മാത്ര

മൂന്നടി ഒരിട ചെമ്പട താളം

നാലടി ഒരിട കാരിക താളം (തുള്ളല്‍ കൃതിയിലാണു് ഏറ്റവും കൂടുതല്‍ കാണുന്നത്.)

അഞ്ചടി ഒരിട പഞ്ചാരി താളം.

മൂന്നടി ഇട, മലയാളത്തില്‍ എഴുതപ്പെട്ട, ഛന്ദോബദ്ധമായ കവിതകളില്‍ തൊണ്ണൂറു് ശതമാനം കവിതകളും ചെമ്പടയിലാണു്, മലയാളികളുടെ ജീവതാളവും സംസാരിക്കുന്നതുപോലും ചെമ്പടയില്‍ത്തന്നെ എന്നു് പൊതുവേ പറയാറുണ്ട്. മലയാളികളുടെ വര്‍ത്തമാനത്തില്‍പോലും ചെമ്പട പ്രതിഫലിക്കാറുണ്ട്എന്നതാണു് യാഥാര്‍ത്ഥ്യം. മലയാളത്തില്‍ രചിക്കപ്പെട്ട ഏറ്റവും കൂടുതല്‍ കവിതകളും ചെമ്പടയിലാണു്തയ്യാറാക്കിയിരിക്കുന്നത്. തമ്മില്‍ മാറ്റിയും സമ്മിശ്രണം നടത്തിയും അത് വ്യത്യസ്തമാകാറുണ്ട്. നമ്പ്യാരെ കവിത നോക്കാം,

പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല

മലയാളി സംസാരിക്കുന്നത് തന്നെ ഇങ്ങനെയാണു്, മുദ്രാവാക്യം നോക്കൂ,

ആരാ നിങ്ങളെ നേതാവ് എന്താ നിങ്ങളെ പരിപാടി?”

ശരണം വിളിയും അതില്‍ നിന്നു് വ്യത്യസ്തമാകുന്നില്ല.

പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുള്ളും കാല്ക്ക് മെത്തൈ

അയ്യപ്പോ അയ്യപ്പോ സ്വാമിയേ അയ്യപ്പോ

സംഗീത പദ്ധതിയില്‍ ആദിതാളം എന്നറിയപ്പെടുന്നത് ചെമ്പടയാണ്. മൂന്നടി ഇടയിലുള്ള ചെമ്പട. ആദിതാളത്തിലുള്ള കവിതകള്‍ വ്യത്യാസമാകുന്നത് അടികള്‍ക്കകത്തുള്ള മാത്രാഗണത്തിന്റെ സംഖ്യകളുടെ വ്യത്യാസത്തിലാണു്.

ആദിതാളത്തില്‍ ഒരു കവിത,

. നോക്കടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങ് മാറിക്കിടാശ്ശടാ

ധീം ധീം ധീം താധീം ധീം ധീം താധീം ധീം ധീം താ…”

. പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല

രണ്ടും താളം ഒന്നു തന്നെ, ചെറിയൊരു വ്യത്യാസമില്ലേ? ആ വ്യത്യാസം അടുത്തതില്‍

രാമ രാമ രാമ രാമ രാമ രാമ പാഹിമാ

രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാ

ധീം ധീം ധീം താധീം ധീം ധീം താ…..’

അകലയല്ല അകലയല്ല വിപ്ലവം സഖാക്കളേ

അലയടിച്ചജയ്യരായിരമ്പുവിന്‍ സഖാക്കളേ

ഫലത്തില്‍ താളം ഒന്നു് തന്നെയാണു്. ഇവ മൂന്നും തമ്മില്‍ വ്യാത്യാസപ്പെടിരിക്കുന്നത് എങ്ങനെയെന്നാല്‍ അകത്തുനില്‍ക്കുന്നത്, വേലിത്തറിപോലെ മൂന്നടികളായി നില്‍ക്കുകയാണു്. ആ തറികള്‍ക്കകത്തുള്ള നീളം ചിലപ്പോള്‍ ത്രിമാത്രാ ഗണങ്ങളാവും ചിലപ്പോള്‍ ചതുര്‍മാത്രാ ഗണങ്ങളാവും ചിലപ്പോള്‍ ഐമാത്രാ ഗണങ്ങളാവും അല്ലെങ്കില്‍ ആറുമാത്രാ ഗണങ്ങളാകാം ചിലപ്പോള്‍ ഏഴു് മാത്രാ ഗണങ്ങളാകാം. കടമനിട്ടയുടെ കുറത്തിയെന്ന കവിതയിലെ ഈ വരികള്‍ നോക്കൂ,

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?

നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്! “

ഇവിടെ നാലടിയുടെ താളമാണു് നില്‍ക്കുന്നത്. പക്ഷേ അകത്തുള്ള മാത്രാ സംഖ്യ ഏഴായി മാറി. അപ്പോള്‍ അടികള്‍ നടക്കുന്ന ഗതിയിലുള്ള മാറ്റം. അഞ്ച് ഗതിയാണുള്ളത്. പൊതുവേ മലയാളത്തില്‍ ഒരു ചൊല്ലുണ്ട് ഗതി അഞ്ചും കെട്ടത് , ഒരു ഗതിയുമില്ലാതെ എന്നൊക്കെ. ഏതൊക്കെയാണീ അഞ്ച് ഗതികള്‍? ഒന്ന് തിശ്ര ഗതി (‘തകിട തകിട‘ – മഞ്ജരി വൃത്തം തിശ്ര ഗതിയിലാണു്), രണ്ട് ചതുരശ്രഗതി . ‘തകധിമി തകധിമിഎന്ന വായ്ത്താരിയില്‍, ഇതിനെ മലയാളി പൊതുവേ പറയേണ്ടത് തരികിടഎന്നാണു്. ഇവയൊക്കെ വാദ്യത്തില്‍ നിന്നു് കവിതയിലേക്ക് വന്നതാണെന്നുള്ളതാണു് യാഥാര്‍ത്ഥ്യം. ‘തകിടഎന്ന പാഠകൈ കൊട്ടിയാല്‍ ചെണ്ട പഠിക്കുന്നയാള്‍ രണ്ടാമതായി പഠിക്കുന്ന പാഠക്കൈയാണു് തരികിട‘. തരികിടയോക്കാള്‍ ഏറ്റവും കൂടുതല്‍ താള വ്യവഹാരത്തില്‍ ഉപയോഗിക്കപ്പെടുന്ന പാഠക്കൈയാണു് തകധിമി‘. ഭരതനാട്യം പഠിച്ചവര്‍ക്കോ സംഗീതംപഠിച്ചവര്‍ക്കോ, വാദ്യവിദ്യ പഠിച്ചവര്‍ക്കൊക്കെയും സുപരിചിതമായ വായ്ത്താരിയാണു് തകധിമി‘. നാല് മാത്രയില്‍ നില്‍ക്കുന്ന തകധിമി‘. “തകധിമി തകധിമി തകധിമി തകധിമി തകധിമിതാളം നില്‍ക്കുന്നതാണു് തരംഗിണി.

പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല, ‘തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി തകധിമി‘.

ഓരോ ഗണം തിരിച്ചുനോക്കിയാലും , ‘പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യംഗുരു ലഘു തിരിച്ചാലും ഒരു അടിക്കുനില്‍ക്കുന്ന അക്ഷരങ്ങളുടെ മാത്രാ സംഖ്യ നാലാണെന്നു് കാണാന്‍ കഴിയും. അതില്‍ ചന്ദ്രക്കലയും വരയും ഇടാതെ തന്നെ താളം പിടിച്ചാല്‍ നമുക്ക് മനസ്സിലാകും. പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം തകധിമി തകധിമി തകധിമി തകധിമി തകധിമി താളം നില്‍ക്കുന്നു. അഞ്ചുമാത്ര തകതകിട തക തകിട തക തകിട തക തകിട, ഖണ്ഡനട എന്നാണു് ഇതിനു് സംഗീത ശാസ്ത്രത്തില്‍ പറയുന്ന പേര്. അല്ലെങ്കില്‍ ഖണ്ഡഗതി. കുട്ടിക്കൃഷ്ണമാരാരും വൃത്തശില്പത്തില്‍ ഖണ്ഡഗതി എന്ന വാക്ക് തന്നെയാണു് ഉപയോഗിച്ചിരിക്കുന്നത്. ഖണ്ഡഗതിയാണ് കാകളി. പിന്നൊരു ഗതിയുള്ളത് മിശ്രമാണു്. അതായത് തിശ്രവും ചതുരശ്രവും മിശ്രമാക്കിയത്. വായ്ത്താരി,

തകിട തകധിമി തകിട തകധിമി തകിട തകധിമി തകിട തകധിമിമലയാളികള്‍ നെഞ്ചിലേറ്റിയ രാഘവന്മാഷിന്റെ ചലച്ചിത്രഗാനം തന്നെ നോക്കാം,

കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ

പെണ്ണുകെട്ടിനു് കുറിയെടുക്കുമ്പോള്‍ ഒരു നറുക്കിനു് ചേര്‍ക്കണേ

തകിട തകധിമി തകിട തകധിമി തകിട തകധിമി തകിട തകധിമി“. മലയാളത്തില്‍ മറ്റൊരു ചലച്ചിത്രഗാനം ഇതതുപോലെ തന്നെ പകര്‍ത്തിയിട്ടുമുണ്ട്.

പതിയെവീഴോരീ അദൃശ്യം യവനികയ്ക്കപ്പുറം ഉഷസിന്‍ ഇരുളിലാരോസുഗതകുമാരിയുടെ ആശങ്ക , മാനവഹൃദങ്ങള്‍ എന്ന കവിതാസമാഹാരത്തിലെ കവിത ഈ മിശ്രഗതിയിലാണു്. ഇതാണു് പ്രസിദ്ധമായ വൃത്തമഞ്ജരിയിലുള്ള മല്ലിക. പറയന്‍ തുള്ളല്‍ നമ്പ്യാര്‍ എഴുതിയത് ഈ ഒരു താളത്തിലാണു്. ശീതങ്കന്‍ ,ഓട്ടന്‍, പറയന്‍ എന്നീ മൂന്നായി തിരച്ചതാണല്ലോ നമ്പ്യാരുടെ രചനകള്‍?. പറയന്‍ തുള്ളല്‍ ഗണത്തില്‍ വരുന്ന മിക്കവാറും പദ്യങ്ങള്‍ക്കും ഈയൊരു താളഘടനയാണെന്നു് കാണാന്‍ കഴിയും. ‘തകിട തകധിമിനമുക്കിതിനു് മല്ലിക എന്ന പേര് തന്നെ സ്വീകരിക്കാം. അഞ്ചാമത് ഒരു ഗതിയുണ്ട്, വാക്ക് സൂചിപ്പിക്കുന്നതുപോലെതന്നെ സങ്കീര്‍ണ്ണ ഗതി. ഭാഗ്യത്തിനു് കുഞ്ചന്‍ നമ്പ്യാരൊഴികെ മറ്റാരും ഇതില്‍ കൈവെച്ചതായി കണ്ടിട്ടില്ല. നമ്പ്യാര്‍ക്ക് ഇതൊന്നും സാരമല്ലാത്തതുകൊണ്ട് ഒരുമാതിരി എല്ലാ താളങ്ങളിലും അദ്ദേഹം വ്യാപരിച്ചിട്ടുണ്ട്. താളങ്ങള്‍തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടിയ കവികളില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കവിയാണു് കുഞ്ചന്‍ നമ്പ്യാര്‍. കുംഭീ താളം, ലക്ഷ്മീ താളം, ഗുണ്ടനാച്ചി താളം തുടങ്ങീ സകല താളങ്ങളിലും അദ്ദേഹം വരിയെഴുതി പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. സ്യമന്തകം തുള്ളലിലും രുക്മിണീ സ്വയംവരം തുള്ളലിലാണു് അതിന്റെ ഏറ്റവും മികച്ച മാതൃകകളൊരുപാട് കാണാന്‍ കഴിയുക. നമ്പ്യാരുടെ വരികളില്‍ ചിലതുണ്ട്, ചതുരശ്രവും ഖണ്ഡവും ചേര്‍ന്നത്, ഒമ്പത് മാത്ര വരുമത്. വായ്ത്താരി,

തകധിമി തക തകിട തകധിമി തക തകിട . മലയാളകവിതയില്‍ സങ്കീര്‍ണ്ണഗതിയില്‍ മറ്റാരും കവിത രചിക്കപ്പെട്ടിട്ടില്ലെന്നാണറിവു്. ഇനി നാളെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ മികച്ചതുതന്നെയായിരിക്കും.

പരവശനായിടും കപികുല നായകന്‍

പരിചൊടുരാമനോടിതിമൊഴിയേ

തകധിമി തക തകിട തകധിമി തക തകിട“.പരവശനായിടും തകധിമി തക തകിട‘. നമ്പ്യാര്‍ മാത്രം. അദ്ദേഹത്തെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ കവിതയെ കനകച്ചിലങ്ങയണിയിച്ച കവി ചങ്ങമ്പുഴ ഉള്‍പ്പെടെ മറ്റാരും സങ്കീര്‍ണ്ണഗതിയില്‍ കൈവെക്കാത്തതിനാല്‍ നമുക്ക് മറ്റ് നാല് ഗതികള്‍ പഠിച്ചാല്‍ മതി. നാലു് വൃത്തങ്ങളാണു് അങ്ങനെ നമുക്ക് കിട്ടുക. ഇതു് പഴയകാലത്തെ കവിതയെ സംബന്ധിക്കുന്ന കാര്യം മാത്രമാണെന്ന് ധരിക്കുന്നത് തെറ്റാണ്. ഇതല്ലാത്തൊരു താളഘടനയില്‍ താളാത്മകമായി കവിത രചിക്കാന്‍ ആര്‍ക്കും കഴിയില്ല. താളങ്ങള്‍ വിശ്വവിശാലമായതിനാലാണതു്. ലോകത്ത് എവിടെ നിന്നു് നോക്കിയാലും ഇതുതന്നെയാണു് രീതി ശാസ്ത്രം. തരംഗിണിയല്ലാതെ തിശ്രഗതിയില്‍, ചതുരശ്ര ഗതിയില്‍ അല്ലെങ്കില്‍ ഖണ്ഡഗതിയില്‍ അല്ലാതെ താളാത്മകമായി വരിയെഴുതാന്‍ ഒരു ഭാഷയിലും കഴിയില്ല. Jane Taylor ന്റെ Twinkle Twinkle Little Star തരംഗിണി വൃത്തത്തിലാണു്. ആസ്വാദ്യമായി അതൊന്നു് ചൊല്ലിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മുടെ ദേശീയഗാനം ജനഗണമന അധിനായക ജയഹേസമാനമായതു്തന്നെ. “തകധിമി തകധിമി തകധിമി തകധിമി“. തരംഗിണി വൃത്തത്തിലാണു്. ഇതിനിടയില്‍ പരിഗണിക്കേണ്ടൊരു വിഷയം, മാത്രാ സംഖ്യ ഗണഘടന ഒന്നാണെങ്കില്‍ പോലും താളപദ്ധതി അല്ലെങ്കില്‍ താളപ്രമാണം ഒന്നാണെങ്കില്‍പോലും കാലപ്രമാണം മാറ്റുമ്പോള്‍ അത് മറ്റൊരു വൃത്തമായി നമുക്ക് തോന്നുകയും അനുഭവപ്പെടുകയും ചെയ്യും. ലളിതമായി ഉദാഹരണം, കവി കടമനിട്ടയുടെ കോഴി എന്ന കവിത,

ചുറ്റും കണ്ടോ ചിതൽപുറ്റ് മാത്രം

മുറ്റം മൂടി വളർന്നിരിക്കുന്നു

ചുറ്റും കെട്ടിയ മുള്‍വേലിക്കെട്ടിൽ

ചുറ്റപെട്ട് കഴിയുന്നു നമ്മൾ

എത്തിനോക്കാതാ മാളത്തില്‍

നിന്റെ മൂത്തോര്‍ മുങ്ങി മടങ്ങി വന്നില്ല

കട്ടുറുമ്പുകള്‍ നക്കുന്ന ചോപ്പിന്‍

കട്ടകണ്ടുനിനക്കെന്തറിയാം

ചോരയല്ലല്ല ചോപ്പാണ് കുഞ്ഞേ

നേരറിഞ്ഞാല്‍ നീ നീറി മരിക്കും പുതുതായിട്ട് വന്നതല്ല. വരിയെഴുതി നോക്കിക്കഴിഞ്ഞാല്‍ ഇതേ താളം പണ്ട് കവികള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നു്മനസ്സിലാകും. അവ ഇങ്ങനെയല്ല ചൊല്ലേണ്ടത് എന്നു് മാത്രം. ഇതേ രീതിയിലാവും അക്ഷരങ്ങളുടെ വിന്യാസം, ഇതേ രീതിയില്‍ ആയിരിക്കും ഗുരു ലഘുക്കളുടെ വിന്യാസം, ഇതേ രീതിയില്‍ ആയിരിക്കും മാത്രാ ഗണ സംഖ്യകളുടെ വിന്യാസവും. പക്ഷേ ചൊല്ലുന്ന കാലം (വേഗത)വ്യത്യസ്തമായേ പറ്റൂ.

കോടകാര്‍മുകില്‍ വര്‍ണ്ണനന്നേരം

രാധയെന്നൊരു നാരിയുമായിഎന്ന വെണ്മണിയുടെ കവിത നമുക്ക് രണ്ട് രീതിയിലും പാടാം. പാടി നോക്കൂ.

കോട കാര്‍മുകില്‍ വര്‍ണ്ണന ന്നേരം

രാധയെന്നൊരു നാരിയുമായി

വിത്തനാഥന്റെ ബേബിക്കു പാലും നിർദ്ധനച്ചെറുക്കനുമിനീരും

ഈശ്വരനിശ്ചയമെങ്കിലമ്മട്ടുള്ളീശ്വരനെ ചവിട്ടുക നമ്മൾ, –ഭാവപ്രകൃതമായ ചങ്ങമ്പുഴയുടെ കവിത. ഒരേ അക്ഷര ക്രമമാണു്. പക്ഷേ ചൊല്ലുന്നത് വ്യത്യസ്ത കാല പ്രമാണത്തിലായതിനാല്‍ വേറെ വൃത്തമായി നമുക്ക് തോന്നാം. കര്‍ണ്ണാടക സംഗീതത്തില്‍ നായകി എന്നൊരു രാഗമുണ്ട്, ദര്‍ബാര്‍ എന്നൊരു രാഗമുണ്ട്. ഒരേ സ്വരഘടന. ഒരേ സഞ്ചാരം. കാലം താഴ്ത്തി ചൊല്ലിയാല്‍ നായകി. കാലം തല്ലിച്ചൊല്ലിയാല്‍ ദര്‍ബാര്‍ എന്നതുപോലെ വൃത്തഘടനയിലും സംഭവിക്കാം. ഒരേ വരിതന്നെ ചൊല്ലുന്ന രീതിയെ മുന്‍നിര്‍ത്തി വ്യത്യസ്ത ഗണഘടനയായിട്ടു് തോന്നുകയുമാവാം. ഒരുദാഹരണം കൂടി,

നാലുമാത്രയുടെ ഗണം ചതുരശ്രഗതി, തരംഗിണി വൃത്തം. കുഞ്ചന്‍ നമ്പ്യാരുടെ ഒരു വരി,

ശാരദനീരദസന്നിഭനാകിയ:

നാരദമാമുനി വീണയുമായി:”

ധീംതക ധീംതക ധീംതക ധീംതകനാല് നാലുമാത്രാ ഗണങ്ങളാണു്. വൃത്തം തരംഗിണി. ഇത് ഐമാത്രായായി ചൊല്ലാന്‍ ,

തകതകിട തകതകിട തകതകിട തകതകിട നാല് ചതുര്‍മാത്രാ ഗണങ്ങള്‍

ശാരദ നീരദ സന്നിഭ നാകിയവൃത്തം കാകളിയായി. അടുത്തത് ആറു് മാത്രയായി ചൊല്ലിയാല്‍,

തകിട തകിട തകിട തകിട

ശാരദാ നീരദാ സന്നിഭാ നാകിയാവൃത്തം മഞ്ജരിയായി.വരികള്‍ ഒതുങ്ങിനില്‍ക്കുന്നുണ്ട്. ഇതുപോലെ പാടി നീട്ടി ലഘുക്കളെ ഗുരുക്കളാക്കി മാറ്റാനുള്ള അവകാശം മലയാളഭാഷയില്‍ എഴുതപ്പെട്ട എല്ലാ കൃതികള്‍ക്കും ഉള്ളടുത്തോളം കാലം തരംഗിണിയെ നമുക്ക് കാകളിയാക്കാം, കാകളിയെ നമുക്ക് മഞ്ജരിയാക്കാനും കഴിയും.

ഇതില്‍ നിന്നും ആത്യന്തികമായി മനസ്സിലാക്കേണ്ടകാര്യം എഴുതപ്പെട്ട കവിതകള്‍ക്കു് ഒരു വൃത്തവുമില്ല. ഒരു താളവുമില്ല. താളം ഉണ്ടാകുന്നത് അത് ചൊല്ലുമ്പോഴാണു്. തൂലിക താഴെ വയ്ക്കുന്നതോടെ പരാജയം സമ്മതിച്ചു എന്നാണല്ലോ പറച്ചില്‍? എഴുതിയതോടെ കിവിയുടെ ചുമതല തീര്‍ന്നു. പിന്നീടതു് പൊതുസ്വത്താണു്. ആസ്വാദകര്‍ക്ക് ഇഷ്ടമുള്ള രഞ്ജകത്വമുള്ള താളത്തില്‍ പാടാനുള്ള ജനാധിപത്യപരമായ അവകാശവും ഉണ്ട്. പക്ഷേ രഞ്ജകത്വം തിരിച്ചറിയപ്പെടാതെ കവിതയോടുകാണിക്കുന്ന സമീപനം കവിയോടു് ചെയ്യുന്ന നീതികേടല്ലേ? പക്ഷേ ചൊല്ലുക എന്നത് ഏത് താളത്തിലുമാവാം. ആസ്വാദകരുടെ താല്പര്യം തന്നെ. ഉദാഹരണത്തിനു് താരാട്ടുപാട്ടിന്റെ ഈണത്തിലും താളത്തിലുമല്ലാതെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ചൊല്ലാന്‍ നമുക്ക് സാധിക്കുമോ?. സമാനമായ ഏത് താളത്തിലും മലയാളത്തില്‍ കവിത ചൊല്ലാം. ഏതൊരു വരിയില്‍ നിന്നും സമാനമായ താളം കണ്ടെത്താന്‍ ലഘുഗുരുക്കളോ അക്ഷരങ്ങളോ എണ്ണിനോക്കിയല്ല കണ്ടെത്താന്‍ ശ്രമിക്കേണ്ടത്. അതിനായി ഒന്നുകില്‍ തകിട, അല്ലെങ്കില്‍ തകധിമി, അല്ലെങ്കില്‍ തകതകിട അല്ലെങ്കില്‍ തകിട തകധിമി. ഇത്രയേ ഉള്ളൂ താളം. ഒന്നുകില്‍ കാകളി അല്ലെങ്കില്‍ മഞ്ജരി അല്ലെങ്കില്‍ തരംഗിണി, അതുമല്ലെങ്കില്‍ മല്ലിക. ഇതു് കണ്ടെത്തുകയാണു് സമാനമായ താളം എന്നതുകൊണ്ട് പ്രായോഗികമാക്കേണ്ടത്. അഞ്ച് മാത്ര അതാണു് കാകളി. അതു് മൂന്നക്ഷരമായും നാലക്ഷരമായും അഞ്ചക്ഷരമായും ഉപയോഗിക്കാം. അതതിന്റെ അനന്ത സാധ്യതയില്‍പെട്ടതാണു്. ഇവയൊക്കെ ഓരോന്നു് തിരിച്ചു് ഓരോ പേരിടാന്‍ തുടങ്ങിയാല്‍ പേരുകൊണ്ടു് നമ്മള്‍ ബുദ്ധിമുട്ടുകയും അടിസ്ഥാനപരമായി അത് കാകളിയായി നില്‍ക്കുന്നുവെന്ന് മാത്രം. ഒരു കവിത ചൊല്ലിയാല്‍ അതിലെ താളഘടന നമുക്ക് തിരിച്ചറിയാന്‍ സാധിക്കുമോ?

മാടിയിരിക്കൂ മാരിത്തരിമണി പാറിവരുന്നു

നിന്‍കുറുനിരയില്‍ നിറഞ്ഞുകവിഞ്ഞുകവിഞ്ഞേ പോണൂ – ‘തകധിമി തകധിമി തകധിമി തകധിമി‘, ചൊല്ലിനോക്കുമ്പോള്‍ യോജിച്ചുപോകുന്നില്ലേ? എത്ര എളുപ്പമാണത് താളം കണ്ടെത്തുന്നതു്. ഇതിനു് തരംഗിണി ലക്ഷണം , ‘ദ്വിമാത്രം ഗണമെട്ടെണ്ണം യദിമധ്യം തരംഗിണിഎന്നു് പഠിച്ചതുകൊണ്ട് മനസ്സിലാകില്ല. താളം പിടിച്ച് തകധിമി തകധിമി തകധിമി തകധിമിഎന്നു് ചൊല്ലിനോക്കിയാല്‍ താളം തിരിച്ചറിയാന്‍ കഴിയും.

അകലെയൊരു മലമുളില്‍ ആര്‍ദ്രമന്തസ്മിതം തടവിവിടരും പൂവനത്തിന്റെ ഛായയില്‍

ഇണമിഴികള്‍ കോര്‍ത്തും കുരുന്നുകൂമ്പിന്റെ മെയ്തടവിയുമിടക്കിടെ പ്രണയകലഹങ്ങളാല്‍ കാകളി. ‘തകതകിട തകതകിട തകതകിട …. അകലെയൊരു മലമുകളില്‍ ‘. ചില വരികളിലൂടെ വൃത്തങ്ങളെ കണ്ടെത്തിനോക്കാം,

സകലശുകകുലവിമലതിലകിതകളതേവരെ

സാരസ്സ്യ പീയൂഷസാര സര്‍വ്വസ്സ്വമേകാകളി

കഥയമമ കഥയമമ കഥകളധി സാദരം

കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാകാകളി

ഇനിയും മരിക്കാത്ത ഭൂമിനിന്നാസന്ന

മൃതിയില്‍ നിനക്കാത്മ ശാന്തികാകളി

അസ്ഥിത്വ ദുഃഖമല്ലന്യതാ ബോധമല്ലത്താഴപഷ്ണിയേ പ്രശ്നംകാകളി

പൂവുകളെന്തിനു് പുലരികളെന്തിനു് പുഷ്പാഭരണവിഭൂഷിതമോഹന സന്ധ്യകളെന്തിനു്

പുഞ്ചിരിയെന്തിനു് പൂത്തിരിയെന്തിനു് നെഞ്ചിലിരുന്നുമുരുമ്മും കിളിയിടെ ചോരപൊടിക്കും സ്വപനവുമെന്തിനു്തരംഗിണി

കടലലകയെല്ലാം വീണക്കമ്പികളായി മുറുക്കി കരളാല്‍ പഴയൊരു തുടികൊട്ടി

പുതുപാട്ടുകള്‍ പാടി രസിക്കും മാനവ ഹൃദയം

ആരുചവിട്ടിത്താഴ്ത്തിലുമഴലിന്‍ പാതാളത്തിലൊളിക്കിലും

ഏതോപൂര്‍വ്വ സ്മരണയില്‍ ആഹ്ലാദത്തിന്‍ലോകത്തെത്തും ഹൃദയം തരംഗിണി.

ഒരുതാരകയെക്കാണുമ്പോഴതുരാവുമറക്കും പുതുമഴകാണ്‍കെ വരള്‍ച്ചമറക്കും

പാല്‍ച്ചിരികണ്ടതു മൃതിയെമറന്നുസുഖിച്ചേ പോകും പാവം മാനവഹൃദയം.”തരംഗിണി.

മൂന്നു് നൂറ്റാണ്ടിലേറെക്കാലം ദീര്‍ഘമായ കാലയളവു് മുഴുവന്‍ സാഹിത്യ നിര്‍മ്മിതിയെ സ്വാധീനിച്ചിരുന്ന ഏറ്റവും നിയാമകമായിരുന്ന ഒരു സൌന്ദര്യ സങ്കല്പനത്തിന്റെ ആവിഷ്കാരമാണു് വൃത്തം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുമാരനാശാന്റെ ഒരു രചന, സ്വന്തധീഷ്ടയതിനാല്‍ കുളിച്ചു എന്ന ശ്ലോകത്തില്‍,

ബന്ധുരാങ്കരുചിതൂകിന്നുഷസന്ധ്യപോലെയൊരു പാവനാംഗിയാല്‍ഈ പദപ്രയോഗത്തെക്കുറിച്ചു് സാനുമാഷടക്കം ഒരുപാട് പറഞ്ഞിട്ടുണ്ട്. ആ കാലട്ടത്തില്‍ നിയോ ക്ലാസിക്കല്‍ രചനാരീതി പിന്‍പറ്റിയിരുന്ന അദ്ദേഹത്തിന്റെ സമപ്രായക്കാരയ കവികളാരും തന്നെ ഇത്തരമൊരു കവിതയെഴുതുമ്പോള്‍ ആ ശ്ലോകം ഇങ്ങനെയല്ല അവസാനിക്കുക. ബന്ധുരാങ്കരുചിതൂകിന്നുഷസന്ധ്യപോലെയൊരു സുന്ദരാങ്കിയാല്‍. ‘സന്ധ്യപോലെയൊരു സുന്ദരാങ്കിയാല്‍എന്നപദപ്രയോഗത്തിന്റെ ഒരു ലലലളത്വമുണ്ടല്ലോ, ഇതു് നിഷേധിച്ചു് പാവനാംഗിയാല്‍ എന്ന പദപ്രയോഗം നടത്തിയതുലൂടെ രൂപപ്പെടുത്തിയ അര്‍ത്ഥപുഷ്ടിയെക്കുറിച്ചാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതു്. അതില്‍ ഒരു ചോദ്യമുണ്ട് പാവനാംഗിയാല്‍ എന്ന പദപ്രയോഗം ഉപയോഗിക്കാനേ കുമാരനാശാനു് കഴിയൂ, അദ്ദേഹത്തിനു് അതു് നിര്‍ണ്ണയിക്കുന്ന വേറൊരു സൌന്ദര്യ മൂലകമുണ്ട്. രഥോദ്ധത എന്ന വൃത്തത്തിന്റെ ഘടന. ‘പാവനാംഗിയാല്‍ എന്നതിനു് പകരും പരിശുദ്ധാംഗിയാല്‍എന്നു് ഉപയോഗിക്കാന്‍ കഴിയുമോ? ബന്ധുരാങ്കരുചിതൂകിന്നുഷസന്ധ്യപോലെയൊരു പരിശുദ്ധാങ്കിയാല്‍ഇല്ലാ എന്നതാണു് യാഥാര്‍ത്ഥ്യം. കാരണം, പാവനാംഗി എന്ന വാക്ക് ഉയോഗിച്ചാല്‍ മാത്രമേ ഈ താളഘടനയ്ക്കകയ്ത്തു നില്‍ക്കുകയുള്ളൂ. അപ്പോള്‍ ഈ താളഘടന അദ്ദേഹത്തിന്റെ രചനാ രീതിയെ തിരിച്ചു് സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പായ സാഹചര്യത്തില്‍ ആ രചനാ രീതിയെ നിര്‍ണ്ണയിച്ച താളഘടന പഠിക്കപ്പെടേണ്ടാത്ത ഒരു കാര്യമാണെന്നു് എന്ന വിലയിരുത്തലിനോട് യോജിക്കാനാകുമോ? തിരിച്ച് അറിയേണ്ടതാണു് എന്താണതെന്നു്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ രചനയെ പ്രതികൂലമായി ബാധിച്ചതും ഈ താളബോധമായിരിക്കാം. അതേപോലെ സീതാകാവ്യത്തില്‍ ,

പുളകങ്ങൾകയത്തിലാമ്പലാൽ

തെളിയിക്കും തമസാസമീരനിൽ

ഇളകും വനരാജി വെണ്ണിലാവൊളിയാല്‍

വെള്ളിയില്‍ വാര്‍ത്തപോലെയായിഎന്ന ശ്ലോകം അദ്ദേഹം എഴുതുമ്പോള്‍ വിയോഗിനി വൃത്തത്തിന്റെ വേലിക്കെട്ടിനകത്തുനില്‍ക്കാനുള്ള വ്യഗ്രതയും, ള്ള എന്ന ദ്വിതീയാക്ഷരപ്രാസം നിഷ്ടയോടെ പാലിക്കാനുള്ള നിഷ്കര്‍ഷയില്ലായിരുന്നെങ്കില്‍കുറേക്കൂടി ആര്‍ജ്ജവത്തോടെ ഋജുവായ രീതിയില്‍ ആ ശ്ലോകം എഴുതാമായിരുന്നു എന്നും തോന്നാം. അപ്പോള്‍ ആ പദ്യത്തിന്റെ രചനാ ഘടനയെ പ്രതികൂലമായി ബാധിച്ചതും പാവനാംഗി എന്നു് ആദ്യം ഉദാഹരിച്ച പദ്യത്തിന്റെ രചനയെ അനുഗുണമായി സ്വാധീനിച്ചതുമായ ഒരു ബോധവുമുണ്ട്. അതും അതില്‍ അന്തര്‍ഭവിച്ച താളഘടനയുമായി ബന്ധപ്പെട്ട സൌന്ദര്യബോധമാണു്. സൌന്ദര്യബോധം തീര്‍ച്ചയായും പഠിക്കേണ്ടതാണു്. പഠിക്കേണ്ടതാണെന്നു് പറയുമ്പോള്‍ത്തന്നെ അവയെ പഴയ ശ്ലോക സംസ്കാത്തിന്റെ പാതയിലാണു് എന്നു് പുച്ഛിച്ച് തള്ളേണ്ടതാണോ എന്ന ചോദ്യവും അതിലുണ്ട്. ഇതൊക്കെ ചേര്‍ത്ത മലയാള സാഹിത്യം പഠിക്കുമ്പോള്‍ ഏറെ ദീര്‍ഘം, “കവിതകള്‍ കേള്‍ക്കുന്നേരംതന്നെ ചെവിയുള്ളോര്‍ക്കാനന്തം വേണംഎന്ന രീതിയില്‍ ആനന്ദിപ്പിച്ചു പാടി പഴക്കമുള്ള മലയാള കവിതയുടെ ചരിത്രത്തില്‍ ഏറ്റവും ആധുനികമായ 25 കൊല്ലക്കാലത്തെ കവിതയല്ലല്ലോ മലയാള കവിത? ഇതെല്ലാം ചേര്‍ന്നതുതന്നെയാണു് മലയാള കവിത. അതു് വിശകലനം ചെയ്തിരുന്ന ഒരു പദ്ധതിയെ സംബന്ധിച്ചള്ള ഒരു സമഗ്രബോധം ഉണ്ടാകുന്നത് തെറ്റാണ് എന്നവാദം പൊതുബോധത്തില്‍ ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെതന്നെ വിശ്വസിക്കുന്നു. ഇതു് പഠിക്കാനുള്ള ഒരു മാപിനിയാണു് താളം , നാല് താളങ്ങള്‍.

ഗാനമാതൃക

ഇനി ചെയ്യാവുന്ന വിദ്യ, നാല് മാത്രാഗാണ ഗണങ്ങളെ ഊനപ്പെടുത്തി പുതിയ ഗാനമാതൃക നിര്‍മ്മിക്കുക എന്ന തന്ത്രമാണു്.

പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലഇതാണു് തരംഗിണിയുടെ ഘടനയെങ്കില്‍

പാണ്ടന്‍ നായുടെ പല്ലിനു് ശൌ പണ്ടേപ്പോലെ ഫലിക്കുന്നുഅവസാനത്തെ മാത്ര രണ്ടെണ്ണം കുറച്ചുകളയുന്നു. ഊനപ്പെടുത്തിയ തരംഗിണി മാതൃക. ഇതാണു് കവി ഉപയോഗിക്കുന്ന മറ്റൊരു തന്ത്രം. ചിലപ്പോള്‍ രണ്ടാമത്തൊരുളി മാത്രമാകാം,

പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നു

പണ്ടിവനൊരു കടിയാലൊരു പുലിയെക്കണ്ടിച്ചതുഞാന്‍ കണ്ടറിയും

നിങ്ങള്‍ക്കുള്ളതുപോലെന്‍ നാട്ടില്‍ ഞങ്ങള്‍ക്കുണ്ടൊരു മുത്തശ്ശിഇവിടെ ഉപയോഗിച്ചതും സമാനമായ തന്ത്രമാണു്. രണ്ടാമത്തെ വരിയില്‍ ഒരല്പം ഊനപ്പെടുത്തുക. അതേപോലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണു് വൈലോപ്പിള്ളിയിടെ അത്ഭുതമണി‘,

അന്തിമയങ്ങുന്തോറും ചീനയില്‍ മുന്തിയ പുരിയാം പീക്കിങ്ങില്‍

പൊന്തിവിയത്തിലല്ക്കാറുണ്ടൊരു മന്ത്ര മനോഹര മണിനാദംഇവിടെ ഉപയോഗിച്ചതും രണ്ട് മാത്ര ഊനപ്പെടുത്തുക എന്ന തന്ത്രമാണു്. ഇനിയും ഊനപ്പെടുത്താം. ഇവിടെ,

പാണ്ടന്‍ നായുടെ പല്ലിനു് ശൌര്യം പണ്ടേപ്പോലെ ഫലംഎന്നതുമാകാം.

പാടിയതിന്‍ പൊരുളുകള്‍ പാഴായി പാടണമപ്പാവം മാനവ ഹൃദയം” ,

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ ഇതൊക്കെ സമാന മാതൃകകളാണു്.

ഇനിയും ഊനപ്പെടുത്താം. ഇങ്ങനെ പുതിയ മാതൃകകളുണ്ടാക്കാം. ചിലപ്പോള്‍ ചെയ്യുന്നതു് ആദ്യത്തെ രണ്ട് മാത്ര ഊനപ്പെടുത്തലാവാം.

പാനായുടെ പല്ലിനു് ശൌര്യം പാപോലെ ഫലിക്കുന്നില്ലഇവിടെ ചെയ്തതു് മുമ്പില്‍ നിന്നു് രണ്ട് മാത്ര വെട്ടിക്കളയുക എന്നതാണു്. ണ്ടന്‍നായുടെ പല്ലിനു് ശൌര്യം ണ്ടപ്പോലെ ഫലിക്കുന്നില്ലഎന്നുമാവാം.

പലവടിവും വന്നുതികഞ്ഞു

തലമുടിയും വന്നു നിറഞ്ഞു

പലവഴിയില്‍ പെരുവഴിനല്ലൂ

പെരുവഴി പോ ചങ്ങാതി

പുതുവഴി നീ വെട്ടുന്നാകില്‍

പലതുണ്ടേ ദുരിതങ്ങള്‍ഇവിടെയൊക്കെ ചെയ്യുന്നത് അനാഗതമായി ആദ്യത്തെ രണ്ട് മാത്ര തള്ളിക്കളഞ്ഞുകൊണ്ടു് തരംഗിണി ഉപയോഗിക്കുക എന്നതാണു്. തരംഗിണി മാതൃകയില്‍ എഴുതപ്പെട്ട തകധിമിതാളം നില്‍ക്കുന്ന ഏതു് വരിയെടുത്തു് പരിശോധിച്ചാലും ഒന്നുകില്‍ ഊനത്തിന്റെ തന്ത്രം അല്ലെങ്കില്‍ അനാഗതത്തിന്റെ തന്ത്രം ഉപയോഗിച്ചിരിക്കുകയാണെന്നു് മനസ്സിലാകും. ഇത്രമാത്രമേ കവിയ്ക്ക് ചെയ്യാനുള്ളൂ. തരംഗിണി മാതൃക, ‘തകധിമിഎന്ന താളം ഉപയോഗിക്കുകയാണെങ്കില്‍ മാത്രാ സംഖ്യയില്‍ ആവസാനത്തേതില്‍ നിന്നോ ആദ്യത്തേതില്‍ നിന്നോ ഊനം വരുത്താം. ഇനി മഞ്ജരിയുടെ ഒരു ഉദാഹരണം എടുക്കാം, രണ്ടുവരിയിലും പൂര്‍ണ്ണമായും ആറുമാത്രയുള്ള ഒരു വരി

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ

ഉണ്ണിയ്ക്കുപേരുണ്ണിക്കണ്ണനെന്നങ്ങനെരണ്ടുമാത്ര കുറച്ച മഞ്ജരിക്കാണു് ഗാഥാ വൃത്തത്തില്‍ മഞ്ജരിയെന്നു് പേരിട്ടിരിക്കുന്നതു്. കുറക്കാതെ ഇങ്ങനെയൊരു മാതൃകകൂടിയുണ്ട്. ഇതിനെ പ്രമാണി മഞ്ജരിയെന്നു് സ്വകാര്യമായൊരു പേരിടാം. അതില്‍ ഊനങ്ങള്‍ കൊണ്ടുവരാം.

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങ്ഇങ്ങനെ വരും. “കനകച്ചിലങ്കകിലുങ്ങിക്കിലുങ്ങിഎന്നതിലുപയോഗിച്ച വൃത്തം.

പോകുന്നോനിന്‍ നൃത്തം നിര്‍ത്തീ നീ ദേവീ” ,

മുട്ടോളം കേറീല്ലോ ചോണനുറുമ്പ്

തട്ടീട്ടും പോണില്ലാ ചോണനുറുമ്പ്ഇവിടെയൊക്കെ കാണുന്നതു് മഞ്ജരിയുടെ ഊനമാതൃകയാണെങ്കില്‍, ഇനിയും ഊനപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കും?

അമ്പാടിതന്നിലൊരുണ്ണിയുണ്ട്

ഉണ്ണിയ്ക്കുപേരുണ്ണിക്കണ്ണനെന്ന്

മാവേലി നാടുവാണീടും കാലം

എന്നാലും ചന്ദ്രികേ നമ്മള്‍ കാണും

കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ഇവയൊക്കെ സമാന മാതൃകകളാണു്. ഊന മഞ്ജരിയുടെ നാല് മാത്ര കുറച്ച മാതൃകകള്‍. ഇനിയും കുറച്ചാല്‍ ,

അമ്പാടിതന്നിലൊരുണ്ണി

ഉണ്ണിയ്ക്കുപേരുണ്ണിക്കണ്ണന്‍

ഓമനത്തിങ്കള്‍ക്കിടാവോ

നല്ല കോമളത്താമരപ്പൂവോഇതുപോലെ ആദ്യത്തില്‍ നിന്നു് കുറച്ചും ഇടയില്‍ നിന്നു് കുറച്ചു് ഇനിയും മാതൃകകള്‍ കണ്ടെത്താം. സംഗതി ഇവിടെ ലളിതമാക്കിയത് ഈയൊരു താളമാതൃകയിലെ ബാക്കി കുറച്ചു് അക്ഷരങ്ങള്‍ വെട്ടിക്കളഞ്ഞു് ഈണം കൊണ്ടു് ആ താളത്തെ പൊലിപ്പിക്കുന്ന ലളിതമായ രചനാ തന്ത്രം. താളാത്മകമായി രചിക്കപ്പെട്ട മൊത്തം കവിതകള്‍ പരിശോധിച്ചാല്‍ ഈ തന്ത്രങ്ങളല്ലാതെ മറ്റൊന്നും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലാ എന്നു് മനസ്സിലാകും. ഈ നാല് താളങ്ങളെ ഊനപ്പെടുത്തിയോ അനാഗതപ്പെടുത്തിയോ കവിതയില്‍ സന്നിവേശിപ്പിക്കുക എന്ന തന്ത്രം. ഇനി അപൂര്‍വ്വമായിക്കാണുന്ന മറ്റൊന്നു്, തരംഗിണി നാല് മാത്രാഗണങ്ങള്‍കൊണ്ടാണു് ചെയ്യേണ്ടത്. നാല് മാത്രകളുണ്ടാക്കുന്നത് രണ്ട് മൂന്നു് തരത്തിലാവാം, ഒന്നു് രണ്ട് വലിയ അക്ഷരങ്ങള്‍കൊണ്ട് നേമം നേമം നേമം നേമം” – പോലെ. തരംഗിണിയുടെ വരിയായി. നാല് മാത്രയുള്ള നാല് എണ്ണം, 16 മാത്ര. അല്ലെങ്കില്‍ നേമത്തിനു് പകരം പിറവം എന്നാവാം, “പിറവം പിറവം പിറവം പിറവം“, “ചേര്‍ത്തല ചേര്‍ത്തല ചേര്‍ത്തല ചേര്‍ത്തലഎന്നാവാം. വടകര വടകര വടകര വടകര എന്നും ആവാം. ഇവയൊക്കെ പരസ്പരം ചേര്‍ത്താലും സമാനമായതു് തന്നെ.

വടകര ചേര്‍ത്തല പിറവം നേമം” , ” പിറവം ചേര്‍ത്തല നേമം വടകരഎന്ത് ചെയ്താലും തരംഗിണി തന്നെ. നാല് മാതൃകയിലുള്ള അക്ഷരങ്ങളെ എങ്ങനെ വിന്യസിച്ചാലും ഈ തരംഗിണി തന്നെ വരും. ചിലപ്പോള്‍ ഐമാത്രാ ഗണങ്ങളെ തരംഗിണിയില്‍ ഉപയോഗിക്കേണ്ടിവന്നാല്‍, അഞ്ച് മാത്രയുള്ള ഒരു വാക്ക് തരംഗിണിയില്‍ ഒതുങ്ങുകയും വേണം. ഉദാഹരണം, “പൂക്കുന്നു” – അഞ്ച് മാത്രയാണു്. ഇവിടെ അഞ്ചും മൂന്നും എട്ട് എന്നതായി തരംഗിണിയില്‍ പ്രയോഗിക്കപ്പെടുന്നു. “കേശപാഷ ധൃത” – ‘ധീം ത ധീംത തക ധീം ത ധീംത തക‘ , സുപ്രസിദ്ധമായ മലയാള ഗാന വരികള്‍, “എന്റെ കല്‍ബിലെ വെണ്ണിലാവൂ നീ നലിലപാട്ടുകാരീ” ‘ധീം ത ധീംത തക ധീം ത ധീംത തക‘. തകിട തകിട തക എന്ന രീതിയില്‍ ആറും രണ്ടും എട്ട്. എട്ട് എട്ട് എന്ന രീതിയിലേ നില്‍ക്കൂ എന്നാവും. നാല് നാല് എന്നതില്‍ നില്‍ക്കാതാകും എന്നു് ചുരുക്കം. ഈ ഒരാപത്ത് ഏ.ആര്‍. കണ്ടിരുന്നു. രണ്ടാമത്തെ ആപത്തു് ജഗണം വരിക എന്നതും. ആദ്യ ഗുരു രണ്ട് ലഘു, ആദ്യ രണ്ട് ലഘു പിന്നെ ഒരു ഗുരു. അല്ലെങ്കില്‍ രണ്ട് ഗുരു. അല്ലെങ്കില്‍ നാല് ലഘു. ഈ നാല് മാതൃകയാണു് നമ്മള്‍ സ്ഥലങ്ങളുടെ പേരുവെച്ച് തരംഗിണി നിര്‍മ്മിച്ചതു്. നാല് മാതൃകളില്‍ മദ്ധ്യഗുരുവായിട്ട് ഒരു ജഗണം മാതൃക തരംഗിണിയില്‍ വന്നില്ല. അതു് തരംഗിണിയില്‍ വരരുത് എന്നു് ഏ.ആര്‍. നിഷ്കര്‍ഷിച്ചിരുന്നു. അതിനാണു് അദ്ദേഹം ലക്ഷണം പറഞ്ഞതു്, “ദ്വിമാത്രം ഗണം എട്ട്“. ചതുര്‍മാത്രം ഗണം നാല് എന്നല്ല, രണ്ട് മാത്രയുള്ള എട്ട് ഗണം നില്‍ക്കണം. ആയതിനാല്‍ ജഗണം നില്‍ക്കില്ല എന്നര്‍ത്ഥം. ദ്വിമാത്രത്തില്‍ മുറിക്കുകയാണെങ്കില്‍ ലഘു ഗുരു എന്ന രീതിയില്‍ ഗണം നില്‍ക്കില്ല. .ആര്‍. രാജ രാജ വര്‍മ്മയെ ഖണ്ഡിക്കുക അല്ലെങ്കില്‍ നിഷേധിക്കുക എന്ന അര്‍ത്ഥത്തിലാണു് വാസ്തവത്തില്‍ മാരാരു് വൃത്ത ശില്പം എന്ന പുസ്തകം എഴുതിയതു്. ഈ വിഷയത്തില്‍ (ജഗണം നില്‍ക്കരുതു് എന്നതില്‍) രണ്ടു സഹൃദയരും യോജിപ്പിലെത്തി എന്നതാണു് വിരോധാഭാസകരമായി സംഭവിച്ചതു്. തരംഗിണിയില്‍ ജഗണം നിന്നുകൂട. നില്‍ക്കരുതു് എന്നു് പറയുമ്പോള്‍ കുറച്ചുവരികള്‍ പരിശോധിക്കാം, അവയില്‍ വൃത്തഭംഗം വന്നതു് എവിടെയെന്നു് കണ്ടെത്താം.

ച്ചുതനെക്കാണുന്നതുനേരം

കൊച്ചുകളോടിയൊളിച്ചുതുടങ്ങി

അണയത്തങ്ങു വിളിക്കുംനേരം

മണിയും പൊത്തിപ്പാഞ്ഞുതുടങ്ങി

കയ്യേച്ചെന്നു പിടിക്കുന്നേരം

അയ്യോ! എന്നു കരഞ്ഞുതുടങ്ങി;

തിന്മാനായിട്ടടയും പഴവും

സമ്മാനിപ്പാൻ തുനിയുന്നേരം

അമ്മ കലമ്പും മേടിച്ചാലെ

ന്നാക്കുഞ്ഞുങ്ങൾ പറഞ്ഞുതുടങ്ങി;

എന്തിഹ നമ്മെശ്ശങ്കിപ്പാനൊരു

ബന്ധമിതെന്നരുൾചെയ്യുന്നേരം

പ്രസേനനെത്താൻ കൊലചെയ്തില്ലേ?

സ്യമന്തകംമണി മോഷ്ടിച്ചില്ലേ?” വൃത്തഭംഗം സംഭവിച്ചു. ലക്ഷണത്തില്‍ പാടില്ല എന്നു് ഏ.ആര്‍, പക്ഷേ കവിതയില്‍ നമ്പ്യാര്‍ക്ക് പ്രയോഗിക്കാമെന്നതിനു് തെളിവും ഉണ്ട്. പ്രസേന എന്ന വാക്ക് തരംഗിണിയില്‍ നമ്പ്യാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ജഗണവും നില്‍ക്കും എന്നര്‍ത്ഥം. ജഗണം നില്‍ക്കില്ലാ എന്ന വാദം അപ്പോള്‍ അപ്രസക്തമാകുന്നു. നാം ആരെ അനുസരിക്കണം എന്ന ചോദ്യം നിഴലിക്കുന്നു. ജഗണം എന്ന രീതിയില്‍ നാല്‍മാത്രാ ഗണം നില്‍ക്കുന്നതിനാല്‍ തരംഗിണി തരംഗിണി അല്ലാതാവില്ല. ജയിക്കാ, അടുത്ത്, എടുത്ത്, കടുത്തപോലെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതു് തെറ്റല്ല എന്നാലും തരംഗിണിയില്‍ ഈ അഞ്ചും മൂന്നും എട്ടിന്റെ മാതൃക, ഇപ്പോള്‍ ബാലകൃഷ്ണന്‍ എന്ന വാക്ക് തരംഗിണിയില്‍ കൊണ്ടുവരാന്‍ പറ്റും. അപ്പോള്‍ അതിനു് പുതിയ വൃത്തം ഉണ്ടാകുന്നു, അതാണു് രഥോദ്ധത എന്ന വൃത്തം. ‘നളിനി‘-യിലെ വൃത്തം രഥോദ്ധതയാണു്. “രാഘവാന്‍” – അഞ്ച് മാത്ര, “രാഘവാന്‍ നൃപതി രാഘവാന്‍ ലഗംഎന്നാണു് ഗണങ്ങള്‍ നില്‍ക്കുക. രം നരം ല ഗുരുവും രഥോദ്ധത . രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി ഇവിടെ എട്ട് എട്ട് എന്ന് അക്ഷരം നില്‍ക്കും. ലളിതമായ കാര്യം

രാഘവാന്‍ നൃപതി‘ – എന്നതിലെ അക്ഷരം പരസ്പരം മാറ്റിവെച്ചാല്‍ നൃഘവാന്‍ രാപതി രാഘവാന്‍ ലഗം‘, എന്താണു് സംഭവിക്കുക?

വിഷമേ സസജം ഗവുംസമേ

സഭരം ലം ഗുരുവും വിയോഗിനി. ഈ പതിനാറു് മാത്ര എന്ന ആദിതാളത്തിന്റെ അഭ്യാസപ്രകടനത്തിനകത്ത് മാത്രകളെ വിന്യസിക്കുന്നതിന്റെ പല മാതൃകകളിലൊന്നാണു് വിയോഗിനി, പലമാതൃകയില്‍ മറ്റൊന്നാണു് രഥോദ്ധത. ഇനി മറ്റൊന്നു് രാഘവാന്‍ നൃപതി രാഘവാന്‍ ലഗം എന്നതിനെ

രാഘവാന്‍ നൃപതി രാഘലവാന്‍ ഗം” “സ്വാഗതയ്ക്കൊരനഭം ഗുരു രണ്ടുംഇങ്ങനെ തെരഞ്ഞാല്‍, വൃത്തമഞ്ജരിക്കകത്തു് പട്ടികപ്പെടുത്തിയ മത്താവൃത്തം മഥനതഭംഗം പോലെ സംസ്കൃത ഛന്ദസ്സില്‍ അദ്ദേഹം ഗണം തിരിച്ചു് പട്ടികപ്പെടുത്തിയിട്ടുള്ള ഇരുപത്തിയേഴ് വൃത്തങ്ങള്‍ കൃത്യമായി തരംഗിണി മാതൃകകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു് പറയാന്‍ സാധിക്കും. ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന രഞ്ജകത്വത്തെ മുന്‍ നിര്‍ത്തി, ചൊല്ലുമ്പോഴുണ്ടാകുന്ന ഭാവപ്രകാശത്തിന്റെ ദക്ഷതയെ മുന്‍നിര്‍ത്തി ഒരു വഴി നമുക്ക് അവംലംബിക്കുക എന്നതല്ലാതെ ശാസ്ത്രീയമായി ഒരു മാര്‍ഗ്ഗവും വൃത്ത നിര്‍ണ്ണയത്തിനില്ല എന്നതു് തീര്‍ച്ചയാണു്. ചില പ്രസിദ്ധങ്ങളായ വൃത്തങ്ങളുണ്ട്, അതിലൊന്നാണു് മാരകാകളി. അനവധി പുതിയകാലത്തെ കവികള്‍ക്ക് ഇഷ്ടപ്പെട്ടൊരു വൃത്തമാണിത്. മാരമ്പാട്ടിലുപയോഗിക്കുന്ന ഒരു താളഘടനയായതുകൊണ്ടാണു് ഇതിനു് ഏ.ആര്‍. മാരകാകളി എന്നു് പേരിട്ടിരിക്കുന്നതു്. കാകളിയുടെ അവസാനത്തെ ഏറെമാത്രകള്‍ ഒരുപോലെ വെട്ടിക്കുറച്ചൊരു പ്രത്യേക ശില്പമാതൃക.

നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന

മര്‍ക്കടാ നീയങ്ങു മാറ്രണ്ടാമത്തെ വരിയില്‍ ഏറെ അക്ഷരങ്ങളെ ഊനപ്പെടുത്തിയിരിക്കുന്നു.

ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ

മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം

കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന

കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ

അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍

അനുരാഗമഞ്ചനം ചാര്‍ത്തി

ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍

ഒരു നാളുമെത്തിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല” – സുഗതകുമാരി, അതുപോലെ ഒ.എന്‍.വി. യുടെ,

ഇനിയും മരിക്കാത്ത ഭൂമിനിന്നാസന്ന

മൃതിയില്‍ നിനക്കാത്മ ശാന്തി” ,

ഹേ മന്തകാമിനി ഹേമന്തയാമിനി

ഘനശ്യാമ രൂപിണീ വരൂനീഅയ്യപ്പപണിക്കരുടെ വരികള്‍. സമസ്ത കവികളും ഈ മാരകാകളിയില്‍ കൈവെച്ചിട്ടുണ്ടു്. അതുകൊണ്ടു് അത്തരം ചില മാതൃകകള്‍ക്ക് , കവിതകള്‍ക്ക് കാകളിയാണു് നടപ്പുരീതി, കാകളിയാണു് ആലാപന വഴക്കം അതു് ചൊല്‍വടിവ്, ചൊല്‍മാതൃക എന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ?.

പേരറിയാത്തൊരു പെണ്‍കിടാവെ നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു എന്ന ഒ.എന്‍.വി. യുടെ വരികള്‍ മാരകാകകളി ഗണത്തില്‍ വരുന്നതാണെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ? പക്ഷേ അദ്ദേഹം അത് ചൊല്ലിപ്പാടി പുറത്തിറക്കിയിരിക്കുന്നതു് മഞ്ജരി വൃത്തത്തിലാണു്. അപ്പോള്‍ അതു് അവലംബിച്ചേ പറ്റൂ. ഇതില്‍ ഒരിക്കലും അവസാന വാക്കു് ഉണ്ടെന്നല്ല വാദം, എന്നാലും താളത്തെ ആസ്പദമാക്കി ഈ കവിതയെ സമീപിക്കാന്‍ ഒരു വഴിയുണ്ട് എന്നതാണു് തുറന്നുകാട്ടുന്നതു്.

കവിതകളിലേറെയും അടിസ്ഥാനമായി നില്‍ക്കുന്നതു് താളമാണെന്നും ഈ താളം അത് ചൊല്ലുമ്പോള്‍ മാത്രമുണ്ടാകുന്നതാണെന്നും ഒരേ ഗണമാതൃക വ്യത്യസ്ത രീതിയില്‍ ചൊല്ലാവുന്നതുമാണെന്നും നമുക്ക് ബോധ്യമാകും. അതാണു് താളഘടനയുടെ മാപിനി എന്ന വാക്കോടുകൂടി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതു്. വേറെയും തരത്തില്‍ കവിതയിലെ താളഘടനയെ പരിശോധിക്കാനുള്ള പുതിയ തന്ത്രം പരിചയപ്പെടുത്തുകയും വേണം എന്നതാണു് ഈ ലേഖനത്തിലൂടെ മുന്നോട്ടു് വെക്കുന്നതു്. അതൊരിക്കലും വൃത്തം പഠിക്കേണ്ടാ എന്നതല്ല മറിച്ചു് എങ്ങനെ ലളിതമായി പഠിക്കാം എന്ന ആവിഷ്കാരമാണു് ഭാഷയും കവിതയും താളവും എന്ന പഠനത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ടതു്.

(2014 നവംബര്‍ 8 നു് പുരോഗമന കലാസാഹിത്യ സംഘം മൂഴിക്കുളം ശാലയില്‍ വെച്ചു് യുവ നിരൂപകര്‍ക്കായി നടത്തിയ സംസ്ഥാന ശിബിരത്തില്‍ ശ്രീ കെ.ബി. രാജാനന്ദ് നടത്തിയ വിഷയാവതരണത്തിന്റെ സംഗ്രഹം.)

തയ്യാറാക്കിയതു്: പ്രശോഭ് ജി. ശ്രീധര്‍

prasobhgsreedhar@disroot.org

+91 9496436961

കടപ്പാട്: കെ.ബി. രാജാനന്ദ്

വിക്കിപീഡിയ (മലയാളം)

വ്യാകരണ സംബന്ധി

വിതയുടെ ആസ്വാദനവും താളത്തിന്റെ രൂപ ഭംഗിയും മനസ്സിലാക്കുവാന്‍ അല്പം വ്യാകരണം കൂടി മനസ്സിലാക്കാം. സാഹിത്യത്തിന് രൂപം പ്രമാണിച്ച് പദ്യം ,ഗദ്യം എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്.

ഗദ്യം

വൃത്തനിബദ്ധമല്ലാത്ത വാക്കുകളുടെ സമൂഹം ഉൾപ്പെടുന്ന അർഥമുള്ള വാചകങ്ങളുടെ സമൂഹമാണ് ഗദ്യം. ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി ഗദ്യസാഹിത്യവും പ്രചാരത്തിലായി.

പദ്യം

നിയതരൂപവും സംഗീത ഛായയുമുള്ള ,വികാരങ്ങളെ ഉത്തേജിപ്പിക്കാൻ കഴിവുള്ള താളാത്മകമായ ഭാഷയാണ് പദ്യം. പദവിന്യാസത്തിലുള്ള ഔചിത്യം മൂലം പദ്യം ഗദ്യത്തിനേക്കാൾ ആകർഷകമാണ്. ക്രമമായുള്ള അക്ഷരങ്ങളുടെ (മാത്ര) നിബന്ധനമാണിതിനു കാരണം.

ഗദ്യത്തിൽ ഒരു സംഭവം വളരെ ലളിതമായി വിവരിക്കുമ്പോൾ പദ്യത്തിൽ വർണ്ണനയ്ക്കു പ്രാധാന്യം കൊടുക്കുന്നു. കവി നേരിട്ടു പറയാനിഷ്ടപ്പെടാത്ത സംഭവങ്ങൾ ബിംബ കല്പനയിലൂടെ പറയാനും കവിതയിൽ സാധിക്കുന്നു.

വാക്യം രസാത്മകം കാവ്യം‘ , ‘ശബ്ദാർത്ഥൗ സഹിതൗ കാവ്യം‘ ‘രമണീയാർത്ഥ പ്രതിപാദക; ശബ്ദ: കാവ്യം‘ ‘ലോകോത്തരാഹ്ലാദം പകരുന്ന വാക്യം കാവ്യം‘ എന്നെല്ലാം പലരും കവിതയെ നിർവ്വചിച്ചിരിക്കുന്നു.

മാത്ര

അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു. ഉദാ:- , , , പി , പൊ ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു. ഉദാ:- കാ , ചാ , ടാ, പീ , പോ . ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം. സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ ‘ദു ‘കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് ‘ഖം‘ എന്ന് പറയുന്നത്. ‘ദു‘ കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് .

വൃത്തം

പദ്യത്തിൽ അക്ഷരങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിക്ക് ‘വൃത്തം‘ എന്നു പറയുന്നു.

മഞ്ജരി (വൃത്തം)

ശ്ലഥകാകളി വൃത്തത്തിൽ

രണ്ടാം‌പാദത്തിലന്ത്യമായ്,

രണ്ടക്ഷരം കുറഞ്ഞീടി–

ലതു മഞ്ജരിയായിടും.

മത്തേഭം (വൃത്തം)

ഒരു സംസ്കൃതവൃത്തമാണ് മത്തേഭം. ആകൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 22 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ഭ യ ജ ര സ ന” എന്നീ ഗണങ്ങളും ഒരു ഗുരുവും 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു മത്തേഭം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ – – v – v v v എന്നതു മൂന്നു തവണയും ഒരു ഗുരുവും വരുന്ന വൃത്തമാണു മത്തേഭം.

– – v – v v v / – – v – v v v / – – v – v v v / –

ഛന്ദസ്സ്

ഒരു വരിയിൽ ഇത്രയക്ഷരം വേണമെന്ന നിബന്ധനയ്ക്കു ‘ ഛന്ദസ്സ് ‘ എന്നു പറയും.ഒരു വരിയിൽ ഒന്നു മുതൽ ഇരുപത്താറക്ഷരങ്ങൾ വരെയുണ്ടാവാം. ഛന്ദസ്സുകളുടെ ഗുരു ,ലഘുത്വ ഭേദമനുസരിച്ച് അനേകം വൃത്തങ്ങളുണ്ടാകാം. ഒരു പാദത്തിൽ ഇരുപത്താറക്ഷരങ്ങളിൽ കൂടുതൽ വന്നാൽ അതിന് ‘ദണ്ഡകം ‘ എന്നു പേർ.

ഈ പറഞ്ഞ ലഘു ,ഗുരു ,മാത്ര , തുടങ്ങിയവയെപ്പറ്റി പഠിക്കണമെങ്കിൽ ആദ്യം അക്ഷരങ്ങളെക്കുറിച്ചു പഠിക്കണം.

ഗുരു ,ലഘു

വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു ,ലഘു എന്നിവയെക്കുറിച്ചു പഠിക്കണം ആദ്യം. ഒരു പദ്യത്തിന്റെ രണ്ടു വരികൾ കിട്ടിയാൽ ആദ്യം ഗുരുവും ലഘുവും തിരിച്ച് ഏതു ഗണം ഏതുവൃത്തം എന്നൊക്കെ മനസ്സിലാക്കാൻ അക്ഷരങ്ങളെപ്പറ്റി ഒരു സാമാന്യബോധം ആവശ്യമാണ്.

ഭാഷ അപഗ്രഥിക്കുമ്പോൾ വാക്യം ,പദം ,അക്ഷരം ,വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ ലഭിക്കും.

വർണ്ണം

പിരിക്കാൻ പാടില്ലാത്ത ഒറ്റയായിനില്‍ക്കുന്ന ധ്വനിയാണ് വർണ്ണം – ഉദാ:- ,,,ഋ തുടങ്ങിയവ

സ്വരം

സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണങ്ങളാണ് സ്വരങ്ങൾ. ഉദാ:- മുകളിൽപ്പറഞ്ഞ അ ,,,ഋ മുതലായവ തന്നെ.

വ്യഞ്ജനം

സ്വരസഹായത്തോടുകൂടി മാത്രം ഉച്ചരിക്കാൻ കഴിയുന്ന വർണ്ണങ്ങളാണ് വ്യഞ്ജനങ്ങൾ. ഉദാ:- ,,,,.

അക്ഷരം

ഒറ്റയായിട്ടോ വ്യഞ്ജനത്തോടു ചേർന്നോ നില്‍ക്കുന്ന സ്വരങ്ങളാണ് അക്ഷരങ്ങൾ. മലയാളഭാഷയിൽ അമ്പത്തിമൂന്നു വർണ്ണങ്ങളുണ്ട്. മുപ്പത്തിയേഴു വ്യഞ്ജനങ്ങളും പതിനാറു സ്വരങ്ങളും. ഒറ്റ മാത്രയിൽ ഉച്ചരിക്കുന്ന അക്ഷരം ഹ്രസ്വം. രണ്ടു മാത്രയിൽ ഉച്ചരിക്കുന്ന അക്ഷരം ദീർഘം. സ്വരസ്പർശം കൂടാതെ വ്യഞ്ജനങ്ങൾ ഉച്ചരിക്കാൻ സാധിക്കില്ല .

ഉദാ:- ക്+= ക ഒരു വ്യഞ്ജനലിപിയുടെ മേൽ ചന്ദ്രക്കല ഇട്ടാൽ അതിൽ സ്വരസ്പർശമില്ലെന്നർത്ഥം.( യ് ,വ് ,ശ് മുതലായവ )

എല്ലാ വ്യഞ്ജനങ്ങളിലും സ്വരം ചേർക്കണമെന്നു നിർബന്ധമില്ല. രണ്ടോ മൂന്നോ വ്യഞ്ജനങ്ങൾ ചേരുമ്പോൾ അവയുടെ ഒടുവിൽ സ്വരം ചേർക്കണം. ഒന്നിലധികം വ്യഞ്ജനങ്ങൾ ചേർന്നു വരുന്നതിന് കൂട്ടക്ഷരം എന്നു പറയുന്നു. ( ക്ക ച്ച ,,ട്ട ,ത്ത, പ്പ )

ചില്ലുകൾ

സ്വരയോഗം കൂടാതെ നില്‍ക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. ,,, ,,,,, മ എന്നീ ഒമ്പതു വ്യഞ്ജനങ്ങളേ ചില്ലുകളായി വരുന്നുള്ളൂ. യകാരം ചില്ലായി വരുന്നത് ദീർഘ സ്വരങ്ങളിൽ ആഗമമായിട്ടോ ആയി ,പോയി എന്നിവയുടെ ‘ഇ‘കാരം ലോപിച്ചിട്ടോ ആണ് അതിനാൽ അതിനെ കണക്കാക്കേണ്ടതില്ല. ,,,,ൽ എന്നീ ചില്ലുകളാണ് ഭാഷയിൽ ഉപയോഗത്തിലിരിക്കുന്നത്. ,റ എന്നിവ ‘ർ എന്ന ചില്ലിലും ള ,ഴ എന്നിവ ‘ൾ ‘ എന്ന ചില്ലിലും ചേർന്നിരിക്കുന്നു അനുസ്വാരവും () ചില്ലുതന്നെയാണ്.

അക്ഷരങ്ങളെ ഹ്രസ്വം ,ദീർഘം എന്നു രണ്ടായി തിരിക്കാം. ഹ്രസ്വത്തിന് ‘ലഘു ‘ എന്നും ദീർഘത്തിന് ‘ഗുരു‘ എന്നും പേരു പറയും വൃത്തശാസ്ത്രത്തിൽ. ലഘുവിനെ , ‘ല ‘ എന്ന അക്ഷരംകൊണ്ടും ഗുരുവിനെ ‘ഗ ‘ എന്ന അക്ഷരംകൊണ്ടും സൂചിപ്പിക്കും. ഇവയെ ചിഹ്നങ്ങളായി കാണിക്കാൻ ലഘുവിനെ അർദ്ധ ചന്ദ്രക്കലയായും (v) ഗുരുവിനെ ഒരു നേർവരയായും ( – ) സൂചിപ്പിക്കുന്നു.

ഒരു ലഘു ഉച്ചരിക്കാനെടുക്കുന്ന സമയമാണ് ഒരു മാത്ര. ലഘുവിന് ഒരു മാത്രയും ഗുരുവിനു രണ്ടു മാത്രയും ആവശ്യമാണ്.

ഹ്രസ്വത്തിന്റെ പിന്നിൽ അനുസ്വാരം (o) വിസർഗ്ഗം ( : ) ഉറപ്പിച്ചുച്ചരിക്കുന്ന ചില്ല് , കൂട്ടക്ഷരം ഇവയിൽ ഏതെങ്കിലും വന്നാൽ ലഘുവും ഗുരുവായി മാറും.

ഹ്രസ്വാക്ഷരം ലഘുവതാം – ഗുരുവാം ദീർഘമായത് അനുസ്വാരം വിസർഗ്ഗം താൻ തീവ്രയത്നമുരച്ചിടും ചില്ലു, കൂട്ടക്ഷരംതാനോ പിൻവന്നാൽ ഹ്രസ്വവും ഗുരു.

ഉദാ:- കടമ – എല്ലാ അക്ഷരവും ലഘു ദുഃഖം – രണ്ടക്ഷരവും ഗുരു. മലർപ്പൊടി – ല ഗുരു. ( ഉറപ്പിച്ചുച്ചരിക്കുന്ന ചില്ല് () വന്നതിനാൽ

മലർമാല – ഇതിൽ ഉറപ്പിച്ചുച്ചരിക്കേണ്ടാത്ത ചില്ലായതിനാൽ ( ) ല ലഘുവാണ്.

നമുക്ക് കുറേ വാക്കുകൾ ലഘു, ഗുരു തിരിച്ചു നോക്കാം അല്ലേ ?

കടമ – ലലല കളഭം – ലലഗ പ്രതീക്ഷ – ലഗല സൗരഭം – ഗലഗ ഐശ്വര്യം –ഗ ഗ ഗ കാളിന്ദി – ഗഗല മലർമാല – ലലഗല മലർപ്പൊടി – ലഗലല

അക്ഷരങ്ങളെ ലഘു ,ഗുരു എന്നിങ്ങനെ തരംതിരിക്കാം. ഇങ്ങനെയുള്ള അക്ഷരങ്ങൾ ചേർന്ന് പദങ്ങൾ ഉണ്ടാവുന്നു. പദങ്ങൾ ചേർന്ന് വാക്യങ്ങളുമുണ്ടാകുന്നു.

വാക്യം

മനസ്സിലെ ആശയം പൂർണ്ണമായി എഴുതി അറിയിക്കാൻ ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടമാണ് വാക്യം. ഇതിൽ പദ്യത്തിന് നാലു പാദങ്ങൾ കാണും.

ഒന്നും മൂന്നും പാദങ്ങളെ ഒറ്റ ( വിഷമം ,അസമം , അയുഗ്മകം) എന്നും

രണ്ടും നാലും പാദങ്ങളെ ഇരട്ട ( സമം ,യുഗ്മം ,) എന്നും പറയും.

നാലു പാദം ചേർന്നത് ഒരു പദ്യം. ( ശ്ലോകം).

ആദ്യത്തെ രണ്ടു പാദങ്ങളെ പൂർവ്വാർദ്ധമെന്നും ഒടുവിലത്തെ രണ്ടു പാദങ്ങളെ ഉത്തരാർദ്ധമെന്നും പറയുന്നു.

ഒന്നും മൂന്നും പാദങ്ങളെ ‘വിഷമപാദം ‘ എന്നും

രണ്ടും നാലും പാദങ്ങളെ ‘സമപാദങ്ങൾ‘ എന്നും പറയുന്നു.

പാദങ്ങൾക്ക് ചില ഭാഗത്ത് അല്പം നിർത്തു വേണ്ടി വരും .അതിന്

യതി ‘ എന്നു പേർ.

ഒരു പദ്യത്തിന്റെ നാലുപാദത്തിനും ഒരേ ലക്ഷണമായാൽ അത് സമവൃത്തമാവും.

ഒന്നും മൂന്നും ,രണ്ടും നാലും വരികൾ ഒരു പോലെ വന്നാൽ അത് ‘അർദ്ധസമവൃത്തം‘.

നാലു പാദവും നാലു രീതിയിൽ വന്നാൽ അത് ‘വിഷു വൃത്തം‘.

വിഷമവൃത്തങ്ങൾ വർണ്ണവൃത്തങ്ങളിലേ ഉണ്ടാവൂ.

ശ്ലോകം മനസ്സിലാക്കുക,

പാദംനാലും തുല്യമെങ്കി–

ലപ്പദ്യം സമവൃത്തമാം

അർദ്ധംരണ്ടും തുല്യമെങ്കി–

ലതർദ്ധസമവൃത്തമാം

നാലും നാലുവിധം വന്നാ–

ലതോ വിഷമവൃത്തമാം.”

ഒരു പാദത്തിൽ ഇത്ര വർണ്ണം – എന്നു് ക്ലിപ്തതയുള്ളത് വർണ്ണവൃത്തം.

ഇത്ര മാത്ര എന്നു ക്ലിപ്തതയുള്ളത് ‘ മാത്രാ വൃത്തം‘.

ലക്ഷണകല്പനയ്ക്കുള്ള സൗകര്യത്തിനു വേണ്ടി ഓരോ പാദത്തിലേയും അക്ഷരങ്ങളെ ഗണങ്ങളായി തിരിക്കുന്നു.മൂന്നക്ഷരം ചേർന്നതാണ് ഒരു ഗണം. ലഘു ,ഗുരു ക്രമമനുസരിച്ച് എട്ടുതരത്തിലുള്ള ഗണങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.

യ ഗണം: v — — ആദിലഘു

ര ഗണം: — v — മധ്യ ലഘു

ത ഗണം: — — v അന്ത്യ ലഘു

ഭഗണം: — v v ആദി ഗുരു

ജഗണം: v — v മദ്ധ്യഗുരു

സഗണം: v v — അന്ത്യ ഗുരു.

മ ഗണം: ——— സർവ്വഗുരു

നഗണം : v v v സർവ്വ ലഘു

ഇതോർമ്മിക്കാനും ഒരു ശ്ലോകം മനസ്സിലാക്കുക

ആദിമദ്ധ്യാന്ത വർണ്ണങ്ങൾ ലഘുക്കൾ യരതങ്ങളിൽ

ഗുരുക്കൾ ഭജസങ്ങൾക്ക്

മനങ്ങൾ ഗലമാത്രമാം.”

ഛന്ദസ്സിനെപ്പറ്റി ഒന്നു വിശദമായി

ഒരു പദ്യത്തിന്റെ ഒരു പാദത്തിൽ ഇത്ര അക്ഷരം വേണമെന്നുള്ള നിബന്ധനയ്ക്കാണ് ഛന്ദസ്സ് എന്നു പറയുന്നത്. ഒരു പാദത്തിൽ ഒന്നുമുതൽ 26 വരെ അക്ഷരങ്ങളുണ്ടാവാം. അതിനാൽ 26 ഛന്ദസ്സുകളുമുണ്ട്. ഒരേ ഛന്ദസ്സിൽ ഗുരു–ലഘു വ്യവസ്ഥാഭേദം കൊണ്ട് അനേകം വൃത്തങ്ങളുണ്ടാകും. 26 ഛന്ദസ്സുകളിൽ ഏതാനും എണ്ണം മാത്രമേ നമ്മുടെ കവികൾ ഉപയോഗിക്കാറുള്ളൂ. അവയ്ക്കു മാത്രമേ പേരും ലക്ഷണവും പറഞ്ഞിട്ടുമുള്ളു.

ഒരു പാദത്തിൽ 26-ലധികം അക്ഷരങ്ങളുണ്ടെങ്കിൽ അതിനെ പദ്യമെന്നു പറയില്ല. അവയ്ക്ക് ‘ ദണ്ഡകം ‘ എന്നാണു പേർ.ഇനി 1 മുതൽ 26 ഛന്ദസ്സുകളുടേയും പേർ ഒന്നു പറയാം.

1) ഉക്ത 2) അത്യുക്ത 3) മധ്യ 4) പ്രതിഷ്ഠ 5) സുപ്രതിഷ്ഠ 6) ഗായത്രി 7 ) ഉഷ്ണിക് 8) അനുഷ്ടുപ്പ് 9 ) ബൃഹതീ 10) പങ്തി 11) ത്രിഷ്ടുപ്പ് 12 ) ജഗതി 13 )അതിജഗതി 14 ) ശക്വരി 15) അതിശക്വരി 16) അഷ്ടി 17 ) അതൃഷ്ടി 18) ധൃതി 19 ) അതിധൃതി 20) കൃതി 21 ) പ്രകൃതി 22) ആകൃതി 23) വികൃതി 24) സംകൃതി 25 ) അഭികൃതി 26) ഉത്കൃതി.

ഛന്ദഃശാസ്ത്രം

അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് ഛന്ദഃശാസ്ത്രം അഥവാ വൃത്തശാസ്ത്രം. ഛന്ദസ്സ് എന്നുമാത്രമായും ഛന്ദഃശാസ്ത്രത്തെ വിവക്ഷിക്കാറുണ്ട്. അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന ‘ഛന്ദസ്സു‘കളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.

വേദാംഗങ്ങൾ എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.

ദണ്ഡകം (ഛന്ദഃശാസ്ത്രം)

ഛന്ദഃശാസ്ത്രം അനുസരിച്ച്, ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമ്മിക്കാനുള്ള തോതുകളാണ് ദണ്ഡകങ്ങൾ. “ദണ്ഡ് പോലെ നീണ്ടുപോകുന്നത് ” എന്ന അർഥത്തിലാണ് ദണ്ഡകം എന്ന പേര്. പതിപാദം 26ൽ കുറവ് അക്ഷരങ്ങൾ വരുന്നവയെ ഛന്ദസ്സ് എന്നാണ് പറയുന്നത്. ഛന്ദോബദ്ധമായി പദ്യം ചമക്കുന്നതിനുള്ള തോതുകളെ വൃത്തങ്ങൾ എന്ന് പറയുന്നു. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. ‘ചണ്ഡവൃഷ്ടിപ്രയാതം‘, ‘പ്രതിചക്രം‘ തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്.

ഉദാ:-

ക്ഷോണീന്ദ്രപുത്രിയുടെ വാണീം നിശമ്യ പുനരേണീ വിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ, പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ; – (കീചകവധം)

കടപ്പാട് : സുഷമ അമ്മങ്കോട് മന

വിക്കിപീഡിയ (മലയാളം)

ലേഖനം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണു്

PDF ഇവിടെ നിന്നു് സ്വീകരിക്കാം താളപ്രമാണങ്ങള്‍

Advertisements

ഉമിത്തീയില്‍ എരിയുന്നൊരോര്‍മ്മ

ഉമിത്തീയില്‍ എരിയുന്നൊരോര്‍മ്മ

പരീക്ഷയുടെ ക്ഷീണം കഴിഞ്ഞ് ഉച്ചത്തെ കുര്‍ളയ്ക്ക് ചേര്‍ത്തല നിന്നും വടകരയ്ക്ക് ടിക്കറ്റെടുത്ത് വരികയായിരുന്നു. കോഴിക്കോട് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് വടകരയാണു്. വ‌ടകരയില്‍ നിന്നു് കൊയിലാണ്ടി ഭാഗത്തേയ്ക്ക് ബസ്സ് കയറി ഏകദേശം പതിനാറു് കിലോമീറ്ററോളം തിരികെ വരണം. ഭാഗ്യത്തിനു് മുന്നില്‍ പാസഞ്ചര്‍ ട്രയിനുള്ളതിനാല്‍ വണ്ടി തിക്കോടി നിര്‍ത്തി. സൗകര്യത്തില്‍ ഞാനവിടെ ഇറങ്ങി. കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയിലേയ്ക്ക് നടന്നു. ബസ്സിന് കാത്തു നിക്കുന്നതിനിടെ നന്തിയിലേയ്ക്ക് തിരികെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. നാട്ടുകാരനായ വാളിക്കണ്ടി ഷിജുഏട്ടനായിരുന്നു. എന്നെകണ്ടതും ഷിജുഏട്ടന്‍ വണ്ടി നിര്‍ത്തി. ഞാന്‍ അതില്‍ കയറി. സ്ത്രീകളായ മറ്റ് യാത്രക്കാരുണ്ടായിരുന്നു ഓട്ടോയില്‍. അവരെ നന്തിയില്‍ ഇറക്കിയതിനു് ശേഷം പാറക്കാട് തൊറോത്ത് മുക്കുവരെ ഷിജുഏട്ടന്റെ വണ്ടിയില്‍ വന്നിറങ്ങി. ഓട്ടോയ്ക്ക് പൈസ കൊടുത്തു് കാണാംഎന്നും പറഞ്ഞ് നേരെ ചാത്തോത്തേയ്ക്ക് വെച്ചുപിടിച്ചു. തൊറോത്തെ ഇടവഴിയിലൂടെ നടന്നു് കനാലില്‍ എത്തിയപ്പോഴേയ്ക്കും എന്റെ ചങ്ങാതി കണിയാന്റവിട മുത്തു പണികഴിഞ്ഞ് കിഴക്കോട്ട് അവന്റെ വീട്ടിലേയ്ക്ക് പോകുകയാണ്. അവനെ ഫോണില്‍ വിളിച്ചിട്ട് കുറേ ആയിരിക്കുന്നു. വഴിയില്‍വെച്ച് ഞങ്ങള്‍ സൗഹൃദം പുതുക്കി. പിന്നെ നടത്തം ഒന്നിച്ചായി. എന്റെ വയറിലേയ്ക്കായിരുന്നു അവന്റെ നോട്ടം.

എന്താടാ ഇതിങ്ങനെ കൂടി വര്വാണല്ലോ, തീറ്റി തന്നേള്ളൂല്ലേ…”

ജീവിതലക്ഷ്യമല്ലേ മുത്ത്വോ?”

അല്ലേലും ആ ലക്ഷ്യം കഴിഞ്ഞല്ലേ നിനക്ക് വേറെന്തേംള്ളൂ,.. ആഹ്‌ല്ലാ.. നീ കല്ല്യാണത്തിന് വരൂലേ?”

ഏതു് കല്ല്യാണത്തിനാ മുത്ത്വോ ?”

ത‌ടത്തില്‍ ഷാജിയേട്ടന്റേം അനീഷേട്ടന്റേം !.”

ഏത്, ആ പിക്കപ്പ് വണ്ടിയില്‍ പോകുന്നെ അനീഷേ‌ട്ടന്റേതാണോ?”,

ആഹ് അത് തന്നെ”.

ന്നാ ഞാന്‍ വേഗം കുളിച്ചിറ്റ് വരാം.”

എല്ലാരും പാലത്തിമ്മലെത്തും, ഇഞ്ഞ്യങ്ങോട്ട് വന്നാമതി.”

അല്ലാ അപ്പോ ഈലേ അല്ലേ പോണേ? ഞാന്‍ ഇവിടെ നിന്നാപ്പോരേ?‌”

ന്നാ അ് മതി. ഞാള് ഈലോടി വരാ”.

പരസ്പരം പലതും സംസാരിച്ചങ്ങനെ വീടെത്താറായപ്പോള്‍

ന്നാ ശരി മുത്ത്വോ, ബാക്കി നമുക്ക് പോകുന്നേരം പറയാം”

കനാലില്‍ നിന്നും താഴേയ്ക്ക് തെറ്റി. എന്നെക്കണ്ടതും അമ്മയുടെ മുഖത്ത് വാത്സല്യം.

മോന്‍ എത്ത്യോ?”

പെട്ടെന്ന് കുളികഴിഞ്ഞ് ഞാന്‍ തയ്യാറെടുത്തു നിന്നു. മേലെ കനാലില്‍ നിന്ന് താളിക്കാട്ടില്‍ ദിവ്യേഷ്, വടക്കേവളപ്പില്‍ ജിബിന്‍, ഇറുവിച്ചേരി വിപു, പുതുക്കുടി ധനേഷ്, തിയ്യര്‍ കണ്ടി ഉണ്ണിക്കൃഷ്ണന്‍, മഠത്തില്‍ റിബി, മുത്തുവിന്റെ അനിയന്‍ കണ്ണന്‍ ചങ്ങായിമാരെല്ലാം കൂട്ടവിളി. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി മേലോട്ടേയ്ക്ക് ഓടി.

ഇങ്ങെത്താന്‍ താമസില്ല്യാണ്ട് പാഞ്ഞോളണം. ടോര്‍ച്ചെടുത്തിറ്റ് പോപാമ്പ്ണ്ടാകും വയീല്” അച്ഛന്റെ പതിവ് ശകാരം.

വേണ്ടാ ഫോണില്‍ ടോര്‍ച്ചുണ്ട്”

പറഞ്ഞാ കേക്കണ്ടേഇരു‌ട്ടത്ത്എന്തേം കടിച്ചാലങ്ങ് തിരിഞ്ഞോളും”

ഞങ്ങള്‍ യുവാക്കൾക്ക് ടോര്‍ച്ച് അലര്‍ജിയാണ്. ഇരുട്ടത്തുള്ളസഞ്ചാരം ഒരു സുഖവും. അല്ലെങ്കിലും കൈയ്യുംവീശി നടക്കുന്നതിനു് ഒരു വിലങ്ങുതടിയാണ് ഈ ടോര്‍ച്ച്. പുളയങ്ങാട്ടെ ഇടവഴിയിലൂടെ വലയിലേയ്ക്കിറങ്ങി നടന്നു. തവളകള്‍ ഒച്ചവെക്കുന്നുണ്ട്. വിട്ടുതരില്ലെന്നും പറഞ്ഞ് ചീവിടുകളും. നിലാവെളിച്ചത്തില്‍ പലകൂട്ടമായി രസം പറഞ്ഞ് നടന്നു് നടന്നു് കല്ല്യാണപ്പുരയിലെത്തി. വീഡിയോകാര്‍ ഞങ്ങളെ പകര്‍ത്തിയെടുത്തു. കൂട്ടത്തില്‍ ചിലര്‍ മുഖംകൊടുത്തില്ല. നേരെ പന്തലിലേയ്ക്ക് കയറി. പന്തിയില്‍ സാമാന്യം നല്ല തിരക്കുണ്ട്. കൂട്ടുകാരോടൊത്ത് രസംപറഞ്ഞങ്ങിനെ നിന്നു. അവസരം നോക്കി കൂട്ടത്തില്‍ ആരെയങ്കിലും ഒരാളെ വധിക്കുക എന്നത് ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയിലുള്ള ഒരു സ്ഥിരം രീതിയാണു്. എന്റെ ഭാഗ്യത്തിനു് ഇത്തവണ ആ അവസരം കിട്ടിയത് ധനേഷിനും മുത്തുവിനുമായിരുന്നു. പില്‍ക്കാലങ്ങളില്‍ അത്തരം അവസരങ്ങള്‍ കുറേ ഏറെ എനിക്കും കിട്ടിയിരുന്നു. മഠത്തില്‍ അഭിയ്ക്ക് വധിക്കാനായി ഞാന്‍ കുറേ നിന്നുകൊടുത്തിരുന്നു. പ്രായപൂര്‍ത്തി ആവാത്തതിനാല്‍ അഭി അന്നു് ഞങ്ങള്‍ക്കൊപ്പമില്ല. ഒഴിവുനോക്കി ഞങ്ങള്‍ ഇരിക്കാന്‍ കസേര പിടിച്ചു. സ്ത്രീപുരുഷ ഭേദമന്യേ എല്ലാരും മറ്റുള്ളവര്‍ തിന്നെഴുന്നേല്‍ക്കുമ്പോള്‍ ഇരിക്കാനായി കസേരയുടെ പുറകില്‍ ഇടംപിടിച്ചു നില്പുണ്ട്. ഇറച്ചിക്കറിയും കുറുവ അരിയുടെ ചോറും കൂട്ടി ഏറെ നാളുകള്‍ക്ക് ശേഷം ഒരു ഭക്ഷണം. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വിട്ടുനിന്നതില്‍പ്പിന്നെ വായ്ക്ക് രുചിയുള്ള ഭക്ഷണത്തിനു് വൈക്കത്തെ അക്കരപ്പാടത്തുള്ള എണ്‍പതില്‍ രാജാമ്മയുടെയും കുഞ്ഞമ്മയുടേയും അടുത്ത് പോകണം. എന്റെ സുഹൃത്തും സഹപാഠിയും സഹവര്‍ത്തിയുമായ ശിവഹരിയുടെ വീടാണു് അക്കരപ്പാടത്തെ എണ്‍പതില്‍. തമാശയെന്നോണം എന്റെ തടിയുടെ പകുതിയും ഞങ്ങളു‌‌ടെ ചോറാണെന്നു് എണ്‍പതിലെ അച്ഛന്‍ ന്യായമായ അവകാശവാദം പറയാറുണ്ട്. അവിടെനിന്നു് കഴിച്ചിരുന്ന ഓരോ വിഭവത്തിനും രുചി മാത്രമായിരുന്നില്ല, അമ്മ പകര്‍ന്നുതരുന്ന സ്നേഹവും വാത്സല്യവുംകൂടിയുണ്ടായിരിന്നു. വലിയ സല്‍ക്കാരപ്രിയരും അതിലുപരി മനുഷ്യത്വത്തിന്റെ നിറകുടങ്ങളുമാണു് എണ്‍പതില്‍ വീട്ടുകാര്‍. ഭക്ഷണം കഴിഞ്ഞ് പരിചയക്കാരോടെല്ലാം ലോഹ്യം പറഞ്ഞ് കല്ല്യാണചെക്കന്മാര്‍ക്ക് കൈ കൊടുത്തു് അവിടെ നിന്നു് ഇറങ്ങി. നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. വയലില്‍ തവളകള്‍ നിശബ്ദരായിരിക്കുന്നു. ചീവീടുകളുടെ ബഹളം നേരത്തേതിനേക്കാള്‍ കൂടിയിട്ടുണ്ട്. അതിലും ഉച്ചത്തില്‍ ഞങ്ങളുടെ സൊറ പറച്ചിലും. കനാല് കയറി നടന്നു് നടന്നു് ചാത്തോത്തെ മുകളിലെത്തി. എല്ലാരോടും നാളെകാണാമെന്നും പറഞ്ഞ് ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.

രാത്രി ഏറെ നേരം അമ്പിയും ശ്രീക്കുട്ടിയുമായി നാല്‌മാസത്തോളമുള്ള അനുഭവങ്ങള്‍ പറഞ്ഞുതീര്‍ത്ത് പുറത്തെ മുറിയില്‍ കിടന്നുറങ്ങി. യാത്രാക്ഷീണവും, നല്ല ഭാരത്തിലുള്ള അത്താഴവും കാരണം പെട്ടെന്നു് ഉറക്കത്തിന്റെ ഗാഢതയിലേയ്ക്ക് വീണു. കറണ്ട് പോയി ഫാന്‍ നിന്നു. അതിന്റെ അസ്വസ്തതയില്‍ എപ്പഴോ ഉറക്കില്‍ നിന്നു് ഞെട്ടിയപ്പോള്‍ അകത്ത് ശ്രീക്കുട്ടിയുടേയും അച്ഛന്റേയും ശബ്ദം ഉയര്‍ന്നു് കേള്‍ക്കാം. ഞാന്‍ പെട്ടെന്നെഴുന്നേറ്റു. അമ്പിയും അമ്മയും പേടിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. “അല്ലെങ്കിലും ഇങ്ങനത്തെ എന്തേം ഉണ്ടാകുമ്പോ ഒടുക്കത്തെ കരണ്ടും ഉണ്ടാകൂലഅച്ഛന്റെ സംസാരത്തില്‍ എന്തോ പന്തികേടു് തോന്നി.. അത് കേട്ട് ഞാന്‍ ഉറക്കെ ചോദിച്ചു, “എന്താ അച്ഛാ…., എന്താ ബഹളം.” അച്ഛന്‍ വാതില്‍ തുറക്കാന്‍ നിന്നു. അമ്മയും അമ്പിയും തുറക്കണ്ടാ…. തുറക്കണ്ടായെന്നു് വിളിച്ചുപറയുന്നു. അത് കേട്ടപ്പോള്‍, പുറത്ത് എന്തെങ്കിലും പ്രശ്നമുണ്ടോന്നൊരു സംശയം. മനസ്സിലാകെ ആധി. ഞാന്‍ ആദ്യം വാതില്‍ തുറന്നു.

മോന്‍ വാതിലു് തുറന്നിക്കി”യെന്നും പറഞ്ഞ് അച്ഛന്‍ ഉമ്മറത്തെ വാതില്‍ തുറന്നു.

എന്താ എന്താ പറ്റ്യേ”എന്നു് ഞാന്‍ കൂടെ കൂടെ ചോദിച്ചു.

അപ്പോ ശ്രീക്കുട്ടി പറഞ്ഞു, “പുറത്ത് ആരോ അമ്മേന്റെ പേരും പറഞ്ഞ് വിളിച്ച് കൂകുന്നു് കുറേ നേരായി“.

കല്ല്യാണവീട്ടിന്നു് വെള്ളോം കുടിച്ചുവന്നെ ഏതെങ്കിലും ചെക്കമ്മാരായിരിക്കുംന്നു് അച്ഛന്‍ സംശയം പ്രകടിപ്പിച്ചു. അത് കേട്ടപ്പോള്‍ 19 വയസ്സുകാരന്റെ ഉള്ളൊന്നു് പേടിച്ചു. ഞാനകത്ത് പോയി കൈക്കോലിന്റെ വളയുടെ ഒരു കഷ്ണം സൂക്ഷിച്ചുവച്ചെതുടുത്തുകൊണ്ടുവന്നു. അതുകൊണ്ട് ഒരുതല്ല് കിട്ടി‌യാല്‍ ആരായാലും വീഴും. എങ്ങിനെയോ കുറച്ചു് ധൈര്യം സംഭരിച്ചുവെച്ചു. ആണല്ലേ അമ്മയുടേയും പെങ്ങമ്മാരുടേ‌യും ഇടയില്‍ ഇത്തിരി ചങ്കൂറ്റം കാണിക്കണ്ടേ….. ടോര്‍ച്ചെടുത്ത് ഉമ്മറത്തുനിന്നു് ചുറ്റും വെട്ടമടിച്ചു നോക്കി. ഇരുണ്ട വെളിച്ചമേ ഉള്ളൂ എങ്കിലും ആവെളിച്ചത്തില്‍ ആരേയും കാണാനില്ല.

ആരുല്ലാ, തോന്നിയതാവും” എന്നുംപറഞ്ഞ് അകത്തേയ്ക്ക് കയറാന്‍ തുടങ്ങവേ പെട്ടെന്നു് താഴത്തെ പറമ്പില്‍ നിന്നു്

ഗീതേ…. ഗീതേ….”എന്നുള്ള നീട്ടിവിളി… അത് കേട്ടപാടുതന്നെ ഞാന്‍ തിരിച്ച്

ആരാടാ വെള്ളടിച്ചുവന്നു് വിളിച്ച് കൂകുന്നേ” എന്നും പറഞ്ഞു് തെറിവിളിച്ചു?

മറുപടിയില്ല. അച്ഛനാണെങ്കില്‍ “തെറിവിളിക്കല്ലെടോ, തെറിവിളിക്കല്ലേടോ”ന്നും പറഞ്ഞ് പാതിരാത്രി ഉപദേശം. ഞാന്‍ അത് ചെവിക്കൊണ്ടില്ല. മുറ്റത്തേക്കിറങ്ങി ടോര്‍ച്ചടിച്ച് തെറി ആവര്‍ത്തിച്ചു.

വേണ്ട മോനേ….. വേണ്ടാന്നു്, വെളിച്ചല്ലാത്ത ടോര്‍ച്ചാ, ആരേം എന്തേം ചെ‌യ്താ… നോക്കൂ് ഇഞ്ഞങ്ങോട്ട് പോണ്ടെ”ന്നും പറഞ്ഞ് അമ്മയുടെ നിലവിളി…

ഞാന്‍ തിരികെ ഉമ്മറകോലായിലേയ്ക്ക് കയറി. അല്പനേരം കഴിഞ്ഞ് വീണ്ടും വിളി.. “ഗീതേ ഗീതേ……”

എനിക്കാകെ കലിയിളകി. എന്റെ തെറിയുടെ ശബ്ദവും ഉച്ചത്തിലായി…. കനാലിനപ്പുറത്തു് അച്ഛന്റെ ഏക ജ്യേഷ്ഠ സഹോദരി ജാനകി മൂത്തമ്മയുടെ വീട്. എന്റെ തെറികേട്ട് മീത്തലെ വീട്ടില്‍ നിന്നും ടോര്‍ച്ചിന്റെ നീട്ടിയുള്ള വെളിച്ചം.

എന്താ…. ആരാ…”ന്നുള്ള വീണേച്ചിയുടേയും മൂത്തച്ഛന്റെയും ശബ്ദം. ഞാന്‍ പുറത്തേക്കിറങ്ങി നിന്നു്,

ആരോ താഴേക്കണ്ടത്തില്‍ വന്ന് നിക്കുന്നു് മൂത്തച്ഛാ”…

വീണ്ടും “ഗീതേ ഗീതേ…..”എന്നു് നീട്ടി വിളി.. “ആരാന്നു്മൂത്തച്ഛന്റെ ചോദ്യം. നല്ല പ്രാസംഗികനായ മൂത്തച്ഛന്റെ ആ ശബ്ദം കേട്ട് തൊട്ടിപ്പുറത്ത് മാധവേട്ടനും കുടുംബവും ഉണര്‍ന്നു. മൂത്തച്ഛന്‍ ടോര്‍ച്ചെ‌‌ടുത്ത് താഴേക്ക് ഓടി വന്നു.

ഏട്ന്നാ ശ്രീധരാ ഒച്ച കേക്ക്ന്നേ..”?

താഴേക്കണ്ടത്തീന്നാ” അച്ഛന്റെ മറുപടി.

മൂത്തച്ഛന്‍ വീട്ടുപറമ്പിന്റെ അതിരില്‍ നിന്നും താഴേയ്ക്ക് നീട്ടി വെളിച്ചമടിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒരു കുറിയ മനുഷ്യന്‍ വയല്‍വക്കത്തെ പറമ്പിന്റെ അറ്റത്ത് ഇങ്ങനെ നിക്കുന്നു.

ആരാ കുമാരേട്ടാ…?” മാധവേട്ടനും ഓടിയെത്തി.

ഇതു് നമ്മുടെ വീലാണ്ട്യേട്ടനല്ലേ …. മൂപ്പര് കെടപ്പിലായിനല്ലോ? ഉറക്കത്തെറ്റാന്‍ എണീറ്റ് നടന്നതാവും. മാധവാ നീ പോയി മൂപ്പരെ വീട്ടില്‍ കൊണ്ടാക്ക്.”

മാധവേട്ടന്‍ ഓടിച്ചെന്നു് അടുത്തെത്തി.. ഞങ്ങളെല്ലാവരും അതിരില്‍നിന്നു് നോക്കി നിന്നു. വയലിലേയ്ക്ക് പഴയപുരയുടെ പൊട്ടിപ്പൊളിഞ്ഞ കോണിപ്പടിയുണ്ട്. വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട് ആ കോണിപ്പടിയ്ക്ക്. മഴക്കാലത്തു് അകലാപ്പുഴയില്‍ നിന്നു് പുറക്കാട് ചാക്കര വഴി താഴെവയലിലേയ്ക്ക് വെള്ളമൊഴികിയെത്തും. വയലും ചിറയും പുഴയ്ക്ക് സമാനമായി കാണാമായിരുന്നു എന്നു് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പയ്യോളി ചീര്‍പ്പ് വന്നതിനു് ശേഷമാണു് വെള്ളപ്പൊക്കത്തിനു് ഒരു ആശ്വാസമുണ്ടായത്. എന്റെ ഓര്‍മ്മയില്‍ വളരെ ചെറുപ്പത്തിലേ അങ്ങിനെ ഒന്നു് ഉണ്ടായിട്ടുള്ളൂ. ഇന്നത്തെക്കാലത്ത് അങ്ങിനെ ഒരവസ്ഥ ഉണ്ടായാല്‍ വയലിലുള്ള പലവീടുകളും വെള്ളത്തിലാകും എന്നതില്‍ സംശയമില്ല. പണ്ട്കാലത്ത് ചാത്തോത്തെ താഴത്തെ പറമ്പില്‍ അച്ഛമ്മയുടെ അമ്മാവന്മാരായ പുത്തലത്തെ ഗോവിന്ദമ്മോന്റെയും ഗോപാലമ്മോന്റെയും രണ്ടു് മുറി പീടികയുണ്ടായിരുന്നു. ഒരുമുറിയില്‍ ഗോവിന്ദമ്മോന്റെ മരുന്നു് കച്ചവടവും മറ്റേമുറിയില്‍ ഗോപാലമ്മോന്റെ ചായക്കടയും‌. വയലില്‍ വെള്ളംകയറിയാല്‍ ആളുകള്‍ വഞ്ചിയ്ക്കുവരെ ചായകുടിക്കാന്‍ വരുമായിരുന്നു ഒരുകാലത്തെന്നു് ജാനകി മൂത്തമ്മ ഓര്‍മ്മ പങ്കുവച്ചിരുന്നു. കേരളരാഷ്ട്രീയത്തിന്റെ ചുടുചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ കടയായിരുന്നു ഗോപാലമ്മോന്റെ ചായക്കട. ചാക്കര, ചിങ്ങപുരം പുറക്കാട്, പാറക്കാട്, വലിയമല തുടങ്ങീ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളികളും കര്‍ഷകരും ചുരുക്കം വിദ്യാര്‍ത്ഥികളും അവിടെ ഭക്ഷണം കഴിക്കാനെത്താറുണ്ടായിരുന്നു. തികഞ്ഞ അര്‍പ്പണ രാഷ്ട്രീയ ബോധത്തോടെയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഗോവിന്ദമ്മോന്‍ വിറ്റ പുട്ടിനേക്കാളും ചൂടും വീര്യവും പകര്‍ന്നിരുന്നെന്നു് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പടിഞ്ഞാറയിലെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍ കൊയിലാണ്ടി പഠിക്കുന്നകാലത്ത് ഗോപാലമ്മോന്റെ ചായക്കടയില്‍ നിന്നു് ചായയും കുടിച്ചു് കൊയിലാണ്ടിയിലേയ്ക്ക് നടന്നു് പോയതു് മുമ്പൊരിക്കല്‍ എന്റടുത്ത് നേരിട്ടു് പറഞ്ഞതായും ഞാനോര്‍ക്കുന്നു. ഇന്നു് അഞ്ചെട്ട് കിലോമീറ്റര്‍ നടന്നു് ആര് പോകാന്നു? പ്രായമായവര്‍ പറയുന്നതുപോലെ, “കാലം പോയൊരു പോക്കേ?”. ഗോവിന്ദമ്മോന്റെ കച്ചവടം നിന്നിട്ടു് എത്ര‌യോ വര്‍ഷങ്ങളായിരിക്കുന്നു. പിന്നീട് ചാക്കരയുള്ള മൊയ്തൂക്ക അവിടെ വാടകയ്ക്ക് താമസിച്ചു. ഗോപാലമ്മോന്റെ കച്ചവടം നന്തിയിലേയ്ക്ക് മാറി. ഗോവിന്ദമ്മോന്റെ മരുന്നു കച്ചവടം ചിങ്ങപുരത്തേയ്ക്കും. പതിയെപതിയ കടകള്‍തന്നെ താഴത്തെപറമ്പില്‍നിന്നു് ഇല്ലാതായി. ശേ‍ഷം ചാത്തോത്തെ പൌരാണികതയും ആധുനികതയും കൂട്ടിയിണക്കി പണിത പുതിയ വീടും മുഖവും കിഴക്കോട്ടു് കൂടിയായപ്പോള്‍ വടക്ക് വശം വയലിലൂടെയുള്ള വഴിയും നിന്നു. മാസത്തിലൊരിക്കലോ രണ്ടുമാസം കൂടുമ്പോഴോ പാറപ്പുറത്ത് ഭാസ്കരേട്ടന് തേങ്ങിയിടാന്‍ വരുമ്പോഴാണു് ആ കോണിപ്പടിയെ ചാത്തോത്തെ രണ്ട് കുടുംബങ്ങളും ആശ്രയിക്കാറുള്ളൂ. ഭാസ്കരേട്ടന്‍ തേങ്ങയിടുമ്പോള്‍ വീഴുന്നതില്‍ ചിലത് തെറിച്ച് താഴെപ്പോകും. ചെറിയൊരു തോടുണ്ട് വയലിനും പറമ്പിനുമിടയില്‍. പണ്ട്കാലത്ത് കൃഷിയ്ക്ക് കുഴിച്ച ഒരു കുണ്ടുകുളത്തില്‍നിന്നുള്ള ഉറവയാണു് ആ തോടിന്റെ ഉറവിടം. താഴേയ്ക്ക് പോകുന്ന തേങ്ങ അധികവും തോട്ടില്‍ വീഴും. അതെടുക്കാന്‍ മാത്രമുള്ള വഴിയാണു് പഴയകോണിപ്പടി. തി‌‌ടുക്കത്തില്‍ തേങ്ങയെടുക്കാനുള്ള തത്രപ്പാടില്‍ ഞങ്ങളെല്ലാവരും ചരിത്രത്തെയും അവിടെ വിസ്മരിക്കുകയായിരുന്നു.

വീലാണ്ടിയേട്ടനെ പ്രയാസപ്പെട്ടു് മാധവേട്ടന്‍ കോണിപ്പടി വഴി താഴേയ്ക്ക് പ്രയാസപ്പെട്ടിറക്കി. വയലിന്റെ അപ്പുറത്തെ തെറ്റത്തേയ്ക്ക് മൂപ്പരെ കൈപിടിച്ചു് നടന്നകന്നു. കുറ്റബോധം എന്നെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. അച്ഛന്റേയും അച്ഛന്റെ പ്രായമുള്ള ഒരാളെയാണു് തെറിവിളിച്ചത്.

ഇതല്ലേ ഞാന്‍ പറഞ്ഞെ കാര്യറിയാണ്ട് തെറിവിളിക്കരുതെന്നു്?”

അര്‍ദ്ധരാത്രിയായിരുന്നാലും അച്ഛന്റെ ഉപദേശം ഉപദേശമാണു്. ഞാനത് ധിക്കരിച്ചു. അപ്പോഴേയ്ക്കും കറന്റ് വന്നു. ആകാംക്ഷയോടെ ഞങ്ങളെല്ലാം ഉമ്മറത്ത് ഇരിക്കുകയായിരുന്നു. വീലാണ്ടിയേട്ടനെ തിരികെ വീട്ടില്‍ കൊണ്ടുവിട്ട് മാധവേട്ടന്‍ തിരിച്ചെത്തി.

മൂപ്പര് ഒറക്കത്ത് എഴുന്നേറ്റ് നടന്നതാ, വീടുപണി നടക്കുന്നോണ്ട് വാതില് വെല്ല്യ ഒറപ്പില്ലാണ്ടാ അടച്ചത്. ഒറക്കത്ത് എന്തോ ആലോചിച്ച് വരമ്പത്തൂടെ നടന്നിങ്ങെത്തിയതായിരിക്കും….”

വയല്‍ വരമ്പിലൂടെയുള്ള വഴിയുടെ ഒരറ്റം ചാത്തോത്തെ പറമ്പിലെ പൊളിച്ചുമാറ്റപ്പെട്ട കോണിയാണു്. അവിടെ അള്ളിപ്പിടിച്ച് മുകളില്‍ എത്തിയപ്പോഴേയ്ക്കും പാവം മൂപ്പര്‍ക്ക് ഇനി എങ്ങോട്ട് പോകണമെന്നു് അറിയില്ല. സത്യത്തില്‍ പൊയിലില്‍ ചോയ‌്യേട്ടന്റെ വീട്ടിലേയ്ക്ക് പോകണം എന്നു് കരുതി നടന്നതാകും? എവിടെ എത്തിയെന്നറിയാതെ ചോയ‌്യേട്ടന്റെ മകള്‍ “ഗീത”ചേച്ചിയെ വിളിക്കുകയായിരുന്നതാവും. ആ വിളി ആധികൂടിയതിനാല്‍ ഞങ്ങള്‍ക്ക് ചാത്തോത്തെ “ഗീത”യായി. അടുത്തകാലത്തു് അയല്‍ വീടുകളില്‍ നടന്ന കളവും സാമൂഹ്യവിരുദ്ധരുടെ പേടിപ്പെടുത്തലും സമാന സംഭവങ്ങളും എല്ലാം എടുത്തിട്ട് ആശങ്കകള്‍ പങ്കുവെച്ചു് മൂന്നു് കുടുംബങ്ങളും സമാധാത്തില്‍ പോയികിടന്നുറങ്ങി. എല്ലാരും പോയതിനു് ശേഷം ഞാന്‍ മുറിയിലേയ്ക്ക് കയറി. ആകെ ഒരു ശൂന്യത അനുഭവപ്പെട്ടു. അറിയാതെ ചെയ്തുപോയ തെറ്റില്‍ സ്വയം നീറുകയായിരുന്നു. എന്നെ ആ സംഭവം പുലരുവോളം വേട്ടയാടി. എപ്പഴോ കണ്ണടച്ചപ്പോള്‍ ചാത്തോത്തെ അതിരില്‍ നില്‍ക്കുന്ന വീലാണ്ടിയേ‌ട്ടന്റെ മുഖമാ‌യിരുന്നു സ്വപ്നത്തില്‍. ഞെട്ടിയുണര്‍ന്നു, പിന്നീട് ഉറങ്ങാനേ കഴിഞ്ഞില്ല.

നേരം വെളുത്തപ്പോമുതല്‍ എനിക്ക് വല്ലാത്ത വിഷമം. മനസ്സില്‍നിന്നു് അതൊഴിഞ്ഞുമാറുന്നില്ല. ഉച്ചയായപ്പോള്‍ എന്നെക്കണ്ട് അമ്മയുടെ ചോദ്യം,

എന്തു പറ്റീ? ഇത്രേം നേരായിറ്റ് വീട്ടിന്നു് എങ്ങോട്ടും ഇറങ്ങീലാലോ? അല്ലേ നിപ്പൊറക്ക്യൂലാലോ?”.

അമ്മേ എനിക്ക് വല്ലാത്ത സങ്കടം. അറിയാണ്ടാണേലും മൂപ്പരെ തെറി പറഞ്ഞുപോയില്ലേ? ഞാനൊന്നു് വീലാണ്ട്യേട്ടന്റെ വീട്ടീപ്പോയി ക്ഷമ പറഞ്ഞിറ്റ് വരാം.”,

ആണോ, നന്നായി മോനേ.. നീ ചെല്ല്. വിപിയുണ്ട് കിഴക്കേല്, വേണേ ഓനേം വിളിച്ചോ?”.

വിപി എന്റെ ഉറ്റ ചങ്ങാതിയാണു്. തറവാട്ടില്‍ ‍നിന്നും മാറി പുറക്കാട് പുതിയവീട്ടിലാണു് അവനിപ്പോള്‍ താമസം. ഇടയ്ക്ക് കിഴക്കയില്‍ താമസിക്കാന്‍ വരും. ഞാന്‍ നേരെ കിഴക്കയിലേയ്ക്ക് പോയി അവനോട് കാര്യം പറഞ്ഞു.

എടാ, നമുക്ക് ചോറ് തിന്നിറ്റ് പോവാം. ഞാന്‍ ചാത്തോത്തേയ്ക്ക് വരുന്നുണ്ട്. നീ അവിടെ നിന്നാമതി”.

ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ വീട്ടിന്നു് ഇറങ്ങാന്‍ നേരത്ത് അമ്മ ഓടിവന്നു് കീശയില്‍ ഒരു അമ്പത് രൂപ വെച്ചുതന്നു് ,

ഇത് മോന്‍ മുപ്പര്‍ക്ക് കൊടുക്ക്. ഒരു ചായേന്റെ പൈസയിരിക്കട്ടെ”.

ഞാന്‍ ആ പണം കയ്യില്‍ പിടിച്ചു് വിപിയേയും കൂട്ടി നേരെ വയലിലേയ്ക്കിറങ്ങി വരമ്പത്തൂടെ നടന്നു. ഉള്ളില്‍ വല്ലാത്ത സങ്കടം ഉണ്ട്. അവിടെ പോയി എന്ത് പറയുംന്നായിരുന്നു മനസ്സില്‍. വയലിന്റെ അക്കരയെത്തിയപ്പോള്‍ വീടറിയില്ല, അവിടെ തന്റെ വീട്ടുപറമ്പില്‍ പീടികക്കുനി വിശ്വേട്ടന്‍,

എന്താ മണിക്കുട്ടാ,വിപിക്കുട്ടാ എങ്ങോട്ടാ”?,

വീലാണ്ട്യേട്ടന്റെ വീടേതാ”,

വിപി‌യുടെ ചോദ്യം. വിശ്വേട്ടന്‍ കാണിച്ച വഴിയിലൂടെ ഞങ്ങള്‍ അവിടെയെത്തി. അവിടെ അശോകേട്ടന്‍ അവരുടെ ഭാര്യ ഉഷചേച്ചി, ബാലന്‍ ചേട്ടന്‍ തുടങ്ങീ മക്കളെല്ലാവരും ചേര്‍ന്നു് പുറത്തിരുന്നു് ഭക്ഷണം കഴിക്കുകയായിരുന്നു. പണി തീരാത്ത പുറത്തെ മുറിയിലിരുന്നു് ഒന്നും അറിയാത്തപോലെ വീലാണ്ടിയേട്ടന്‍ ഭക്ഷണം കഴിക്കുന്നത് കാണാം. ബാലേട്ടന്‍ ഭക്ഷണത്തിനു് ക്ഷണിച്ചു. ഇപ്പോ കഴിച്ചേയുള്ളുന്നു് മറുപടി കൊടുത്തു. പുത്തലത്തെ ഗോവിന്ദമ്മോന്റെ സ്വന്തം പണിക്കാരനാണു് ബാലേ‌ട്ടന്‍ . പണ്ടൊക്കെ എപ്പഴും കനാലിലൂടെ ബാലേട്ടന്‍ കാലത്ത് പടിഞ്ഞാറോട്ടും വൈകീട്ട് പണികഴിഞ്ഞ് കിഴക്കോട്ടും പോകുന്നത് കാണാറുണ്ട്. മൂപ്പര് വീലാണ്ട്യേട്ടന്റെ മകനാണെന്നു് അപ്പഴാ ഞാനറിയുന്നത്. കു‌ടുംബസമേതം താമസം വലിയമല കേളപ്പജി നഗറിലുള്ള നാല് സെന്റ് കോളനിയിലേയ്ക്ക് മാറിയതുകൊണ്ടാണു് ഒരു പക്ഷേ ആ വിവരം ഞാനതറിയാതെ പോയത്. പുറത്ത് രണ്ട് കസേരയിട്ടുതന്നു. ഞാനും വിപി‌യും അതില്‍ ഇരുപ്പുറപ്പിച്ചു. ഇന്നലെ നടന്ന സംഭവം വിവരിച്ചപ്പോള്‍ അശോകേട്ടന്‍ പറഞ്ഞു,

ഇത്രേം ദിവസായിട്ട് ഇന്നലെ ഒന്നു് കണ്ണടച്ചുപോയി. അച്ഛന്‍ ഇറങ്ങിപോയതറിഞ്ഞില്ല.”, ” മാധവന്‍ തിരികെ കൊണ്ടുവിട്ടപ്പോ പറഞ്ഞ് എന്നെ വല്ലാണ്ട് ന്യായക്കേട് പറഞ്ഞാള്‍ഞ്ഞ്ന്ന്”.

ആളറിയാതെ വിളിച്ചുപോയതാ. അമ്മേന്റെ പേരിങ്ങിനെ വിളിക്കുന്നെ കേട്ട് പറ്റിപ്പോ‌യതാ.”

അത് കേട്ടപ്പോ ബാലേട്ടന്‍ പറഞ്ഞു,

സാരല്ലാ, ആളറിയാണ്ടല്ലേ,. അച്ഛന്‍ എങ്ങോ‌ട്ടും പോകാത്തെ കുറച്ചായി. എന്തോ ആലോചിച്ച് എണീറ്റ് പണ്ടത്തെ ഓര്‍മ്മവെച്ച് നടന്നു് പോയതായിക്യും. ഇന്നലെ ഇറങ്ങിനടന്നതൊന്നും മൂപ്പര്‍ക്ക് ഇപ്പത്തന്നെ ഓര്‍മ്മില്ല്യാ”.

പണ്ടത്തെ ഓര്‍മ്മ എന്നാല്‍, എനിക്ക് നാല് വയസ്സ് ആകുന്നതിനും എത്രയോ മുമ്പാണു്, ചാത്തോത്തെ അച്ഛമ്മയ്ക്ക് ശേഷമുള്ള കുടുംബ ചരിത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. അച്ഛമ്മയുടെ വലിയ സുഹൃത്തായിരുന്നു വീലാണ്ട്യേട്ടന്റെ ഭാര്യ തെയ്യത്തറേടുത്തിയും വിശ്വേട്ടന്റെ അമ്മ മാളുഏടുത്തിയുമൊക്കെ. രണ്ടുപേരും ഇന്നില്ല. തെയ്യത്തറേടുത്തി മരിച്ചു്പോയിട്ടു് ഏറെകാലമായിരിക്കുന്നു. ചാത്തോത്തെ പറമ്പിലും പാടത്തും അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പുറ്റിവീണിട്ടുണ്ട്. അച്ഛമ്മ പോയതിനു് ശേഷം വീട്ടിലെന്തെങ്കിലും പണിയ്ക്ക് രണ്ടുപേരും വരുമ്പോഴൊക്കെ ലച്ചിമിയമ്മ ഉണ്ടാ‌യിരുന്നേല്‍എന്നുംപറഞ്ഞ് ഓരോരോ കഥകള്‍ പറഞ്ഞുതുടങ്ങുമായിരുന്നു. അവരുടെ സൌഹൃദത്തിനു് വലിയ ആത്മബന്ധം ഉണ്ടായിരുന്നെന്നു് ആ പറച്ചിലില്‍ത്തന്നെയുണ്ടു്.

അശോകേട്ടനേം ബാലേട്ടനേം കണ്ടിട്ട് കുറേ നാളായിരിക്കുന്നു. ഇപ്പോ എവിടെയാണെന്നും മറ്റും വിവരങ്ങള്‍ ചോദിച്ചു. കുറച്ചുനേരം കുശലംപറഞ്ഞിരുന്നു. ഇറങ്ങാന്‍നേരത്ത് ഞാന്‍ വീലാണ്ട്യേട്ടനെ പുറത്തു് നിന്നു് ഒന്നെത്തിനോക്കി. വിപി “പോക്കറ്റിലെ പൈസ കൊടുക്കണ്ടേ”യെന്നു് ആംഗ്യം കാണിച്ചു. പക്ഷേ എനിക്കത് കൊടുക്കാന്‍ തോന്നിയില്ല. ഞാന്‍ ചെയ്ത തെറ്റിനെ പണം നല്കി തിരുത്തുന്നത് ശരിയല്ലെന്നു് മനസ്സില്‍ പല ആവര്‍ത്തി തോന്നി. പുറത്തെ മുറിയില്‍ ഒരു നിഷ്കളങ്കനായ കുട്ടിയെപ്പോലെ ഒന്നും അറിയാതെ വീലാണ്ടിയേട്ടന്‍ ഭക്ഷണം കഴിക്കുന്നു. ഞങ്ങള്‍ യാത്ര പറഞ്ഞു് ഇറങ്ങി. വീലാണ്ട്യേട്ടന്റെ ബോധമനസ്സില്‍ എപ്പഴോ ഞാന്‍ അദ്ദേഹത്തെ തെറിവിളിച്ചത് പതിഞ്ഞിരിക്കുന്നു. ഇനി ഏതവസ്ഥയിലാണു് എന്റെ ക്ഷമാപണം ഞാന്‍ അദ്ദേഹത്തെ അറിയിക്കുക? കുറ്റബോധം വിട്ടുമാറുന്നില്ല. പശ്ചാത്താപം എന്നെസംബന്ധിച്ചു് ചെയ്തതെറ്റില്‍നിന്നുമുള്ള മോചനവുമാകുന്നില്ല. വഴിയില്‍വെച്ച് വിശ്വേട്ടന്‍ എന്താണെന്നു് ചോദിച്ചപ്പോള്‍ വിവരം പറഞ്ഞു. വയല്‍ വരമ്പിലൂടെ തിരികെ നടന്നു് വരുമ്പോള്‍

നീ എന്താടാ മൂപ്പര്‍ക്ക് ആ പൈസ കൊടുക്കാഞ്ഞെ”യെന്ന് വിപി ചോദിച്ചു.

അത്…, എടാ എനിക്ക് അതില്‍ വല്ലാത്ത കുറ്റബോധം. പണം കൊ‌‌‌ടുത്ത് ഞാന്‍ ചെയ്ത തെറ്റിനെ ന്യായീകരിച്ചതാവില്ലേ?”

അവനത് ശരിവെച്ചു. നേരെ ‌ചാത്തോത്തേയ്ക്ക് ലക്ഷ്യംവെച്ചു. വീട്ടിലെത്തിയപ്പോള്‍ പണം അമ്മയ്ക്ക് തിരികെ കൊടുത്ത് ഞങ്ങളിരുപേരും ഊരുചുറ്റാന്‍ പുറത്തേക്കിറങ്ങി.

പിന്നീടൊരു വേനലവധിയില്‍ അടുക്കളപ്പുറത്തിരുന്നു് അമ്മയോടു് സല്ലപിക്കുമ്പോള്‍ യാദൃശ്ചികമായി അന്നത്തെ സംഭവം ഓര്‍ത്തുകൊണ്ട് അമ്മ പറഞ്ഞു “മോനേ, മൂപ്പര് മരിച്ചുപോയി.” എന്റെ ശബ്ദം ആകെ ഇടറി. ചിരിയും കളിയും നിറഞ്ഞ ആ നിമിഷം കുറ്റബോധത്തിലേയ്ക്ക് കൂപ്പുകുത്തി. ശൂന്യമായ വ‌യലിലേയ്ക്ക് നോക്കി, വരമ്പത്തൂടെ മാധവേട്ടന്റെ കൈ പിടിച്ചു് വീലാണ്ട്യേട്ടന്‍ നടന്നകലുന്നു. ഉമിത്തീയിലെരിയുന്ന ആ ഓര്‍മ്മകള്‍ എന്നെ വേട്ടയാടിത്തുടങ്ങി.

PDF DOWNLOAD :- FIRED_HUSK

ഓളപ്പരപ്പിലൂടെ………….

ങ്ങനെയാണു് ആ പേര് വന്നതു്?

ആഴമുള്ള പുഴകളുടെ നാടു്. , ആദ്യം ഉത്തരം നല്കിയതു് സുപ്പു (അശ്വിന്‍ പ്രീത്)ആയിരുന്നു. ചോദ്യം ഈ യാത്രയില്‍ ഞങ്ങളുടെ മാര്‍ഗ്ഗോപദേശകനും കുട്ടനാടിന്റെ കിഴക്കുഭാഗം കോട്ടയത്തിനോടടുത്തുള്ള നീലമ്പേരൂര്‍ സ്വദേശിയും അതിലുപരി   ‘നീലമ്പേരൂര്‍ പൂരം പടയണി – ചരിത്രം സംസ്കാരം‘  ഗ്രന്ഥകാരനുമായ ശ്രീ ആനന്ദക്കുട്ടന്‍ മാഷില്‍ നിന്നായിരുന്നു.

അതെ, ‘ജലസമൃദ്ധമായഎന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന ആലം, ആല് തുടങ്ങിയ സംസ്കൃത പദങ്ങളില്‍നിന്നുമാണു് ആലപ്പുഴ എന്നും ആഴി + പുഴ ചേർന്ന് ആഴിപ്പുഴയാണ് ആലപ്പുഴയായതെന്നും പറയുന്നു.  2013 – നു് ആലപ്പുഴയുടെ ചരിത്രത്തില്‍ മറ്റൊരു പ്രാധാന്യംകൂടിയുണ്ട്, 1762 –ല്‍ രാജാകേശവദാസ് ആലപ്പുഴപ്പട്ടണം രൂപീകരിച്ചു് പില്‍ക്കാലത്ത് കഴ്‌സണ്‍ പ്രഭു കിഴക്കിന്റെ വെനീസ് എന്നു് വിശേഷിപ്പിച്ച ഈ വാണിജ്യ നഗരം നിലവില്‍വന്നിട്ടു് ഇന്നേയ്ക്ക് 250 –വര്‍ഷം കഴിഞ്ഞിരിക്കുന്നു.

വിക്കി സംഗമോത്സവം 2013 –ന്റെ മൂന്നാം നാള്‍ ഡിസംബര്‍മാസം 23-ആം തീയ്യതി, വിക്കീപീഡിയര്‍ക്കായി സംഘടിപ്പിച്ച  ‘വിക്കി ജലയാത്ര – തണ്ണീര്‍ത്തട പഠനത്തിനു്’  കാലത്ത് ഒമ്പത് മണിയോടെ ആലപ്പുഴ മാതാ ബോട്ട് ജട്ടിയില്‍നിന്നു് ആരംഭംകുറിച്ചു. രണ്ട് ബോട്ടിലായാണു് യാത്രപുറപ്പെട്ടത്. ഞാനും അനിയത്തി ശ്രീക്കുട്ടിയുമടക്കം (ഭാഗ്യശ്രീ) 25-ഓളംപേരടങ്ങുന്ന  കുടുംബത്തോടൊപ്പമുള്ളവര്‍ ആനന്ദക്കുട്ടന്‍ മാഷിന്റെ നേതൃത്വത്തില്‍ നാല്‍പതില്‍ ചിറബോട്ടിലും ഒരു വള്ളപ്പാടകലെ അന്യഭാഷാ വിക്കീപീഡിയര്‍ ഉള്‍പ്പെട്ട വലിയൊരു വിഭാഗം സുജിത്തേട്ടന്റെയും ശ്രീ ഗോപകുമാര്‍ മാഷിന്റെയും അകമ്പടിയോടെ തെക്കുംതലക്കില്‍ ബോട്ടിലുമായി കുട്ടനാടിന്റെ ഹൃദയത്തിലേക്ക് ലക്ഷ്യംവച്ചുകൊണ്ട് കാറ്റിന്റെ ഗതിയെ നിയന്ത്രിച്ചും വെട്ടാറിന്റെ ഇരുഭാഗങ്ങളിലേക്ക് ഓളംതീര്‍ത്തും മുന്നോട്ടുകുതിച്ചു. പ്രകൃതിയിലെ വെള്ളപ്പാച്ചിലില്‍ മനുഷ്യ നിര്‍മ്മിതമായ ചരിത്രം തേടിയുള്ള യാത്ര, കുട്ടനാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിയാനുള്ള യാത്ര.

sangamolsavam

സംഗമോത്സവത്തിന്റെ ചുവര്‍പരസ്യം

3600 -ഓളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഉണ്ടായിരുന്ന വേമ്പനാട്ടുകായല്‍ ഇന്നു് 1512 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. 96 കിലോമീറ്ററാണു് വേമ്പനാട്ടു് കായലിന്റെ നീളം, പരമാവധി വീതി 14 കിലോ മീറ്ററും. ഓരോ ഭാഗത്തും കായല്‍ ഓരോ പേരിലാണു് അറിയപ്പെടുന്നത്. കേട്ടറിഞ്ഞ കുട്ടനാടിനു് ഞാന്‍ നല്‍കിയ  സങ്കല്‍പ്പത്തില്‍നിന്നും എത്രയോ വ്യത്യസ്തമായ അനുഭവങ്ങളാണു് വേമ്പനാട്ടുകായലിലേയ്ക്ക് പ്രവേശിച്ചതുമുതല്‍ക്ക് എനിക്ക് അനുഭവപ്പെട്ടത്. ഓരോ കാഴ്ചയും കണ്ണിനു് ദൃശ്യചാരുതമാത്രമല്ല , ഈ മനോഹാരിത സൃഷ്ടിക്കുവാനായി ആയിരങ്ങളുടെ അദ്ധ്വാനത്തിന്റെയും സഹനത്തിന്റെയും ജീവിതത്തിന്റേതുതന്നെയുമായ സമര്‍പ്പണങ്ങളാണു് കരയെ സംരക്ഷിച്ചുകൊണ്ട് കായലിന്റെ ഇരുകരകളിലായി നമുക്ക് കാണാന്‍സാധിക്കുന്നതെന്നു് ആനന്ദക്കുട്ടന്‍ മാഷിന്റെ പ്രാഥമിക വിവരണത്തില്‍ നിന്നും എനിക്കുമനസ്സിലായി. ബോട്ട് ഫിനിഷിങ്ങ് പോയന്റിനെ ലക്ഷ്യംവച്ചിരിക്കുന്നു.

നാല്‍പതില്‍ ചിറ കൂട്ടം

നാല്‍പതില്‍ ചിറ കൂട്ടം

കുട്ടനാടന്‍ ഞാറ്റുപാടം

കുട്ടനാടന്‍ ഞാറ്റുപാടം

എല്ലാരും കാഴ്ചകളാസ്വദിക്കവെ ഒരു കുട്ടനാടന്‍ കവി പാടിയ പാട്ട് മാഷ് പാടിത്തുങ്ങി….!

കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ കുത്തിയെടുത്തതാര്

സ്വര്‍ഗ്ഗംപോല്‍ സുന്ദരമാക്കുവാന്‍ ദുഃഖം സഹിച്ചതാര്

പാടവരമ്പത്തെ പുല്ലണിമെത്തയില്‍ ഓമല്‍ക്കിടാവിന്റെ തേങ്ങല്‍

നോവിന്‍ തുമ്പികളായി ഉയരുമ്പോഴും ഞാറ് പറിച്ചവരാര്?”

ആ കവിതയില്‍ എല്ലാ വികാരങ്ങളുമുണ്ട്. കര്‍ഷകരുടെ എല്ലാ വേദനകളും സഹനവുമുണ്ട്.

അപ്പുക്കുട്ടന്‍ മാഷ്

വിശ്വേട്ടന്‍ അബ്ദുള്‍ ജബ്ബാര്‍ മാഷ് , ആനന്ദക്കുട്ടന്‍ മാഷ് ,സാനു മാഷ്

പ്രായത്തെ മന:ശക്തികൊണ്ട് തോല്പിക്കുന്ന ആനന്ദക്കുട്ടന്‍ മാഷിന്റെ വാക്കുകളില്‍ ഞങ്ങള്‍ക്കു് കേള്‍ക്കാനായത് ചുറ്റുമുള്ള ദൃശ്യ ചാരുതയുടെ വാങ്മയ ചിത്രങ്ങളല്ലായിരുന്നു. പകരം കുട്ടനാടിന്റെ ഒരു വൃദ്ധ കര്‍ഷകന്റെ ആധികളായിട്ടായിരുന്നു ആ വാക്കുകള്‍ ഞങ്ങളെ സ്പര്‍ശിച്ചത്.ഒരിക്കല്‍ മനുഷ്യ സഹവാസം അസാധ്യമായിരുന്ന ചതുപ്പുനിലങ്ങളെ മനുഷ്യവാസയോഗ്യമാക്കിയ ഒരു കാലഘട്ടത്തിന്റെ മനുഷ്യരുടെ ബുദ്ധിയും പ്രായോഗിക സാങ്കേതിക പരിജ്ഞാനത്തേയും പാടേ വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ അവിടം വികസനത്തിന്റെ വികലമായ ബാക്കിപത്രമാവുകയാണെന്ന മാഷിന്റെ പരിഭവം ശരിവെക്കുന്ന കാഴ്ചകള്‍ നമ്മെ നീറിപ്പുകയ്ക്കുന്ന ഒരു കാഴ്ചക്കാരനാക്കി മാറ്റുന്നു. ഓളങ്ങളില്‍ അനങ്ങാതെ നില്‍ക്കുന്ന കരിങ്കല്‍ കാടുകളുടെ സ്ഥാനത്ത് കായല്‍ത്തീരങ്ങള്‍ ഒരിക്കല്‍ കണ്ടല്‍ക്കാളുടെയും കൈതകളുടെയും ജീവനുള്ള വേരുകളുടെ തടവറയിലായിരുന്നു.ആക്രോശിച്ചു വരുന്ന തിരകളെ വേരുകളില്‍ക്കൂടെ കടത്തിവിട്ടു മര്‍ദ്ദം കുറച്ചു തിരിച്ചയക്കുന്നു. ഇങ്ങനെയുള്ള പ്രകൃതിയുടെ കൈകള്‍ വെട്ടിമാറ്റി വികലാംഗയാക്കി മനുഷ്യ നിര്‍മ്മിതമായ കോണ്‍ക്രീറ്റ് പാവുകല്ലുകള്‍ പതിച്ചിരിക്കുന്നു.

പാടവരമ്പത്ത് തെങ്ങുകള്‍

പാടവരമ്പത്ത് തെങ്ങുകള്‍

മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയതും മടഞ്ഞ ഓലകൊണ്ടുള്ള ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു. കായലോട് ചേര്‍ന്ന ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ശാസ്ത്രീയമായി ബണ്ടുകള്‍ തീര്‍ത്താണു് കുട്ടനാടിനെ കൃഷിയോഗ്യമായ കരയാക്കിമാറ്റിയെടുത്തത്. ഇങ്ങനെ കുത്തിയെടുത്ത് കരയാക്കിമാറ്റിയ കുത്തനാട് പരിണമിച്ചാണു് കുട്ടനാട് ആയതെന്നും “കുട്ടം” എന്ന സംഘകാലസംജ്ഞയിൽ നിന്നുമാണു് കുട്ടനാട് ഉണ്ടായതെന്നും പറയപ്പെടുന്നു, പ്രാചീന ചേരസാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു പഴയ കുട്ടനാട് അഥവാ കുട്ടം. മുസിരിസ്, നെൽസിൻഡ തുടങ്ങിയ മുഖ്യ തുറമുഖങ്ങൾ ഇവിടെയായിരുന്നു. പല സംഘകാല ചക്രവർത്തിമാരും പേരിനൊപ്പം “കുട്ടുവൻ” (കുട്ടനാട്ടുകാരൻ എന്നർത്ഥം) എന്നു ചേർത്തിരുന്നു.( ചെങ്കുട്ടുവൻ ചേരൻ, പൽയാനൈ ചെൽകെഴു കുട്ടുവൻ തുടങ്ങിയവർ ഉദാഹരണം). സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്) – ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് കുട്ടനാട് എന്ന പേരു വന്നതെന്നു് ഒരു വിഭാഗം വാദിക്കുന്നു.

ശ്രീ ബുദ്ധന്റെ പ്രാദേശികനാമമാണു് കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേരു് വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. പിൽക്കാലത്ത് കുട്ടനാട്ടിലെ കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നും കരുതപ്പെടുന്നു.

ചുട്ടനാട് ആണു് കുട്ടനാടായി മാറിയത്‌എന്നൊരു മറുവാദംകൂടി ഉണ്ട്. ഭാരതപുരാണത്തില്‍ അര്‍ജ്ജുനന്‍ ദഹിപ്പിച്ച നിബിഡവനപ്രദേശമായിരുന്ന ഖാണ്ഢവവനമാണു് കുട്ടനാട് എന്ന ഐതിഹ്യവും നിലനിന്നിരുന്നു. അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും അന്നു് അഗ്നിക്കിരയായ മരങ്ങളുടെയും മറ്റും ചാരമാണു് കായലില്‍ കറുത്ത ചെളിയായി കാണപ്പെടുന്നത് എന്നുമായിരുന്നു കേട്ടുകേള്‍വി. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നുണ്ട്. ഈ ഐതിഹ്യം തെറ്റാണെന്നു് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ശാസ്ത്രം തെളിയിച്ചു. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിലകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് രൂപംകൊണ്ട കാര്‍ബണിന്റെ സാന്നിദ്ധ്യമാണു് മണ്ണിനു് കറുപ്പ് നിറം കൈവരാന്‍ കാരണമായതു്. അച്ചന്‍കോവിലാറ് , മണിമലയാറു്, പമ്പ, മീനച്ചിലാറു്, മൂവാറ്റു്പുഴയാറ്  , പെരിയാര്‍ എന്നീ ആറ് നദികളാണു് വേമ്പനാട്ടു്കായലിലെ എക്കല്‍മണ്ണിന്റെ നിക്ഷേപകര്‍!. വര്‍ഷങ്ങള്‍ കഴിയുംതോറും ഇതിന്റെ അളവ് വര്‍ദ്ധിച്ചുവന്നു. എന്നാല്‍ ഇന്നു് കണക്കുകള്‍ തെറ്റിച്ചുകൊണ്ട് കായലിലെ എക്കല്‍ മണ്ണിന്റെ സാന്നിദ്ധ്യം കുറഞ്ഞുവരുന്നു. ഇത് കേരളത്തിന്റെ മൊത്തം ആവാസവ്യവസ്ഥയുടെ വ്യതിയാനങ്ങളുടെ പരിണിതഫലമായാണു്.

കണ്ണെത്താ ദൂരത്ത് കൊയ്ത്തുപാടങ്ങള്‍

കണ്ണെത്താ ദൂരത്ത് കൊയ്ത്തുപാടങ്ങള്‍

.ഡി. 1100 കാലഘട്ടം വരെ ചേരസാമ്രാജ്യം കുട്ടം,കുടം, വെണ്‍,പൂഴി കർക്കാ എന്നിങ്ങനെ  വിഭജിച്ചാണു് മലയാളനാട് ഭരിച്ചത്. അവ

കുട്ടം കുട്ടനാട് (ഇന്നത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളും കൊല്ലം ജില്ലയുടെയും പത്തനതിട്ട ജില്ലയുടെയും ചില ഭാഗങ്ങളും)

കുടം കുടനാട് (തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളും കോഴിക്കോട് ജില്ലയുടെ ചിലഭാഗങ്ങളും)

വെണ്‍ – വെമ്പൊലി നാട് (ആലപ്പുഴ, ചേര്‍ത്തല , വൈക്കം,കടുത്തുരുത്തി ,ഏറ്റുമാനൂര്‍ ,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽവരെയുള്ള ഭാഗം )

പൂഴി പൂഴിനാട് (കണ്ണൂർ, കാസറകോഡ് ജില്ലകളും കോഴിക്കോട് ജില്ലയുടെ ബാക്കിയുള്ള ഭാഗങ്ങളും)

കർക്കാ – കർക്കാനാട് (കടക്കാനാവാത്ത നാട് എന്നർത്ഥം) – വയനാട്, ഗൂഡല്ലൂർ, മേഖല എന്നിങ്ങനെയാണു്.

          അതിനുമുമ്പ് എ.ഡി. അഞ്ചാം നൂറ്റാണ്ടുവരെ കുട്ടനാടിനെക്കുറിച്ച് സംഘം കാലഘട്ടത്തിലോ തമിഴ് സാഹിത്യത്തിലോ പറഞ്ഞുകേട്ടിട്ടില്ല. ആറാം നൂറ്റാണ്ടിലോമറ്റോ   ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു വെമ്പൊലിനാട്. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് വെമ്പനാട്ടുകായൽ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. വെമ്പൊലിനാട് വിഭജിച്ച് തെക്കന്‍കൂറും വടക്കന്‍കൂറുമായി മാറിയത്. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂർ രാജ്യത്തിലായിരുന്നു. തെക്കന്‍കൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി.  ഇന്നത്തെ കടുത്തുരുത്തി മുതൽ നിരണം വരെയുള്ള പ്രദേശങ്ങൾ ഒരുകാലത്ത് കടൽ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആലപ്പുഴയുടെ ഉപദ്വീപിയമേഖല കടലിൽ നിന്ന് ഉയർന്നു വന്നതിന്റെ ഫലമായി ഒരിക്കൽ കടലായിരുന്ന ഭാഗം വേമ്പനാട്ടു് കായലായി മാറിയെന്നും, വിഭജിക്കപ്പെട്ട തെക്കന്‍കൂറിന്റെയും വടക്കന്‍കൂറിന്റെയും ഒരുഭാഗം താഴ്ന്നുപോയി, ആ പ്രദേശമാണു് വേമ്പനാട്കായലായി മാറിയതെന്നും സംസാരമുണ്ട്( നമുക്ക് തെളിവ് ആവശ്യമാണു്) . ആ നാടും ജനങ്ങളും ചെറിയൊരു സംസ്കാരവും വേമ്പനാട്ടുകായലായി താഴ്ന്നുപോയി. വിദേശ രാജ്യങ്ങളിലായിരുന്നെങ്കില്‍ ഒരു ആര്‍ക്കിയോളജി ഗവേഷണ പഠന സാധുതയുള്ള കേന്ദ്രമായി വേമ്പനാട് കായല്‍ മാറിയേനെ. ഇവിടെനിന്നും വാരിയെടുക്കുന്ന കക്കയ്ക്കും ചിപ്പിയ്ക്കും കടലിലെ കക്കയും ചിപ്പിയുമായി സാദൃശ്യം ഉണ്ടെന്നാണു് മാഷ് പറയുന്നതു്.

   ഏതാണ്ട് പത്ത് വര്‍ഷത്തോടെയായി കുട്ടനാട് ഒരു ജലവിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നു് , പണ്ട് ഒന്നോ രണ്ടോ കെട്ടുവളളങ്ങള്‍മാത്രമുണ്ടായിരുന്ന വേമ്പനാട്ടുകായലില്‍ ഇന്നു് 1300- ഓളം ശീതീകരിച്ച ഹൌസ്‌ബോട്ടുകള്‍ സ്വദേശ വിദേശ സഞ്ചാരികള്‍ക്ക് യാത്രാ സൌകര്യത്തിനായി ഓരോ കരകളിലും അടിഞ്ഞുകൂടിയതായി യാത്രയ്ക്കിടെ കാണാന്‍ കഴിഞ്ഞു. വിനോദസഞ്ചാരത്തിന്റെ അധിനിവേശത്തോടുകൂടി കാര്‍ഷിക സംസകാരത്തിന്റെ ഈറ്റില്ലത്തില്‍ ഇന്നു് കാണാന്‍ കഴിയുന്നത് കര്‍ഷകരെ മറന്നുള്ള ഒരു പുതിയ ആവാസവ്യവസ്ഥയും അതിനു് ആഭിമുഖ്യം കൊടുത്തുള്ള പുതിയ ജീവിതരീതിയുമാണു്. കായല്‍ കരയിലെമ്പാടുമുള്ള കുട്ടനാട്ടിലെ കര്‍ഷകരുടെ ചെറ്റക്കുടിലുകള്‍ക്ക് പകരം സഞ്ചാരികളുടെ മനംമയക്കത്തക്ക രീതിയിലുള്ള പഴയ സംസ്കാരത്തിന്റെ പുതിയ ഭാവഭേദങ്ങള്‍ ചേര്‍ത്തുമിനുക്കിയ വീടുകളും റിസോര്‍ട്ടുകളും ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളും ഏറുമാടങ്ങളുടെ രൂപത്തില്‍ ഈറ്റയും മുളയും മരങ്ങളും കൊത്തുപണികള്‍കൊണ്ടും പൈതൃകത്തിന്റെ പ്രൌഢിയോതി ഇരുകരകളില്‍ നിന്നും കൃത്രിമ ചിരികാട്ടി മാടിവിളിക്കുന്നതുപോലെ തോന്നി.‌ ഉമ്മറക്കോലായിലിരുന്നു് കായലിലേക്ക് നോക്കി സായിപ്പും മദാമ്മയും ആതിഥേയരെപ്പോലെ എന്തോ ചായക്കോപ്പയില്‍ സേവിച്ച്കൊണ്ട് ഞങ്ങള്‍ക്കുനേരെ കൈവീശുന്നുണ്ടായിരുന്നു.

ബോട്ട്

അനില്‍ മാഷ് വിവരണങ്ങള്‍ കേള്‍ക്കുന്നു

     ബോട്ട് അതിരടുപ്പിച്ച് കനാലിലൂടെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ കൊച്ചുകൊച്ചുവീടുകളും അവിടത്തെ ആളുകളും കണ്ണിമ വെട്ടി കാഴ്ചയായി മാറിമാറഞ്ഞു. ഞങ്ങള്‍ക്കിത് പുതു അനുഭവം, കരയിലുള്ള കുട്ടനാടിന്റെ മക്കളുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. അല്പം ഇടതു്മാറി കൃഷിപ്പാടങ്ങള്‍ ജലനിരപ്പിനുസമാനമായി കണ്ണെത്താ ദൂരത്തോളം പടര്‍ന്നുനില്‍ക്കുന്നു. കുറേ ആളുകള്‍ ചാക്കുകെട്ടിലായി നെല്ല് വഞ്ചിയിലേക്ക് കയറ്റിവയ്ക്കുന്നു. മാഷ് അത് ഉമ നെല്ല് ആകാമെന്നു് സംശയത്തോടെ പറഞ്ഞു. 1940 –ല്‍ തിരുവിതാകൂര്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ മാങ്കൊമ്പില്‍ സ്ഥാപിച്ച റൈസ് റിസേര്‍ച്ച് സ്റ്റേഷനില്‍ ആണു് ജനിതകസാങ്കേതിക വിദ്യയിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഉമ നെല്ല് വികസിപ്പിച്ചെടുത്തത്.

suppu

സുപ്പു (അശ്വിന്‍ പ്രീത്), പുറകിലായി നയീബ്

നോക്കൂ അതു് കണ്ടോ? അതാണു് കളം. സാനു മാഷാണു് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കറ്റമെതിച്ച് നെല്ല് കൂട്ടിയിടുന്ന കളം. പൊലി എന്നും അതിനെ വിശേഷിപ്പിക്കും, ഒന്നാംപൊലി രണ്ടാപൊലി മൂന്നാം പൊലി…. അങ്ങനെയങ്ങനെ…. , പൂവേ പൊലി പൂവേ പൊലിപൂവേ.., പൂക്കളുടെ കൂട്ടം

അര്‍ത്ഥമറിയാതെ ആ പാട്ട് ഞാനും ഒരുപാട് പാടിയിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായി പാടത്ത് പൊലി കാണാന്‍ നിയോഗമുണ്ടായത് കുട്ടനാട്ടില്‍നിന്നാണെന്നു് നാലാളുകളോട് പറയുമ്പോള്‍ എന്റെ പ്രായം എന്നെ സ്വയം ലജ്ജിതനാക്കുന്നു. മറ്റേതു് നാടുപോലെയും എന്റെ നാട്ടിലും കൃഷി അന്യംനിന്നുകൊണ്ടിരിക്കുന്നു. ഇതേ സാഹചര്യത്തില്‍ കാലഘട്ടത്തിനോട് പൊരുതി കൃഷിയില്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാടും പാലക്കാടന്‍ വയലുകളും മാത്രമേ അല്പമെങ്കിലും സ്ഥായിയായ ഭാവം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ട് മുന്നേറുന്നുള്ളൂ !. ഇതും ഇനിയെത്രനാള്‍ വരെ?. കളത്തിനരികില്‍ നെല്ലുപാറ്റിയന്ത്രം നെല്ലും പതിരും വേര്‍തിരിച്ചിടുന്നു. പണ്ട്കാലങ്ങളില്‍ സ്ത്രീകള്‍ കാറ്റ് വീശി മുറംകൊണ്ട് ചെയ്തിരുന്നത് മോട്ടോര്‍ പങ്കകള്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ ചെയ്യുന്നു.

വിശ്വേട്ടന്റെ മകള്‍ താഴെയിരുന്നു് കാഴ്ചകളാസ്വദിക്കുന്നു

വിശ്വേട്ടന്റെ മകള്‍ താഴെയിരുന്നു് കാഴ്ചകളാസ്വദിക്കുന്നു

കായലിനു് കുറുകെയുള്ള വൈദ്യുതി ലൈനില്‍ ഭംഗിയേറിയ പക്ഷികള്‍ നിരനിരയായുള്ള കാഴ്ച ആനന്ദകരമായിരുന്നു. കരയില്‍ പ്രത്യകതരം കായ്കളുള്ള മാവുപോലെ സാദൃശ്യമുള്ള അധികം വലുതല്ലാത്ത മരങ്ങള്‍ കാണപ്പെട്ടു. അതാണു് ഒദളങ്ങ, പ്രകൃതിയിലുള്ള മാരകവിഷം , ആല്‍ക്കലോയ്ഡ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കായകള്‍ ആ മരത്തിനു് ചേലുകൂട്ടി തൂങ്ങിക്കിടക്കുന്നു. പിന്നീട് വിഷ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു. രാജഭരണത്തെ തകര്‍ക്കാനുള്ള വിഷകന്യക ചുണ്ടില്‍ ചാലിച്ച വിഷത്തെയും, മാദക സൌന്ദര്യമുള്ള ഭൂമിയെ വിഷയമാക്കിയുള്ള എസ്.കെ. പൊറ്റാക്കാടിന്റെ വിഷകന്യകനോവലും ഭാരതീയ വിഷശാസ്ത്രമായ അര്‍ക്കപ്രകാശത്തേയും ഉമ്മത്തിന്‍ പുഷ്പത്തേയും (ദദുരം ) പ്രതിപാദിച്ചുകൊണ്ടു് ചര്‍ച്ചകള്‍ ബോട്ടിനെ അല്പനേരം മുന്നോട്ടേയ്ക്കു നയിച്ചു.

      സംസാരിച്ചിരിക്കെ കായല്‍ കരയില്‍ തച്ചന്‍മാര്‍ കൂടിച്ചേര്‍ന്നു് പണിയുന്ന ഒരു ബോട്ടിന്റെ പണിപ്പുരയ്ക്കടുത്തുകൂടി ഞങ്ങള്‍ കടന്നുപോയി. ഇടയ്ക്കുവച്ച് വിഷയം തെന്നിമാറി ബോട്ടിന്റെയും തോണിയുടേയും രൂപകല്പനയിലേക്കായി. പ്രത്യക പരിജ്ഞാനം നേടിയ തച്ചന്മാരാണു് വള്ളംപണിയുക. ചുണ്ടന്‍ വെള്ളത്തിന്റെ കാര്യത്തില്‍ അതില്‍ മൂത്താശ്ശാരിയാണു് ചുണ്ട് കൊത്തിരൂപപ്പെടുത്തക. സാധാരണയായി അകമ്പടി സേവിക്കുന്നതിനാണു് ചുണ്ടന്‍വള്ളം നിര്‍മ്മിയ്ക്കുന്നത്. പണികഴിയുംവരെ ചുണ്ടു് പുറംലോകംകാണിക്കുവാന്‍ പാടില്ലെന്നൊരു വിശ്വാസം തച്ചന്മാര്‍ക്കിടയിലുണ്ടു്. ചുണ്ടുണ്ടാക്കിയശേഷം തച്ചന്‍ തോണിയില്‍ വരയിടും. എത്രയാള്‍ക്കുവേണ്ടിയാണോ വള്ളംതയ്യാറാക്കിയതു് അത്രയും പേര്‍ കയറിയാല്‍ തച്ചന്‍വരച്ചവരയില്‍ കൃത്യമായി വെള്ളംകയറിനില്ക്കും. ഇന്നു് ഈ കണക്കുകൂട്ടലറിയുന്ന എത്ര തച്ചന്മാരുണ്ടാകുമെന്നു് ഏവരും ആശങ്ക പ്രകടിപ്പിച്ചു. ചുണ്ടന്‍കൂടാതെ കൊതുമ്പുവള്ളം, സ്ത്രീകള്‍ക്കു് സഞ്ചരിക്കുവാനായി ഇരുട്ടികുത്തി, ഭക്ഷണ പാചകത്തിനായി വെയ്പുവള്ളം തുടങ്ങീ വള്ളങ്ങളുടെ പട്ടികതന്നെ മാഷ് വിവരിച്ചുതന്നു. ചുണ്ടന്‍ വെള്ളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ, 1952ഡിസംബര്‍ 22 ലെ ജവഹര്‍ ലാല്‍ നഹ്രുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തിന്റെ ചരിത്രവും ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കി.

എത്രപെട്ടന്നാണു് കുട്ടനാടിന്റെ വയലേലകള്‍ കര്‍ഷകന്റെ തയമ്പുവീണ കൈകളില്‍ നിന്നും യന്ത്രത്തിന്റെ ഉരുക്കുകൈകളിലേക്ക് മെരുങ്ങിപ്പോയത്.

മുന്നിലുള്ള കൊയ്ത്തുപാടത്തെ ചൂണ്ടിക്കാണിച്ച് ഒരു കര്‍ഷകനായ മാഷ് വാചാലനായി . പണ്ടുകാലങ്ങളില്‍ കറ്റമെതിക്കുമ്പോള്‍ കര്‍ഷകസ്ത്രീകളുടെ കാല് പുല്ലിന്റെ മൂര്‍ച്ചകൊണ്ടും നെല്ലിന്റെ പരുപരുത്ത പുറംതോട്കൊണ്ടും ഉരഞ്ഞ്പൊട്ടിയൊലിക്കും . അവരതിനെ വളരെ ലളിതമായി മറികടന്നു. കവുങ്ങിന്റെ പാളകെട്ടി ചെരുപ്പാക്കി കാലുപൊതിഞ്ഞ് ബാക്കിയുള്ള നെല്ലും വേദനമറന്നു് മെതിച്ചുതീര്‍ക്കും. പാര്‍വ്വതി നെമ്മിണിയാണു്  കേരള ചരിത്രത്തില്‍ ചെരുപ്പിട്ടുനടന്ന ആദ്യത്തെ വനിത. കുട്ടനാട്ടിലെ കര്‍ഷകസ്ത്രീകളെ സംബന്ധിച്ചടുത്തോളം പാളചെരുപ്പിനു് ചരിത്രത്തില്‍ സ്ഥാനമില്ലാതെപോയതില്‍ അതിശയോക്തിയില്ല.

തകഴിയുടെ രണ്ടിടങ്ങഴിയില്‍ പറയുന്ന കാര്‍ഷിക സംസ്കാരം ഇന്നു് കുട്ടനാട്ടിന്റെ മണ്ണില്‍ നിന്നും മനുഷ്യരില്‍ നിന്നും ഏറെക്കുറേ മാഞ്ഞിരിക്കുകന്നു. ദൂരെ കൊയ്ത്തുകഴിഞ്ഞ പാടത്ത് ഒരുഭാഗത്തായി നെല്ലു കൊയ്യുന്ന യന്ത്രങ്ങള്‍ വിശ്രമിക്കുന്നു. മറുഭാഗത്ത് കുറച്ചുപേചേര്‍ന്നു് കറ്റ മെതിച്ചുകഴിഞ്ഞുള്ള കച്ചി (പുല്ല്) വഞ്ചിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്നു. ഒരാള്‍പ്പൊക്കത്തില്‍ കച്ചി ആ വലിയ വള്ളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ സുന്ദരകാഴ്ച അഖില്‍ കൃഷ്ണന്‍ കാമറയില്‍ പകര്‍ത്തി. ഇടയ്ക്ക് വിശ്വേട്ടന്‍ മാഷിന്റടുത്ത് ചില സംശയങ്ങള്‍ ചോദിക്കുന്നുണ്ട് ഒപ്പം തന്റെ കാമറയില്‍ എല്ലാ ദൃശ്യങ്ങളും കൃത്യമയി പകര്‍ത്തവാന്‍ അഖിലിനോടായി പറഞ്ഞു. രാജേഷേട്ടനും അച്ചുവും സുപ്പുവും ബോട്ടിന്റെ മുന്‍വശത്തേയ്ക്ക് മാറി കാഴ്ചകളാസ്വദിക്കുന്നു. എല്ലാം ദൃശ്യങ്ങളും ഒപ്പിയെടുത്ത് ഒരു നിര്‍വികാരനായാണു് സുഗീഷേട്ടന്റെ നില്പ്. ഇടയ്ക്കിടെ ഈയാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുള്ള ഏറ്റവും പ്രായംകുറഞ്ഞ വിക്കീകൂട്ടുകാരി ആത്മിക കൂഞ്ഞുവാവയെയുമെടുത്ത് രാജേഷേട്ടന്റെ ഭാര്യ മഞ്ജുചേച്ചിയും  അവരെ അനുഗമിച്ച് ലാലുചേട്ടന്റെ ഭാര്യ ജ്യോതിച്ചേച്ചിയും അവരുടെ മകള്‍ അലൈനയെ എടുത്ത് ബോട്ടിന്റെ മുകളിലും താഴെയുമായി വന്നുപോയിക്കൊണ്ടേയിരുന്നു. നമുക്കിരിപ്പുറയ്ക്കുന്നതുപോലെ കുഞ്ഞുങ്ങള്‍ക്കിരിപ്പുറയ്ക്കുകയില്ലല്ലോ?.

ഞങ്ങളുടെ ഭാവി വിക്കീപീഡിയര്‍ ആത്മിക , അലൈന

ഞങ്ങളുടെ ഭാവി വിക്കീപീഡിയര്‍
ആത്മിക , അലൈന

എതിര്‍ വശത്തുകൂടി കേരളാവാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബോട്ട് യാത്രക്കാരേയും വഹിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പേള്‍ ഞങ്ങളെല്ലാവരുടേയും കണ്ണും കഴുത്തും അതിനോടൊപ്പം ചലിച്ചു. പെട്ടെന്നു അദ്ഭുതകരമായ കാഴ്ചയിലേക്ക് മാഷ് ഞങ്ങളുടെ ശ്രദ്ധയെ പിടിച്ചുകെട്ടി. പാടങ്ങള്‍ ജലനിരപ്പില്‍ നിന്നും രണ്ടരമീറ്ററോളം താഴ്ചയിലായി കാണപ്പെട്ടു. അതു വിവരിക്കുമ്പോഴാണു് നെല്ലുദ്പാദനത്തിന്റെ കഠിനാദ്ധ്വാനവും വിഷമതകളും മനസ്സിലാകുന്നതു്. ചരിത്രത്തില്‍ നിന്നു് തുടങ്ങാം,

ബോട്ടിന്റെ താഴെതട്ടില്‍ നിന്നും അനില്‍മാഷ് മുകളില്‍ കയറിയിരുന്നു. നയീബ് മറുകണ്ടംചാടി മുന്നിലേക്ക് പോയി. രാജേഷേട്ടന്‍ കുഞ്ഞിന്റടുത്ത് താഴേയ്ക്കും. ഓരോരുത്തരും മാറിമാറിയയിരിക്കുന്നതിനനുസൃതമായി എല്ലാവരും അവരുടെയുംകൂടി ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി കാത്തിരുന്നു.

പാടം

കുട്ടനാടന്‍ പാടം

            റൈസ് ബൌളര്‍ ഓഫ് കേരള എന്നറിയപ്പെട്ടത് കന്യാകുമാരിക്കടുത്തുള്ള നാഞ്ചിനാടാണു്. അതെങ്ങനെ കുട്ടനാടും പാലക്കാടുമൊക്കെയായി ഇന്നു് മാറി? ഞങ്ങളേവരുടേയും ശ്രദ്ധ മാഷിന്റെ മുഖത്തേക്കു് കേന്ദ്രീകരിച്ചു. ഇനി അല്പം മാഷിനു് വിശ്രമം നല്കാമെന്നുംപറഞ്ഞ് വിശ്വേട്ടന്‍ ലോക ചരിത്രത്തില്‍ നിന്നും കേരളത്തിന്റെ പ്രാധാന്യത്തെ ചികഞ്ഞെടുക്കാന്‍ തുടങ്ങി. കോളനി വാഴ്ചയ്ക്ക് തുടക്കംകുറിച്ചുകൊണ്ടു് വാണിജ്യവാതങ്ങള്‍ (ട്രേഡ് വിന്റ്) വഴിവന്ന പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ആരംഭത്തെക്കുറിച്ചും ദുഷ്ടനായ വാസ്കോഡ ഗാമ കാപ്പാട് കാലുകുത്തിയതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കുരുമുളക് എരിവു് രുചി അറിയാത്ത വിദേശികള്‍ക്ക് പ്രിയങ്കരമായി മാറിയതും സൂചിപ്പിച്ചു. ഇടയ്ക്കുവച്ച് കാലത്ത് നമ്മള്‍ ചായ കുടിച്ചാല്‍ എങ്ങോട്ടുപോകുമെന്നു് മാഷ് ചോദിച്ചു. ഞാന്‍ പറഞ്ഞു കക്കൂസിലേയ്ക്ക്. ഉത്തരം മുഴുവനാക്കുംമുമ്പേ കൂട്ടത്തില്‍ പലരുടേയും ബീഭത്സചിരി ഉയര്‍ന്നുവന്നു. ശരിയാണു് കക്കൂസ് ഇന്നു് മലയാളിയ്ക്ക് അശ്ലീലമാണു്. കക്കൂസ് (kakhus) എന്നവാക്ക് മലയാളമല്ല , അത് ഡച്ച്  വാക്കാണെന്നറിഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ക്കെല്ലാം ഒരുമ്പരപ്പായിരുന്നു. കക്കൂസിന്റെ മലയാളം ചോദിച്ചപ്പോള്‍ കൂട്ടച്ചിരിപൊങ്ങി. വെളിക്കിറങ്ങുകയെന്ന ഉത്തരം സുഗീഷേട്ടനാണു് പറഞ്ഞെതെന്നോര്‍ക്കുന്നു. ശൌചിക്കുക എന്ന ആഢ്യഭാഷയാണു് കുലീനരുപയോഗിച്ചത്. ചൌകിക്കുകയെന്നും , കല്ലേപ്പോകുക, കടവിറങ്ങുക എന്നും പലപ്രദേശങ്ങളില്‍ പല പേരുകളില്‍ പറഞ്ഞിരുന്നുയെന്നൊക്കെ ചര്‍ച്ചയില്‍ വന്നപ്പോള്‍ വ്യത്യസ്തമായി ഈരിക്കുക ( വെള്ളംനനയ്ക്കുക ) എന്ന വാക്കുകൂടി മലയാളി ഉപയോഗിച്ചിരുന്നതായി മാഷ് പറഞ്ഞു. അപ്പോഴേക്കും  ഭാഷയെക്കുറിച്ചായി  ചര്‍ച്ച. ഭാഷയുടെ വളര്‍ച്ചയെന്നത് ഭിന്ന സംസ്കാരങ്ങളില്‍ നിന്നാണെന്നു് അനില്‍ മാഷ് അഭിപ്രായപ്പെട്ടു് തുടങ്ങവെ വിശ്വേട്ടന്‍ ഇടയ്ക്കുകയറി പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനം കേരളത്തില്‍ എന്ന വിഷയത്തെക്കുറിച്ച് വാചാലനാകാന്‍ തുടങ്ങി, വിശ്വേട്ടന്റെ ഭാര്യയും  മകളും ബോട്ടിന്റെ താഴേതട്ടിലേക്കിറങ്ങി. അവരെപ്പിന്നെ ഉച്ചയൂണുവരെ മുകളിലേക്കു് കണ്ടിട്ടില്ല. ഇതിനിടയില്‍ സുഗീഷേട്ടന്‍ യാത്രയില്‍ കഴിക്കാനായി കരുതിയ റോബസ്റ്റ പഴവും ചായയും ആദ്യം വിശ്വേട്ടനു നല്‍കി അടിവരയിടീച്ചു. ശേഷം എല്ലാവര്‍ക്കുമായി ഉന്മേഷം പകര്‍ന്നു് ചായ ഞങ്ങള്‍ പങ്കുവച്ചുതുടങ്ങി. ഞങ്ങളുടെ ബോട്ടില്‍ ഏറ്റവും നിശബ്ദദയോടെ കാഴ്ചകളാസ്വദിച്ചത് ജയ്സെന്‍ ചേട്ടനായിരുന്നു. ഒരുകപ്പ് ചായ ഞാന്‍ നിര്‍ബന്ധിച്ചു നല്‍കിയപ്പോള്‍ ജയ്സെന്‍ ചേട്ടന്‍ വാങ്ങി.

ജയ്സെന്‍

ജയ്സെന്‍ നെടുമ്പാല

പഴംകഴിച്ചുകഴിഞ്ഞ് തൊലികായലിലേയ്ക്കു് എറിയാമോയെന്നു് ഞാനൊന്നു് ശങ്കിച്ചു. പഴത്തൊലി ജൈവവശിഷ്ടമായതിനാല്‍ കുഴപ്പമില്ലെന്നു് അബ്ദുള്‍ ജബ്ബാര്‍ മാഷ് പറഞ്ഞു. എന്റെ കൈകള്‍ കായലിലേയ്ക്കു് നീണ്ടു.  എല്ലാരും പഴത്തൊലി കായലിലേക്ക് എടുത്തെറിഞ്ഞു.

ഞങ്ങള്‍ ചായകുടിക്കുന്നത് തെക്കുംതലക്കില്‍ നിന്നു് ശിവ വൈക്കം പകര്‍ത്തിയത്

ഞങ്ങള്‍ ചായകുടിക്കുന്നത്
തെക്കുംതലക്കില്‍ നിന്നു് ശിവ വൈക്കം പകര്‍ത്തിയത്. കാമറയുമായി അഖില്‍ കൃഷ്ണന്‍

ഞങ്ങള്‍ ചായ പങ്കുവയ്ക്കുന്നതുകണ്ട് തെക്കുംതലക്കില്‍ ബോട്ടിലുള്ളവരും ചായ കുടി തുടങ്ങിയതായി കണ്ടു. അവരുടെ ബോട്ടില്‍ എല്ലാവരും പലപല ഗ്രൂപ്പുകളായിതിരിഞ്ഞ് ചര്‍ച്ചകളിലും ഫലിതത്തിലും ഏര്‍പ്പെട്ടതുപോലെ തോന്നി. ബോട്ടിന്റെ പുറകുവശത്തായി സുജിത്തേട്ടനും ഗോപന്മാഷും ചായ കുടി കഴിഞ്ഞോയെന്നുംമറ്റും ആരാഞ്ഞു ബോട്ടില്‍ നിന്നും വീഡിയോ കാമറാമാന്‍ ഞങ്ങളുടെ ബോട്ടിലുള്ള വിശേഷങ്ങള്‍ പകര്‍ത്തിയെടുക്കുന്നു. എല്ലാരും ഒരു ബോട്ടില്‍ ആയിരുന്നെങ്കില്‍ യാത്ര അല്പംകൂടി വിജ്ഞാനപ്രദമായേനേ!.

തെക്കുംതലക്കില്‍ അഖില്‍ പകര്‍ത്തിയത്

തെക്കുംതലക്കില്‍
അഖില്‍ പകര്‍ത്തിയത്

തെക്കുംതലക്കില്‍ അന്യവിക്കൂകൂട്ടരുമായി ചര്‍ച്ചകള്‍

തെക്കുംതലക്കില്‍
അന്യവിക്കീകൂട്ടരുമായി ചര്‍ച്ചകള്‍

മാഷ് തുടര്‍ന്നു, കൊല്ലവര്‍ഷം 1840 മുതല്‍ക്കാണു് ചാലയില്‍ ഇരവികേശവപണിക്കരുടെ നേതൃത്വത്തില്‍ കായല്‍ കുത്തിയെടുത്ത് കൊയ്ത്തുപാടങ്ങള്‍ തുടങ്ങിയത്. അന്നു് കായല്‍ കുത്തിയെടുപ്പ് മതിയാക്കിയ സ്ഥലം മതികായല്‍ എന്നാണു് അറിയപ്പെടുന്നതു്.

കുത്തിയെടുത്ത പാടത്ത് വിത്തിറക്കുമ്പോള്‍ കര്‍ഷകന്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടും സഹനതകളും നമുക്ക് പാടത്തിലേക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകില്ല, അതിനെക്കുറിച്ചുള്ള മാഷിന്റെ വിവരണം കേട്ട് നിര്‍ന്നിമേഷത്തോടെ കൊയ്ത്തുപാടങ്ങളിലേയ്ക്ക് എന്റെ ചിന്തകള്‍ ഊര്‍ന്നിറങ്ങി.

                    വൃശ്ചിക മാസം കടലില്‍നിന്നുള്ള വേലിയേറ്റം വേമ്പനാട്ടുകായലിലും അലയടിയ്ക്കം. കടലില്‍ നിന്നു് കായലിലേയ്ക്ക് ഓര്‌വെള്ളം (ഉപ്പ് വെള്ളം) കേറിവരും. ഇത് കൃഷിപ്പാടങ്ങളിലേക്ക് ഒലിച്ചുകയറിയാല്‍ കര്‍ഷകന്റെ പരിശ്രമങ്ങള്‍ അമ്പേ പരാജയപ്പെടും. നെല്ല് കെട്ടു് കൃഷി നശിക്കും. ഓര്‌വെള്ളം കയറാതിരിക്കാന്‍ കര്‍ഷകന്‍ കായലുമായി മല്ലിടും. പാടത്ത് ജലനിലനിരപ്പ് ഉയര്‍ന്നുവരുമ്പോള്‍ അവന്റെ മനസ്സില്‍ ആധിയാണു്. അവര്‍ കൂട്ടം ചേര്‍ന്നു് പാടത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വെള്ളം കായലിലേയ്ക്ക് തേവിവിടും. വെള്ളംതേവാന്‍ പലരീതികളും കര്‍ഷകന്‍ ഉപയോഗിച്ചിരുന്നു. വഞ്ചിമാതൃകയിലുള്ള തേറ്റുകൊട്ടയില്‍ അവന്‍ വെള്ളം നിറച്ച് ബണ്ടിന്റെ മുകളിലൂടെ കായലിലേയ്ക്കു് ഒഴുക്കിവിട്ടു. ജലചക്രം കാലുകൊണ്ട് കറക്കിയും വെള്ളം പുറന്തള്ളുമായിരുന്നു. ചക്രം കറക്കാന്‍ അസാമാന്യമായ ശക്തി വേണം. അതിനായി ദീര്‍ഘനിശ്വാസത്തോടെ വായു അകത്തേക്കെടുത്ത് വേണം കര്‍ഷകന്‍ ചക്രം ചവിട്ടിക്കറക്കാന്‍. അതും നിന്നുകൊണ്ട് വിശ്രമമില്ലാതെ കറക്കണം. എട്ട് ഇലമുതല്‍ 64 ഇലവരെയുള്ള ചക്രങ്ങളുണ്ട്. ഇലകളുടെ എണ്ണംകൂടുന്തോറും കര്‍ഷകന്റെ ചവിട്ടിനും ആക്കംകൂട്ടണം. ചക്രം ചവിട്ടി ചവിട്ടി അഞ്ച് മാസത്തോളം സമയമെടുത്തേ പാടത്തുള്ള വെള്ളം വറ്റിച്ചെടുത്ത് കൃഷിയോഗ്യമാക്കുവാനാകൂ. ചക്രം ചവിട്ടുന്നതിനെടുക്കുന്ന അസാമാന്യ ശ്വാസനിശ്വാസത്തെയാണു് ചക്രശ്വാസംഎന്നു പറയുന്നത്. മലയാള ശൈലിയിലേക്ക് കുട്ടനാട്ടുകാര്‍ നല്കിയ സംഭാവനകളിലൊന്നാണു് ചക്രശ്വാസം. വെള്ളം വറ്റിക്കല്‍ (ഡി വാട്ടറിങ്ങ്) തുടരേണ്ടതിനാലും പാടത്തിന്റെ ജൈവാവസ്ഥ തിരിച്ചുപിടിക്കുവാനുമായി മൂന്നു് വര്‍ഷത്തിലൊരിക്കലുള്ള പഴനിലകൃഷി രീതിയാണു് കര്‍ഷകന്‍ സ്വീകരിച്ചുപോന്നത്. ഒരു കൃഷികഴിഞ്ഞാല്‍ അടുത്ത മൂന്നു് വര്‍ഷം കൃഷിയിറക്കില്ല. കൊയ്ത്തുകഴിഞ്ഞ് വളക്കൂറ് നഷ്ടപ്പെട്ട പാടം ധാതുലവണങ്ങളുള്ള കായല്‍വെള്ളമൊഴുകി വളക്കൂറുള്ളതായി മാറും. ഇങ്ങനെ ഒരു വിളവെടുപ്പുകഴിഞ്ഞാല്‍ അടുത്ത മൂന്നു് വര്‍ഷത്തേക്ക് കര്‍ഷകനും കരിപ്പാടങ്ങള്‍ക്കുകാവാലായിരിക്കും. ഈ സഹനകഥകള്‍ സമ്പല്‍സമൃദ്ധിയോടെ സദ്യയുണ്ണുന്നവരുണ്ടോ അറിയുന്നു.? ഓരോ അരിമണിയിലും അതു ഭക്ഷിക്കുന്നവന്റെ പേരെഴുതിവച്ചിട്ടുണ്ടെന്നു് നാം പറയാറുണ്ടു്, എന്നാല്‍ ഓരോ അരിമണിയിലും പറ്റിച്ചേര്‍ന്നുകിടക്കുന്ന കര്‍ഷകന്റെ അദ്ധ്വാനത്തെ തവിടുകളയുന്ന ലാഘവത്തോടെ നമ്മളും വിസ്മരിക്കുന്നു.

ചക്രശ്വാസം കൂടാതെ കുട്ടനാടിന്റെ മറ്റു് സംഭാവനകള്‍ എന്തൊക്കെയാണെന്നറിയേണ്ടേ?

          കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി പ്രസ്ഥാനംരൂപപ്പെട്ടത്ത് കുട്ടനാട്ടിലാണു്. അതു് പറയുമ്പോള്‍ മാഷിന്റെ മുഖത്ത് രക്തംതിളക്കുന്നതു് കാണാം. തൊഴിലാളി സമര മുദ്രാവാക്യത്തിന്റെ ഉത്ഭവം ഇവിടുത്തെ കായലില്‍ നിന്നാണെന്നു് മാഷ് പറയുമ്പോള്‍ അല്പം ഹാസ്യവും കടന്നുവന്നു. ‘കുറിയാണ്ടം അഴിച്ച് എപ്പോള്‍ തലയില്‍ക്കെട്ടണമെന്നു് കുട്ടനാട്ടുകാര്‍ക്കറിയാം‘ (സമരം എപ്പോള്‍ തുടങ്ങണം എപ്പോള്‍ അവസാനിപ്പിക്കണംഎന്ന് കുട്ടനാട്ടുകാര്‍ക്കറിയാം എന്നൊരു ഭാഷ്യം) അല്ലാ, എന്താണീ കുറിയാണ്ടം? ചെറിയമുണ്ടു്. ഇന്നത്തെ തോര്‍ത്തുമുണ്ടു്. പണ്ടുകാലത്ത് കുട്ടനാട്ടിലെ ആളുകളുടെ സ്വാഭാവിക വസ്ത്രരീതി ഒരു കുറിയാണ്ടമാണു്. അതെപ്പോള്‍ അഴിച്ചു് തലയില്‍കെട്ടണമെന്ന ശൈലി ഉപയോഗിക്കുന്നത് വളരെ വിശേഷാല്‍ അറിയാം. കുട്ടാനാട്ടുകാര്‍ കായലിന്റെ ഇക്കരെ നിന്നു് അക്കരയ്ക്കു് പോകുമ്പോള്‍ കരയില്‍നിന്നാദ്യം കാലുകള്‍ മെല്ലെ വെള്ളത്തിലേക്കെടുത്തുവയ്ക്കും, പിന്നെ കയത്തിലേക്ക് ഇങ്ങുന്നതിനനുസരിച്ച് കുറിയാണ്ടം കയറ്റിക്കയറ്റി മുകളിലോട്ട് കൊണ്ടുവരും. അരമുഴുവന്‍ വെള്ളത്തിനടിയിലാകുമ്പോള്‍ കുറിയാണ്ടം അഴിച്ച് തലയില്‍കെട്ടും. ശരീരം വെള്ളത്തിനടിയിലായതിനാല്‍ നഗ്നത പുറത്തുകാണില്ല. മറുകരയെത്തുമ്പോഴോ? ഇതിന്റെ വിപരീതപ്രവൃത്തിതന്നെ. കയം കുുറഞ്ഞുവരുന്നതിനനുസരിച്ച് കുറിയാണ്ടം ഇറക്കിയിറക്കികൊണ്ടുവരും. വസ്ത്രം നനയാതെ മറുകരയ്ക്കെത്തുന്ന രീതിയെക്കുറിച്ച് വ്യത്യസ്തമായ അനുഭവജ്ഞാനം മാഷിനുണ്ടായിരുന്നു. പണ്ടു് കുറിയാണ്ടമുടുത്ത് കായലില്‍ ഓടിവന്നു ചാടിയ ഗതകാലസ്മരണകള്‍ മാഷ് അയവെട്ടിയെടുത്തു.

ഏത് പ്രതിസന്ധി ഘട്ടത്തേയും സധൈര്യം ആത്മവിശ്വാസത്തോടെ  നേരിടാന്‍ കുട്ടനാട്ടുകാര്‍ക്ക് ചങ്കുറപ്പുണ്ടെന്ന് എടുത്തു പറയുന്ന ഒരു പഴമൊഴിയാണ്  ‘തലയ്ക്ക് മീതെ വെള്ളം വന്നാല്‍, അതിന്നുമീതെ  വള്ളം’. പ്രതിസന്ധിഘട്ടത്തില്‍  കടല്‍ നിരപ്പില്‍ നിന്നും രണ്ടരമീറ്ററോളം  താഴെ വെള്ളത്തോട് മല്ലിടുന്നവര്‍ക്ക് ഇതിലേറെ ആത്മവിശ്വാസം നല്കുന്ന മറ്റെന്ത് വാക്കാണ് കേരളക്കരയിലുള്ളത്?

നെല്ലിന്റെ രാസ നാമം ചോദിച്ചു. ‘Oryza sativaസുപ്പുവും ഭാഗ്യശ്രീയുമാണു് ഉത്തരം പറഞ്ഞത്, റൈസ് (“Rice”) എന്ന വാക്ക് കുട്ടനാട്ടുകാരുടെ സംഭാവനയാണെന്നാണു് കുട്ടനാട്ടുകാര്‍ പറയുന്നത്.  അരിയ്ക്ക് സംഘകാലത്ത് പറഞ്ഞിരുന്ന പേര് അരിസി (அரிசி) എന്നായിരുന്നു. ഇപ്പോഴും തമിഴിൽ അരിസി എന്നു തന്നെയാണ് പറയുക. ദക്ഷിണേന്ത്യയുമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്ന പ്രാചീന റോമാക്കാരുടെ ഭാഷയിൽ അരിസി Oryza ആയിമാറി. Oryza ഇംഗ്ലീഷിലെത്തിയപ്പോൾ Rice ആയി. വാസ്തവം തിരക്കേണ്ടിയിരിക്കുന്നു. നമ്മള്‍ വിക്കീപീഡിയര്‍ക്ക് തെളിവു് കിട്ടേണ്ടിയിരിക്കുന്നു.

അതുപോലെ വല്ല്യമ്മേനെയെടുത്ത് വഞ്ചീന്നു് കളയുക‘ , ഈ ശൈലിയുടെ പ്രസക്തി അര്‍ത്ഥമറിയുമ്പോള്‍ ഇന്നത്തെ പരിഷ്കൃതരായ മലയാളിയില്‍ വികാരമുണ്ടാക്കില്ല. പരിചയം പരിശീലനം പരിജ്ഞാനം ഇവനേടിയതില്‍ പഴക്കംക്കൂടുതല്‍ പ്രായമുള്ളവര്‍ക്കാണല്ലോ (least productive)? അവര്‍ക്കിനി ജീവിതത്തില്‍ അല്പായുസ്സാണെന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ മുങ്ങാന്‍ തുടങ്ങുന്ന വഞ്ചിയില്‍ നിന്നും വല്ല്യമ്മമാരെ പുറന്തള്ളും. വഞ്ചിയുടെ സ്ഥിരത കൈവരിക്കാന്‍ ഈ രീതിസ്വീകരിക്കണമെന്ന പഴമൊഴിയുണ്ടെങ്കിലും ഇന്നു് നമ്മുടെ സമൂഹത്തില്‍ വല്ല്യമ്മമാരെല്ലാംതന്നെ കുടുംബവഞ്ചികളില്‍നിന്നു് കായലിലേയ്ക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവിലിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മാഷ് വിവരിച്ചു. പലവിമര്‍ശനങ്ങള്‍ പറയുമ്പോഴും ഇതെല്ലാം പ്രാക്ടിക്കല്‍ സെന്‍സിലേ എടുക്കാവൂയെന്നു് ഇടക്കിടെ മാഷ് ഓര്‍മ്മിപ്പിക്കും. ഈ പഴമൊഴി പറഞ്ഞപ്പോള്‍ ബോട്ടില്‍ നിന്നെല്ലാവരും പ്രായമുള്ളവരെ നോക്കി ചിരിതുടങ്ങി. ഇത് ഞങ്ങള്‍ പ്രാക്ടിക്കല്‍ സെന്‍സിലേ എടുക്കൂയെന്നു് ഞാന്‍ അടക്കം പറഞ്ഞു. ബോട്ടില്‍ എല്ലാവരുടേയും കൂട്ടച്ചിരി ഉയര്‍ന്നു. ചിലരൊക്കെ വിശ്വേട്ടനെ അര്‍ത്ഥംവച്ചുനോക്കി.

              ഞാറ്റുപാടത്തിന്റെ തീരംപറ്റി മുന്നോട്ടുകുതിക്കവെ വയലില്‍ നിന്നും കായലിലേയ്ക്ക് വെള്ളം ഒഴുക്കിവിടുന്നത് കണ്ടു. മാഷ് പറഞ്ഞു നോക്കൂ ഇതാണു് പെട്ടിയും പറയും, 1912 –ല്‍ ബ്രണ്ടന്‍ സായിപ്പ് കൊണ്ടുവന്ന മോട്ടോര്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ. കുമരകത്താണു് ഇതാദ്യമായി പരീക്ഷിച്ചത്. ആ കായല്‍ ബ്രണ്ടന്‍കായല്‍ എന്നാണു് അറിയപ്പെടുന്നത്. തൊട്ടടുത്ത് കാണാനായില്ലെങ്കിലും ഇതിന്റെ പ്രവര്‍ത്തനം വളരെ കൌതുകമായതായി മാഷിന്റെ വിവരണത്തിലൂടെ മനസ്സിലായി. ബണ്ടിനോട് ചേര്‍ത്താണു് പെട്ടി സ്ഥാപിക്കുക. ഇതിനു് ഇഞ്ചന്‍തറയെന്നാണു് പറയാറു്. നീളത്തില്‍ ഒരടി ഉയരമുള്ള പെട്ടി. ഈ പെട്ടിയുടെ അറ്റത്തായാണു് അഞ്ചടി ഉയരമുള്ള പറ ഘടപ്പിക്കുക. മോട്ടോറും ഫാനും കണ്‍വെയര്‍ ബെല്‍ട്ട്കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കും. മോട്ടോര്‍ കറങ്ങുന്നതിനോടൊപ്പം ഫാന്‍ കറങ്ങി പെട്ടെന്നു് പെട്ടന്നു് ലീഫ് വഴി വെള്ളം പറയിലേക്കു് നിറയും. പറനിറഞ്ഞുകഴിഞ്ഞാല്‍ ഈ വെള്ളം പെട്ടിയിലേക്കൊഴുക്കി പുറന്തള്ളും. ഇത്തരം സാങ്കേതിക വിദ്യ കടന്നുവന്നതോടുകൂടി അഞ്ചുമാസത്തോളം കര്‍ഷകനു് വെള്ളംപുറന്തള്ളാന്‍ കാലതാമസം വേണ്ടിവന്നില്ല.

പെട്ടിയും പറയും - കടപ്പാട് വിക്കീപീഡിയ

പെട്ടിയും പറയും – കടപ്പാട് വിക്കീപീഡിയ

പെട്ടിയില്‍ നിന്നു് വെള്ളം പുറത്തേക്കൊഴുകുന്നു - കടപ്പാട് വിക്കീപീഡിയ

പെട്ടിയില്‍ നിന്നു് വെള്ളം പുറത്തേക്കൊഴുകുന്നു – കടപ്പാട് വിക്കീപീഡിയ

വള്ളത്തില്‍നിന്നു് ഒരാള്‍ വലവീശി മീന്‍പിടിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അയാളുടെ വലവീശലിനായി ലാലുചേട്ടനും അച്ചുവും രാജേഷേട്ടനും കാമറാ ഫ്രയിമില്‍ പകര്‍ത്തിയെടുക്കാനൊരുങ്ങി നിന്നു. കാണാന്‍ നല്ല ചേലിലുള്ള വലവീശല്‍. ക്ലിക്ക്, ട്രിക്ക്, മ്ക്സ്.. എല്ലാരുടേയും കാമറകള്‍ പല ശ്ബദത്തോടെ അതുപകര്‍ത്തി. വലവീണതിന്റെ വട്ടത്തിനു നടുവിലേക്കു് മീനുകള്‍ കൂടിനില്‍ക്കും. അപ്പോള്‍ അയാള്‍ കയറുവലിച്ചു് വലചുരുക്കിയെടുക്കും. വലവീശാന്‍ പഠിക്കാന്‍ നിരന്തരമായ ഒരു പരിശ്രമംതന്നെവേണം. ക്രമേണയെ ഏതാരാള്‍ക്കും നന്നായി വലവീശാന്‍ സാധിക്കൂ

 ഈ സമയം നാല്‍പതില്‍ചിറ  പുന്നമട കായല്‍, കുട്ടമംഗലം , വേണാട്ടുകായല്‍  ചിത്തിര  കായലുകള്‍ കഴിഞ്ഞ് മാര്ത്താണ്ഡം കായലിലേയ്ക്ക് പ്രവേശിച്ചു.

മാര്‍ത്താണ്ഡം കായലിലേയ്ക്ക്

മാര്‍ത്താണ്ഡം കായലിലേയ്ക്ക്

          നമുക്ക് തിരികെ വരാം, 1939 –ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആഘാതം നേരിട്ടും അല്ലാതെയും ലോകരാജ്യങ്ങളെ ബാധിച്ചതുപോലെ നമ്മുടെ കൊച്ചുകേരളത്തേയും ബാധിച്ചുതുടങ്ങി. കേരളത്തിലേക്ക് ബര്‍മ്മയില്‍ നിന്നുള്ള നെല്ലിന്റെ ലഭ്യത ഇല്ലാതായി. എങ്ങും ക്ഷാമവും പട്ടിണിയും പടര്‍ന്നുപന്തലിച്ചു. വാഴമാണം (വാഴയുടെ കുണ്ഡ) കഴിച്ചാണു് ജനങ്ങള്‍ പട്ടിണിയെ അതിജീവിക്കാന്‍ ശ്രമിച്ചതു്. ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ കാലത്തിനും, ശ്രീമൂലം തിരുന്നാളിനും മുമ്പേ തിരുവിതാകൂര്‍ അരി ലഭ്യതക്കുറവു്കാരണം ക്ഷാമം നേരിട്ടിരുന്നു. സാധാരണക്കാരുടെ ഭക്ഷണമായ പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍നിന്നും കൊണ്ടുവന്ന കപ്പ ഈ സാഹചര്യത്തിലാണു് കേരളക്കരയുടെ ഭാഗമായി മാറിയതു്‍. വിഷാംശമുണ്ടെന്നു് ഭയന്നു് മലയാളികള്‍ കഴിക്കാന്‍മടിച്ച കപ്പ ശ്രീവിശാഖം തിരുന്നാള്‍ മഹാരാജാവ് ജനങ്ങളുടെ മുന്നില്‍നിന്നു് കഴിച്ചാണു് മാതൃക കാണിച്ചത്. വിഷമുള്ളതിനാലാണു് കപ്പുയുടെ മട്ട് (കപ്പ പുഴുങ്ങിയ വെള്ളം) ഒഴിച്ചുകളയുന്നതെന്നു് മാഷ് കൂട്ടിച്ചേര്‍ത്തു. പച്ചക്കപ്പ കഴിച്ചാല്‍ നമുക്ക് മത്തു പിടിക്കും പുഴുങ്ങുമ്പോള്‍ അതിലെ വിഷാംശം വെള്ളത്തിലലിയുന്നു. അതിനാല്‍ നമുക്കതു് ദോഷകരമാകുന്നില്ല. അന്നജത്തിന്റെ അംശംകൂടുതലാണല്ലോ കപ്പയില്‍, അത് ദഹിപ്പിക്കുവാനായി കൂടുതല്‍ ഓക്സിജന്‍ വേണ്ടതിനാലല്ലേ നമുക്കു് ക്ഷീണംവരുന്നതെന്നു് ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു. അതും ഒരു കാരണമാണു് പക്ഷേ നമ്മുടെ കിഴങ്ങുവര്‍ഗ്ഗങ്ങളിലെല്ലാം കപ്പ, കാച്ചില്‍, കൂര്‍ക്കല്‍ എന്നവയിലെല്ലാം അല്പം ആല്‍ക്കലോയ്ഡ് ഉണ്ട്. അതോടൊപ്പം ഗ്ലൂക്കോസിന്റെ ഏറ്റവും വലിയരൂപമായ സ്റ്റാര്‍ച്ചുള്ളതിനാല്‍ വയറും കുടലുകളും ശുദ്ധീകരിക്കപ്പെടുന്നതിനു് കപ്പയടക്കം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉത്തമ ആഹരമാണു്.

          ദാരിദ്ര്യം മറികടക്കാനെന്നവണ്ണം 1940 മുതല്‍ ശ്രീ ചിത്തിരതിരുന്നാള്‍ കായല്‍ നികത്തലിനു് നികുതിയിളവു് നല്കിയിരുന്നു. കായല്‍ നികത്തി കൃഷി തുടങ്ങാന്‍ രാജാവു് മുരിക്കുമ്മൂട്ടില്‍ തൊമ്മന്‍ ജോസഫിനെ (മുരിക്കന്‍) ചുമതലപ്പെടുത്തി. ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെയും ഓലയുടെയും ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌. ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. കായല്‍ രാജാവു് എന്നാണു് തൊമ്മന്‍ ജോസഫിനെ വിശേഷിപ്പിക്കുന്നത്. മുരിക്കന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ 64 കരി നിലങ്ങളിലായി 1800 ഹെക്ടര്‍ വുസ്തൃതിയില്‍ കൃഷിചെയ്തിരുന്നു. ഒരു ഏക്കര്‍ കൃഷിയിറക്കുമ്പോള്‍ 25 കിന്റല്‍ നെല്ലാണു് വിളവായി കിട്ടുന്നത്. ഇന്ന് കേരളത്തില്‍ 30 ലക്ഷം ടണ്‍ നെല്ലാണു് വേണ്ടത്. അതില്‍ 9 മുതല്‍ 13 ലക്ഷം ടണ്‍ വരെയാണു് ഇവിടെ കൃഷിചെയ്യുന്നുള്ളു. ഈ സാഹചര്യം നോക്കുമ്പോള്‍ തൊമ്മന്‍ ജോസഫിന്റെ പാടത്ത് എത്ര വിളവെടുത്തിരുന്നുയെന്നത് നമുക്ക് ഊഹിക്കാനേ കഴിഞ്ഞേക്കില്ല.

എന്റെ സംശയം 64 കരിപ്പാടങ്ങളായിരുന്നു. എന്താണു് 64 കരിപ്പാടങ്ങള്‍?

64 കലകള്‍, ചതുരംഗത്തിലെ 64 കളങ്ങള്‍, ഇതുപോലെ കുട്ടനാട്ടില്‍ 64 കരികള്‍. കുത്തിയെടുത്താല്‍ കറുത്ത കട്ടയാണല്ലോ കാണാറു്, കരി എന്നാല്‍ നിലം എന്നൊരര്‍ത്ഥം ഉണ്ട്. ഇതു് രണ്ടും ചേര്‍ന്നാവാം കരി നിലങ്ങള്‍ ഉണ്ടായത്. ഈ കരിപ്പാടങ്ങള്‍ അന്നത്തെ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ടവരെയാണു് ഏല്‍പ്പിക്കുക. അങ്ങനെ ഓരോരുത്തരും മേല്‍നോട്ടംവഹിച്ച നിലങ്ങള്‍ അവരവരുടെ പേരില്‍ അറിയപ്പെട്ടുരാമന്‍കരി , ചേന്നകരികൈനകരിപുതുക്കരിതായംകരി, മാമ്പുഴക്കരി, മേനോങ്കരിമിത്രകരി,…. എന്നിങ്ങനെ 64 കരിനിലങ്ങള്‍. ഓരോന്നും നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ അനന്തമായി പരന്നു കിടക്കുന്നവയാണു്.

കായല്‍പ്പരപ്പില്‍ ഒരുകൂട്ടം പോളകള്‍ കാടുപോലെ കാണാമായിരുന്നു. ശക്തിയായ ഒരു ഓളത്തിനോളമേ ആ ഒരുമയ്ക്ക് ആയുസ്സുള്ളൂ. അതിനനടുത്തായി പടര്‍ന്നുപന്തലിച്ചുകിടക്കുന്ന റോസ് നിറത്തിലുള്ള ആമ്പല്‍പ്പുക്കള്‍ ഞങ്ങളെനോക്കി ഓളത്തിനൊപ്പം തലയാട്ടിക്കൊണ്ടിരുന്നു. തെല്ലകലയല്ലാതെ ഒരു കട്ട കുത്തിയെക്കാനുള്ള പടം കണ്ടു. വഞ്ചിയുടെ ആകൃതിയില്‍ ഏരിനാട്ടിയ വടികള്‍ക്കിടയില്‍ വഞ്ചി കയറ്റി വെച്ച് കട്ട കുത്തിയെടുക്കാനായി വെള്ളത്തിലേയ്ക്ക് ഊഴ്ന്നിറങ്ങും, കുത്തിയെടുത്ത കട്ട ഒരു ഭാഗത്തുകൂടി വള്ളത്തിലേയ്ക്ക് എടുത്തിടും. വഞ്ചിയുടെ ഭാരം സന്തുലിതമാക്കുവാന്‍ പലവശങ്ങളിലായാണു് കട്ടകുത്തിയെടുത്ത് നിറയ്ക്കുക. ഇതേ രീതിയിലാണു് കക്കയും ചിപ്പിയും തൊഴിലാളികള്‍ വാരിയെടുക്കക. ദൂരെയായി പാടത്ത് കര്‍ഷകന്‍ അവന്റെ ഞാറുകള്‍ക്ക് മരുന്നടിക്കുന്നു. തൊട്ടടുത്ത് ഉഴുതുമറിച്ച പാടത്തേയ്ക്ക് പറിച്ചുനടാന്‍ അവ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളെക്കണ്ടതും തലതാഴ്ത്തി വെള്ളത്തിലേയ്ക്കു് ഊളിയിട്ടിറങ്ങി നീര്‍ക്കാക്കകള്‍ എങ്ങോട്ടോ മറഞ്ഞു. വീണ്ടും വൈദ്യുതി കമ്പിയില്‍ നിരനിരയായി ഭംഗിയേറിയ പക്ഷിക്കൂട്ടത്തെ എല്ലാരും കാമറയില്‍ പകര്‍ത്തിയെടുത്തു.

ആര്‍ ബ്ലോക്കു് ലക്ഷ്യം വച്ചായിരുന്നു ഞങ്ങളുടെ യാത്ര. മാര്‍ത്താണ്ഡം കായലിലൂടെ പോകുമ്പോള്‍ ഇടതുവശത്ത് പുഞ്ചപ്പാടം വളരെ അടുത്തായി കാണാനായി. കര്‍ഷക സ്ത്രീകള്‍ വിളഞ്ഞ പാടത്തുനിന്നും കളപറിച്ചെടുക്കുന്നു.

പാടത്ത് കര്‍ഷക സ്ത്രീകള്‍

പാടത്ത് കര്‍ഷക സ്ത്രീകള്‍

ബോട്ടിന്റെ ഒരു ഭാഗത്ത് വെയില്‍ ചൂടുകൂടിയപ്പോള്‍ പലരും സ്ഥാനംമാറിയിരുന്നു. പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വെയിലും മഴയും പുത്തരിയല്ല. അല്പം ചൂടുകൂടിയപ്പോള്‍ നമുക്കത് സഹിക്കാന്‍ പറ്റുന്നില്ല. കാലവസ്ഥയോട് പൊരുതി ജീവിക്കുന്ന കര്‍ഷകന്റെ പണി എത്ര സാഹസം നിറഞ്ഞതാണു് .

കൃഷിയാണു് മനുഷ്യന്റെ സംസ്കാരംതന്നെ മാറ്റിമറിച്ചതു്. പക്ഷേ പാടത്തും ചെളിയിലും ചേറിലും പുരണ്ട് പണിയെടുക്കുന്ന കര്‍ഷകനെ അധഃകൃതനായിക്കാണുന്നതാണു് നമ്മുടെ സംസ്കാരം. ജന്മംകൊണ്ട് ആരും ഇവിടെ ബ്രാഹ്മണനാകുന്നില്ല, കുലീനനുമാകുന്നില്ല. അറിവ് നേടിക്കഴിയുമ്പോഴേ ഒരുവന്‍ ബ്രാഹ്മണനാകുന്നുള്ളു. അറിവെന്ന സമൂഹസ്വത്തിനെ മറ്റുള്ളവരില്‍ നിന്നും അന്യമാക്കിക്കൊണ്ടുതന്നെയാണു് ഇവിടെ മേലാളന്മാരുണ്ടായിവന്നത്. ഇയ്യം ഉരുക്കിയൊഴിച്ചൊരു കാലം നമ്മുടെ ചരിത്രത്തില്‍നിന്നും ഒട്ടും വിദൂരമല്ല. പല അറിവുകളും സമൂഹത്തില്‍ നിലനിര്‍ത്തപ്പെടുവാന്‍ കുലത്തൊഴിലുകളായി മാറ്റി. കുലത്തൊഴില്‍ മനുഷ്യനെ പല തട്ടുകളായി തിരിച്ചു. പുലം എന്നാല്‍ വയലാണു്, അതില്‍ വേലയെടുക്കുന്നവനാണു് പുലയന്‍, ഇവിടെതുടങ്ങുന്നു കുലീനരുടെ വര്‍ഗ്ഗവിവേചനം. അവന് അയിത്തമുള്ളൊരു കാലമുണ്ടായിരുന്നു. പക്ഷേ അവന്റെ കൈപതിഞ്ഞ അന്നംതൊടാന്‍ ഉന്നത കൂലീനര്‍ക്ക് അയിത്തമുണ്ടായിരുന്നില്ല. പുലയാടി എന്നത് മലയാളികള്‍ക്ക് ഇന്നു് അശ്ലീലവാക്കാണു്. അതിന്റെ അര്‍ത്ഥം ചികയുമ്പോള്‍ കര്‍ഷകനാണെന്നു് മനസ്സിലാക്കുവാന്‍ ബുദ്ധിശൂന്യതയില്ലാത്തവനായി മലയാളിമാറി. പുലത്തില്‍ ആടുന്നവനാണു് പുലയാടി, വയലില്‍ വേലയെടുക്കുന്നവന്‍ എന്നാണ് അതിന്റെ അര്‍ത്ഥം. അതുപോലെ പലവിഭാഗക്കാര്‍ക്കും കുലത്തൊഴിലായി പറയെടുക്കുന്നവന്‍ പറയനും, മുറയനും മുറവനും നെയ്തലരും നമുക്കിടയില്‍ ജീവിച്ചിരുന്നു. കുട്ടനാടിന്റെ പരശുരാമന്മാരായ ഇവരൊക്കെയാണു് കാര്‍ഷിക കേരളത്തിന്റെ നട്ടെല്ല് അരക്കിട്ടുറപ്പിച്ചതെന്നു് നാം ഇനിയെങ്കിലും ഓര്‍ത്താല്‍ നന്നു്.

സംസാരിച്ചിരിക്കവെ ബോട്ട് ചിത്തിരക്കായലിലൂടെ ആര്‍ ബ്ലോക്കിന്റെ ഒരു വശത്തക്കു പ്രവേശിച്ചു. വലിയ ഡ്രഡ്ജര്‍ ഉപയോഗിച്ച് കായലിന്റെ അടിയില്‍ നിന്നും ചെളിയെടുത്ത് കുറച്ചുപേര്‍ ബണ്ടിനെ കരുത്തുള്ളതാക്കിമാറ്റുന്നു. ഈ പ്രവൃത്തിയാണ് പണ്ട് കര്‍ഷകന്‍ ഒറ്റയ്ക്ക് ചെയ്തതു് എന്നാലോചിക്കുമ്പോള്‍ എത്രവലുതായിരുന്നു ആ അദ്ധ്വാനം എന്നതു് ഒരു വലിയ ചോദ്യമാണു്. നിമിഷങ്ങള്‍ക്കകം വലിയ കരിക്കട്ടകള്‍ ഡ്രഡ്ജറിന്റെ കൈകള്‍ കായലില്‍ മുങ്ങി കൈപ്പിടിയിലൊതുക്കി ഉയര്‍ന്നു പൊങ്ങി. ആന തുമ്പിക്കൈ ഉയര്‍ത്തിയതുപോലെ… കാണാന്‍ അതിശയമുള്ള കാഴ്ച തന്നെ!

                 1940- ലുംമറ്റുമായി മുരിക്കന്‍  കുത്തിയെടുത്ത് തിരുവിതാംകൂര്‍ അവകാശികള്‍ വിളവെറിഞ്ഞ കരിനിലങ്ങള്‍ ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) ബ്ലോക്കുകളായും അതിനോടനുബന്ധിച്ചുള്ള കായല്‍ പ്രദേശം മാര്‍ത്തണ്ഡം കായല്‍ മഹാറാണിക്കായല്‍ , ചിത്തിരക്കായല്‍ എന്നിങ്ങനെയായാണു് അറിയപ്പെടുന്നത്. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ്‌ നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്. ഇന്നു് അവയെ ആധുനീകരിച്ച് S,T,Q എന്നീ ബ്ലോക്കുകളായി നാമകരണം ചെയ്തിരിക്കുന്നു. ഇതില്‍ R ബ്ലോക്ക് 620 ഹെക്ടര്‍ പ്രദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 1960-61 കാലഘട്ടത്തില്‍ കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍ ഹോളണ്ട് സ്കീമായാണു് കൂട്ടുകൃഷിക്ക് വേണ്ടി കുത്തിയെടുത്തത്. പലയിടങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ക്കയി അവ പതിച്ചു നല്‍കി. 1973 – ല്‍ വെള്ളപ്പൊക്കത്തെ നേരിടാനായി കെ.എല്‍. ഡി.സി. ആര്‍ബ്ലോക്കിനു ചുറ്റം വളരെ ശക്തമായ കരിങ്കല്‍ ബണ്ടുകള്‍ തീര്‍ത്തു. 1979 –ലെ കൃഷിനാശത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിനു് ശേഷം കെ.എല്‍.ഡി.സി. (കേരളാ ലാന്‍ഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍) മാര്‍ത്താണ്ഡം ഉള്‍പ്പെടെ മറ്റു കരിനിലങ്ങളിലും കരിങ്കല്‍ ബണ്ടുകള്‍ തീര്‍ത്തു. കര്‍ഷകരുടെ ഭാഗത്തു നിന്നും ഇതിനെതിരെ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. കൃഷിയ്ക്ക് മാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കെ കര്‍ഷകന്‍ 500 രൂപ ബണ്ട് നിര്‍മ്മാണത്തിനായി നല്‍കേണ്ടിവന്നിരുന്നു. ബണ്ടില്‍ നിന്നും 12 അടി താഴ്ചയിലാണു് ആര്‍ ബ്ലോക്കില്‍ കൃഷിയിടമുള്ളത്. കേരളത്തിലെ ഹോളണ്ടായാണു് ആര്‍ ബ്ലോക്ക് അറിയപ്പെടുന്നതു്. ഈ അവസരത്തില്‍ ബണ്ട് കെട്ടി സംരക്ഷിച്ചു നിര്‍ത്തിയ ഹോളണ്ടിനെ ഹാന്‍സ് ബ്രിങ്കര്‍ എന്ന ബാലന്‍ രക്ഷിച്ചകഥ ഇടുക്കിയില്‍ നിന്നും വന്ന ഞങ്ങളുടെ യാത്രയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ത്ഥി ഹേമന്ത് ജിജോ പറഞ്ഞുകേട്ടാണു് ഞാന്‍ അറിയുന്നതു്. ചരിത്രത്തിലെ പ്രധാനപ്പെട്ട ഇത്തരം എത്രയെത്ര കഥളാണു് അറിയാതെ പോകുന്നത്. ഹേമന്തിനു് നന്ദി.

ഹേമന്ത് കഥ പറയുന്നു

ഹേമന്ത് കഥ പറയുന്നു

സുഗീഷേട്ടന്‍, വിശ്വേട്ടന്‍, ഹേമന്ത്, ഞാന്‍ , പുറകില്‍ ശ്രീക്കുട്ടി

സുഗീഷേട്ടന്‍, വിശ്വേട്ടന്‍, ഹേമന്ത്, ഞാന്‍ , പുറകില്‍ ശ്രീക്കുട്ടി

ഹേമന്തിന്റെ അച്ഛന്‍ ജിജോ എം തോമസ്

ഹേമന്തിന്റെ അച്ഛന്‍ ജിജോ എം തോമസ്

കരിമ്പും കൊക്കോയും ഗ്രാമ്പുവും മറ്റു് നാണ്യവിളകളും ആര്‍ ബ്ലോക്കിലെ പ്രാധാന കൃഷികളായിരുന്നു. കേരളത്തിലെ നീരയുദ്പാദനത്തിലും ആര്‍ ബ്ലോക്കിനു് വലിയൊരു പങ്കുണ്ടായിരുന്നു. ഇതൊക്കെ പഴയകഥ, ഇന്നു് ആര്‍ ബ്ലോക്കിന്റെ സ്ഥിതി ഈ പറഞ്ഞതില്‍ നിന്നും എത്രയോ വികൃതമാണു്. തുടക്കംമുതല്‍ക്കേ കുട്ടനാടിന്റെ വശ്യചാരുത പകര്‍ത്തിയെടുത്ത എന്റെകണ്ണുകളെ അറപ്പിക്കുംവിധത്തിലായിരുന്നു ആര്‍ ബ്ലോക്കിന്റെ അവസ്ഥ. കുടിയൊഴിഞ്ഞ വീടുകള്‍ , എങ്ങും മണ്ടയില്ലാത്ത തെങ്ങുകളും ഉണങ്ങിവരണ്ട മരങ്ങളും ആര്‍ ബ്ലോക്കിനെ ഒരു മരുഭുമിയോടുപമിപ്പിക്കുംപോലെ ഭീകരാവസ്ഥയിലേക്കു് മാറ്റിയിരിക്കുന്നു.  ഒരു വര്‍ഷം മുമ്പ് ഇവിടെയെല്ലാം പച്ചപ്പുണ്ടായിരുന്നെന്ന് സാനുമാഷ് മുമ്പത്തെ യാത്രയുടെ അനുഭവമായി  പറഞ്ഞു. എന്താണു് ഈ അവസ്ഥയ്ക്കുകാരണം? പിടിപ്പുകേടും നിരുത്തരവാദവുമാണെന്നു് കുട്ടനാട്ടുകാരു് പറയും.

ആര്‍ ബ്ലോക്ക്

ആര്‍ ബ്ലോക്ക് ഇരുണ്ടകാഴ്ചയില്‍

ആധുനിക സാങ്കേതിക വിദ്യയോടെ വലിയ 30 ഉം, 20 ഉം കുതിര ശക്തിയുള്ള 22 മോട്ടോറുകളുപയോഗിച്ച് കരിനിലത്തിന്റെ നാലുപാടുനിന്നും വെള്ളം കായലിലേക്ക് ഒഴുക്കിവിട്ടു് കര്‍ഷകന്‍ കൃഷി ചെയ്തുപോന്നു. 1965 –വരെ കൃഷി നല്ലരീതിയില്‍ തുടര്‍ന്നു. പിന്നീട് കൃഷി നഷ്ടത്തിലേക്ക് നീങ്ങിയപ്പോള്‍, കുറേ കര്‍ഷകര്‍ പതിച്ചുകിട്ടിയ നിലംവിട്ട് വന്ന സ്ഥലങ്ങളിലേക്ക് പോയി. ആര്‍ ബ്ലോക്കിലെ കൃഷി മന്ദഗതിയിലായി. 1980 – കളില്‍ സൊസൈറ്റിയില്‍ നിന്നും കര്‍ഷകര്‍ ലോണെടുത്ത് കൊക്കോയും ഗ്രാമ്പുവും ഏലവും ആര്‍ബ്ലോക്കില്‍ വിജയകരമായി കൃഷിചെയ്തു. ക്രമേണ അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കൈവശമുള്ള സമ്പാദ്യവുമായി കര്‍കരുടെ കൂട്ടപലായനം ആര്‍ബ്ലോക്കിനെ അനിശ്ചിതത്വത്തിലേക്ക് നയിച്ചു.

ആര്‍ ബ്ലോക്കിലെ മരങ്ങള്‍ ഉണങ്ങി വരണ്ട ദൃശ്യം

ആര്‍ ബ്ലോക്കിലെ മരങ്ങള്‍ ഉണങ്ങി വരണ്ട ദൃശ്യം

ആര്‍ ബ്ലോക്കിന്റെ അടുത്തുനിന്നുള്ള ചിത്രം

ആര്‍ ബ്ലോക്കിന്റെ അടുത്തുനിന്നുള്ള ചിത്രം

ഡി വാട്ടറിങ്ങ് നടക്കാതായി, കര്‍ഷക കുടുംബങ്ങള്‍ സ്ഥലവും വിറ്റ് കൈനകരി കാവാലം ഭാഗത്തേയ്ക്ക് ഒഴിഞ്ഞുപോയി. സൊസൈറ്റിയുടെ കൈവശത്തിലായ ആര്‍ ബ്ലോക്ക് അവര്‍ ലേലം ചെയ്തു. ആര്‍ ബ്ലോക്കിന്റെ ഒരു ഭാഗം അങ്ങനെ വിദേശമലയാളികളുടെ കൈപ്പിടിയിലൊതുങ്ങി. ഇതിനെതിരായി സൊസൈറ്റി ജീവനക്കാര്‍ക്കെതിരെ കോടതിയില്‍ കേസ് നിലനില്കുന്നു. എക്കോ സിസ്റ്റം ആകെ തകിടംമറിഞ്ഞിരിക്കുന്നു. ആര്‍ ബ്ലോക്കിലാകെ പച്ചനിറത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. ഡി വാട്ടറിങ്ങ് നിലച്ചുപോയിട്ട് വര്‍ഷങ്ങളായല്ലോ?.

മണ്ടയില്ലാത്ത തെങ്ങും ഇലകൊഴിഞ്ഞ മരവും

മണ്ടയില്ലാത്ത തെങ്ങും ഇലകൊഴിഞ്ഞ മരവും

മരങ്ങളുടെ വേരുകള്‍വരെ കെട്ടുപോയിരിക്കുന്നു. ബണ്ടിന്റെ അതിര്‍ത്തിയിലുള്ള ചിലമരങ്ങളിലും തെങ്ങുകളിലും പച്ചപ്പുകാണാം. 620 ഹെക്ടറില്‍ ബാക്കിയുള്ളതെല്ലാം പാടെ നശിച്ചിരിക്കുന്നു. ഏതൊരു കര്‍ഷകനേയുംവേദനിപ്പിക്കുന്നതുപോലെ ആനന്ദക്കുട്ടന്മാഷിനേയും ഈ കാഴ്ച വളരെയധികം വേദനിപ്പിക്കുന്നാതായി അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും എനിക്കുമനസ്സിലാകുന്നുണ്ടു്. കുട്ടനാടിന്റെ പതനം തുടങ്ങിക്കഴിഞ്ഞുയെന്ന ആശങ്ക ഗതകാലസ്മരണകള്‍ വിവരിക്കുമ്പോഴെ കുട്ടനാട്ടുകാരില്‍നിന്നും ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ആര്‍ ബ്ലോക്കിനോടടുപ്പിച്ച് ബോട്ടുനിര്‍ത്തി. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടം ഇവിടെ കാണുമെന്നു് ചിലര്‍ പിറുപിറുക്കുന്നു. അനില്‍ മാഷിന്റെ മകന്‍ അച്ചുവിന്റെയും, അദ്ദേഹത്തിന്റെ ജ്യേഷ്ഠപുത്രന്‍ സുപ്പുവിനെയും ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രീക്കുട്ടിയോടു് പറഞ്ഞു. ലാലുചേട്ടനും ഭാര്യ ജ്യോതിച്ചേച്ചിയും ബോട്ടു നിര്‍ത്തിയതിന്റെ വലതുഭാഗത്തുകൂടെ ബണ്ടിലൂടെ നടന്നു. തൊട്ടുപിന്നാലെ കുഞ്ഞിനേയുമെടുത്ത് രാജേഷേട്ടനും   മഞ്ജുച്ചേച്ചിയും . അവരെ അനുഗമിച്ചു് ഞങ്ങളും പുറകേ പോയി. അധികം ദൂരെപ്പോകുവാന്‍ ഞങ്ങള്‍ക്കായില്ല. തിരികെ നടന്നു.

ബണ്ടിന്റെ കരയില്‍ ചോലയുണ്ടു്. അതിനാല്‍ നല്ലൊരു തണുപ്പ് അനുഭവപ്പെട്ടുതെക്കുംതലക്കില്‍ ബോട്ടുകാരാണു് ആദ്യം കരപറ്റിയതു്. അവരു് ഇടതുവശത്തുകൂടി ആര്‍ബ്ലോക്കു ചുറ്റിക്കാണാനായി നടന്നു. ബോട്ടുയാത്രയുടെ കുശലം സുജിത്തേട്ടനുമായി പങ്കുവച്ചു. യാത്രക്കാരെ മാടിവിളിക്കാനായി കരയില്‍ ഒരു ഹോട്ടല്‍ മാത്രമാണു് ഉള്ളത് ‘അയോദ്ധ്യ’. ആര്‍ ബ്ലോക്കില്‍ അയോദ്ധ്യ മാത്രമേ മനുഷ്യവാസമുള്ളതായ ഒരു സ്ഥലം കണ്ടുള്ളൂബോട്ടുകളടുക്കുന്ന ചെറിയ ജട്ടിയില്‍ എല്ലാ വിക്കീപീഡിയരേയും നിര്‍ത്തി ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തു.

ഹോട്ടലില്‍ എന്തിനോ വന്ന ചേച്ചിയുടെ വഞ്ചി തീരം പറ്റിയിരിക്കുന്നു. സജല്‍ മോനും അദീബ് മുഷിനും അതില്‍ കയറി തുഴയാന്‍ ശ്രമിച്ചു. അവര്‍ക്ക് എത്ര തുഴഞ്ഞിട്ടും ഏറെ ദൂരം പോകാനായില്ല. വള്ളക്കാരി ചേച്ചി തിരികെ വന്നു. അവരതില്‍ കയറി തുഴഞ്ഞതേ കണ്ടുള്ളൂ. ‘ഇതെന്തൊരു ഫീഡാ………!!!’ .

ഫോട്ടോയ്ക്കു് പോസു ചെയ്യാനും കാഴ്ചകളാസ്വദിക്കാനും എല്ലാവരും സമയംകണ്ടെത്തുമ്പോള്‍ എന്റെ ശ്രദ്ധ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ആര്‍ ബ്ലോക്കിന്റെ ശോചനിയാവസ്ഥയിലേക്കായിരുന്നു. കൃഷിയിട പരിപാലനം കൃത്യമായി നടക്കാത്തതിനാല്‍ ഇടതൂര്‍ന്നുള്ള വഴികളെല്ലാം അടഞ്ഞു കാടുകൂടിയിരിക്കുന്നു. ആരും ഇറങ്ങിക്കാണാന്‍ ശ്രമിക്കരുതെന്നു് സുജിത്തേട്ടന്‍ വിളിച്ചുപറഞ്ഞു. മുകളിലേക്കുനോക്കുമ്പോള്‍ ഉണങ്ങി വരണ്ടതെങ്ങും കൊക്കോ മരങ്ങളും മറ്റും ഞങ്ങളുടെ മുന്നില്‍ ദയാവധംകാത്തു നില്‍ക്കുന്നു. ആയിരങ്ങളുടെ പരിശ്രമഫലമായി രൂപംകൊണ്ട ആര്‍ ബ്ലോക്ക് ഇന്നു് ആര്‍ക്കും അറപ്പുതോന്നിക്കുന്ന പടുനിലമായി മാറിയിരിക്കുന്നു. വിനോദത്തിനായാണു് പലരും ആര്‍ ബ്ലോക്കിലിറങ്ങിയത്. ആര്‍ ബ്ലോക്കിന്റെ ശോചനീയാവസ്ഥ എത്രപേരില്‍ വിരക്തിയുണ്ടാക്കിയിട്ടുണ്ടാകും?

ഞങ്ങളുടെ ബോട്ട്

ഞങ്ങളുടെ ബോട്ട്

സമയം 2.10 . ഭക്ഷണംകഴിക്കാനായൊരിടം അവിടെങ്ങും കണ്ടെത്താനായില്ല. എല്ലാവരോടും ബോട്ടിലേയ്ക്കു് കയറാനായി സുജിത്തേട്ടന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരായി ബോട്ടിലേക്ക് കയറിത്തുടങ്ങി. ഞങ്ങളുടെ ബോട്ട് തെക്കുംതലക്കലുമായി അടുപ്പിച്ചാണ് കെട്ടിയിട്ടിരിക്കുന്നത്. ഇര്‍ഫാന്‍ ഇബ്രാഹിം സേട്ടും സജല്‍ കരിക്കനും കുറച്ചുപിള്ളേരും രണ്ടു ബോട്ടിലും കാലുകളകത്തിവെച്ച് അഭ്യാസ പ്രകടനവും ഫോട്ടോയെടുപ്പും നടത്തുന്നുണ്ട്. ബോട്ടുകള്‍ പുറപ്പെടണമെങ്കില്‍ അവസാനം വന്ന ഞങ്ങള്‍തന്നെ ആദ്യം ഞങ്ങള്‍തന്നെ പുറപ്പെടേണം. ചിലരൊക്കെ ആള്‍ക്കുട്ടംകണ്ട് തെക്കുംതലക്കലില്‍ കയറി. സജല്‍ മോന്‍ ഒരു പൊതികെട്ടില്‍ അയോദ്ധ്യയില്‍ നിന്നും വാങ്ങിയ  കക്കയിറച്ചിയുമായി വന്നു. അനില്‍മാഷ് അതു് വാങ്ങിവെച്ചു. എന്നോടും അച്ചുവിനോടും രുചി നോക്കുവാനായി പറഞ്ഞു. ഞങ്ങള്‍ അല്പം എടുത്ത് രുചിച്ചു. നല്ല രുചി, നാവില്‍ ഉമിനീരൂറിവന്നു. ഇനി ചോറുതിന്നുമ്പോളാവാം.! തെലുക് വിക്കീപീഡിയരായ റഹ്മാനുദ്ദീന്‍ , സുഭാശിഷ് എന്നിവ്ര‍ ഞങ്ങളുടെ ബോട്ടിലേക്ക് കയറിയിടംപിടിച്ചിരുന്നു. ആളധികമുണ്ടെങ്കില്‍ വല്ല്യമ്മേനെയെടുത്ത് വള്ളത്തില്‍നിന്നെറിയാമെന്നു് സുജിത്തേട്ടന്‍ വിളിച്ചുപറഞ്ഞു. ഞങ്ങളുടെ ബോട്ടില്‍മാത്രം അതിനുമറുപടിയായുള്ള ചിരി ഉയര്‍ന്നു. ചിത്തിരകായലിലുടെ ആര്‍ ബ്ലോക്കിന്റെ തൊട്ടടുത്ത അറ്റത്തേയ്ക്ക് പുറപ്പെട്ടു. അല്പം മുന്നോട്ടു് പോയപ്പോള്‍ വിദേശികളേയും വഹിച്ചുകൊണ്ട് ഒരു ഹൌസ്ബോട്ട് ഞങ്ങള്‍ക്കടുത്തുകൂടി തുഴഞ്ഞുനീങ്ങി. അവരില്‍ ചിലരൊക്കെ കൈവീശിക്കാണിക്കുന്നു. മറുപടിയായി ഞങ്ങളും കൈവീശികാണിച്ചു.

അകലെ ചിത്തിരപ്പള്ളി

അകലെ ചിത്തിരപ്പള്ളി

അകലെ ചിത്തിരപ്പള്ളികണാം. അതിനെ ലക്ഷ്യം വച്ചു് ബോട്ട് കുതിച്ചു. പള്ളിയോടടുത്ത് മടമുറിഞ്ഞുകിടക്കുന്നതായി കണ്ടു. അവിടവിടെയായി മുറിഞ്ഞമടയില്‍ ഏരിനാട്ടിയിട്ട കമ്പുകളും തെങ്ങിന്‍കുറ്റിയും കാണാം. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെയാണു് മടകള്‍ തകരാനിടയായത്. ബോട്ടിനു് കുറുകെയായി ഒരു വഞ്ചിയില്‍ കച്ചിയുമായി മൂന്നു് സ്ത്രീകള്‍ തുഴഞ്ഞുപോകുന്നു. വിശ്വേട്ടന്റെ കാമറ ശബ്ദിച്ചു.

വിശ്വേട്ടന്‍ പകര്‍ത്തിയത്

വിശ്വേട്ടന്‍ പകര്‍ത്തിയത്

പള്ളിയോടടുപ്പിച്ചു് ബോട്ടു് നിര്‍ത്തിയിട്ടു. ഓരോരുത്തരായി ബോട്ടില്‍ കരുതിവച്ച ഭക്ഷണവും വെള്ളവും പേറി പുറത്തേക്കിറങ്ങി. ഇതാണു് ചിത്തിരപ്പള്ളി. നാലുഭാഗവും അടഞ്ഞുകിടക്കുന്നു. വര്‍ഷങ്ങളായിക്കാണും ചുമരുകള്‍ക്ക് ചായം പൂശിയിട്ട്. പള്ളിയുടെ മുകളില്‍ ഞങ്ങളെ അനുഗ്രഹിക്കാനെന്നവണ്ണം മാതാവ് നില്‍ക്കുന്നു. മാതാവിന്റെ മുഖം കടുത്ത വെയിലേറ്റു് വിളറിയിരിക്കുന്നു.

പള്ളിയുടെ പൂര്‍ണ്ണ ചിത്രം ജയസന്‍ നെടുമ്പാല പകര്‍ത്തിയത്

പള്ളിയുടെ പൂര്‍ണ്ണ ചിത്രം – ജയസന്‍ നെടുമ്പാല പകര്‍ത്തിയത്

മാതാവ്

പള്ളിയുടെ മുന്‍ഭാഗം – മാതാവ്

chithirappally

ചിത്തിരപ്പള്ളി

കായല്‍ കുത്തിയെടുത്തിരുന്ന കാലത്ത് പണിക്കാര്‍ക്കും കര്‍ഷകര്‍ക്കുവേണ്ടി മുരിക്കുമ്മൂട്ടില്‍ തൊമ്മന്‍ ജോസഫ് പണികഴിപ്പിച്ച പള്ളിയാണു്.  ഇരു ബോട്ടിലെ വിക്കീപീഡിയരും പള്ളി ചുറ്റിക്കണ്ടു് ഫോട്ടോകളെടുത്തു. ചിലരുടെ കൈകള്‍ ജനലഴികള്‍ വഴി പള്ളിക്കകത്തുപോയി കര്‍ത്താവിന്റെ മുഖത്ത് ഫ്ലാഷടിച്ചതായി കേട്ടു.

രാജേഷ്, മഞ്ജു, ആത്മിക , അലൈന, ജ്യോതി, ലാലു

രാജേഷ്, മഞ്ജു, ആത്മിക , അലൈന, ജ്യോതി, ലാലു

പള്ളിയുടെ മുന്നിലായി ചെറിയ ഇരുമ്പ് കമാനങ്ങളുണ്ട്. അതിനടുത്തായി ഭക്ഷണ സാധനങ്ങള്‍ ഒരുക്കിവച്ചു . ഡിസ്പോസിബിള്‍ പാത്രം ഞാന്‍ ഓരോരുത്തര്‍ക്കുമായി നല്‍കി, സജല്‍ ചോറുവിളമ്പി. റഹ്മാനുദ്ദീന്‍ തോരന്‍ , അബ്ദുള്‍ ജബ്ബാര്‍ മാഷ് കക്കയിറച്ചി, മറ്റുള്ളവര്‍  അച്ചാറും കറിയും വിളമ്പി. ശ്രീജിത്ത് മാഷായിരുന്നു കരിമീന്‍ വിളമ്പിയത്. ഒരു പെട്ടി കരിമീന്‍ കാണുന്നില്ലെന്നു് ഗോപകുമാര്‍ മാഷ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ ചോറുവിളമ്പിയ പാത്രങ്ങളിലെല്ലാം ശ്രീജിത്ത് മാഷ് കരിമീന്‍ ഒത്തും ഒപ്പിച്ചും വിളമ്പി. ആരോ പോയി കാണാതായ കരിമീന്‍ പുറത്തെടുത്തുകൊണ്ടുവന്നു. അവസാനം ചോറുവിളമ്പിയവര്‍ക്കെല്ലാം ചോറിനൊപ്പം കരമീനല്ല, കരിമീനൊപ്പം ചോറാണു് ലഭിച്ചതു്. ആലപ്പുഴ വന്നിട്ട് കരിമീന്‍ കഴിക്കാതെ ആരും മടങ്ങരുതെന്നു് ഗോപകുമാര്‍ മാഷ് വിളിച്ചു പറഞ്ഞു. “ഇതുവരെ കരിമീന്‍ കഴിക്കാത്തവര്‍ കഴിക്കുന്നവരെ കണ്ട് പഠിക്കുക, ശ്രദ്ധിക്കുക മുള്ള് അപകടകാരിയാണ്”. സാനുമാഷിന്റെ അശിരീരിയായിരുന്നു. ശ്രീക്കുട്ടി ഇതുവരെ കരിമീന്‍ കഴിച്ചിട്ടില്ല, പേടിയുണ്ടെങ്കില്‍ ഇങ്ങുതന്നേക്കൂന്നു് ഞാന്‍ പറഞ്ഞു. ആരും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കരിമീനും കൂട്ടിയുള്ള ചോറിനു് ഒരു പ്രത്യേക രുചിയായിരുന്നു. അനില്‍ മാഷും നയീബും അച്ചുനേം സുപ്പുനേം കൂട്ടി പള്ളിയുടെ തണലുള്ള ഭാഗത്തേക്ക് പോയി. കരീമീന്‍ ബാക്കിവന്നാലോന്നു് കരുതി ഞാന്‍ താല്കാലിക ഊട്ടുപുരയ്ക്കു തണലുപിടിച്ചു നിന്നു. ബോട്ട് യാത്രയില്‍ ക്ഷീണിച്ചതിനാല്‍ വിശപ്പിനു് വിശപ്പ് കൂടുതലായിരുന്നു. ഞാനും സുഗീഷേട്ടനും മൂന്നും നാലുംകരിമീന്‍ എടുത്ത് കഴിച്ചു. പോരാത്തതിനു് ബാക്കിവന്ന കക്കയിറച്ചി ഗോപകുമാര്‍ മാഷ് എനിക്കുവച്ചുനീട്ടി. എല്ലാരും നല്ലരുചിയോടെ ഉണ്ടു. ഉള്ള വെള്ളത്തില്‍ കൈയ്യും വായും നനച്ചു് എല്ലാരും മുഖം തുടച്ചു. ഉച്ചയൂണിനു് ശേഷം നയീബ് പള്ളിയുടെ മുന്നില്‍ കാല്‍മുട്ടോളം ഉയരത്തില്‍ നിരന്നുകിടക്കുന്ന ഉണങ്ങിയപുല്ലില്‍ എന്തോ പരതുന്നതായി തോന്നി. ഞാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ പുല്ലിനിടയില്‍ കോഴിമുട്ടയോളം വലുപ്പത്തില്‍ ഒരുപാട് പൊട്ടിയ മുട്ടകള്‍ കണ്ടു. നയീബ് പറഞ്ഞു പാമ്പിന്റേതാവും, ഞാന്‍ പറഞ്ഞു വെറും പാമ്പല്ല പെരുമ്പാമ്പിന്റേതാവും. പറഞ്ഞുതീരുംമുമ്പേ നയീബ് പാമ്പ് പാമ്പ് എന്നുറക്കെ വിളിച്ചുപറഞ്ഞു. എന്നെ പേടിപ്പിച്ചതാണെന്നു് അതില്‍നിന്നുള്ള ഞെട്ടലിനു് ശേഷമാണു് ഞാനറിഞ്ഞത്. ഞെട്ടിയതില്‍ അതിശയോക്തിയില്ല, നൂറുകണക്കിനു് മുട്ടകള്‍ ശ്രദ്ധിച്ചുകണ്ണോടിച്ചാല്‍ കാണാനാകും. അതൊക്കെ പാമ്പിന്റേതാകുമെങ്കില്‍ അവയൊക്കെ അവിടെത്തന്നെ കണ്ടേക്കില്ലേയെന്നു് ഞാന്‍ നയീബിനോടുതന്നെ ചോദിച്ചു. കണ്ടവര്‍ കണ്ടവര്‍ കോഴിമുട്ട, താറാവുമുട്ട എന്നിങ്ങനെ അഭിപ്രായപ്പെട്ടു. വലുപ്പത്തിലും രൂപത്തിലും ആ പറഞ്ഞവയുമായി യോജിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതെന്തിന്റെ മുട്ടയായിരുന്നു എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ആര്‍ക്കും ഒരുത്തരം നല്കാനായില്ല. പള്ളിയുടെ മുന്‍വാതിലില്‍ നിന്നും എന്റെ ഒരു ഫോട്ടോയെടുത്ത് നയീബ്  ബോട്ടിലേക്ക് കയറാനൊരുങ്ങി. എല്ലാരും കഴിച്ചുകഴിഞ്ഞ പാത്രങ്ങള്‍ കൈകൊണ്ടടുക്കുക്കൂട്ടി സാനുമാഷ് പെട്രോളിനായി ബോട്ടുകാരോട് വിളിച്ചു ചോദിച്ചു. ഗോപകുമാര്‍ മാഷ് കഴിച്ചുകഴിഞ്ഞ ഭക്ഷണം കരുതിയ പാത്രങ്ങളും കുപ്പികളും അവിടെവിടുന്നായി എടുത്തുവച്ചു. ഞാനും ഒപ്പം കൂടി. ചോറ് വിളമ്പാന്‍ കരുതിയ ഫൈബര്‍ പാത്രങ്ങളിലൊന്നു് എന്റെ കൈയ്യില്‍ നിന്നും താഴെവീണു് പൊട്ടി. അതു് കളഞ്ഞേക്കൂയെന്നു് ഗോപകുമാര്‍ മാഷ് പറഞ്ഞു. ഞാന്‍ കൈ കഴുകി ബോട്ടിന്റടുത്തേക്ക് നടന്നു. അപ്പോള്‍ ശ്രീജിത്ത് മാഷ് ബാക്കിവന്ന ഒരു വട്ടപ്പാത്രത്തിന്റെ പകുതിയോളം വരുന്ന ചോറ് മത്സ്യങ്ങള്‍ക്ക് തീറ്റകൊടുക്കാനായി കായലിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നു. കൂട്ടത്തിലുള്ള കുട്ടികള്‍ക്ക് അതൊരാവേശമായി തോന്നി. ചോറ് കായലിലെറിയുക എന്നത് ശ്രീജിത്ത് മാഷിന്റെ മാത്രം തീരുമാനമായിരുന്നില്ല. കായലിലെറിയാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു. ആ ദൃശ്യം എന്നില്‍ ആത്മ രോഷമുണ്ടാക്കി. കുട്ടനാട്ടിലെ കരിനിലങ്ങള്‍ സന്ദര്‍ശിച്ച ഒരാള്‍ക്കും ഒരുമണിനെല്ലുപോലും കളയാന്‍ തോന്നില്ലെന്നായിരുന്നു എന്റെ അതുവരേയ്ക്കുമുള്ള കാഴ്ചപ്പാട്. അദ്ധ്വാനത്തിന്റെ തീവ്രത കണ്ടല്ല അനുഭവിച്ചുതന്നെ അറിയണം. അല്ലാതെ എത്ര കാഴ്ചകള്‍ക്കും കണ്ണു്കൊടുത്തിട്ടുകാര്യമില്ലല്ലോ?

എല്ലാവരും പതിയെപതിയ  ബോട്ടിലേയ്ക് പ്രവേശിച്ചു. ഭക്ഷണത്തിനു് ശേഷമുള്ള തുറന്ന ചര്‍ച്ചയ്ക്കുള്ള കളമൊരുങ്ങി. വേമ്പനാട് കായലിന്റെ പാരിസ്ഥിക പ്രശ്നത്തെക്കുറിച്ചും കുട്ടനാടിന്റെ ശോചനിയാവസ്ഥയെപ്പറ്റിയും വിവരിക്കാന്‍ ആനന്ദക്കുട്ടന്‍മാഷിനു് മൈക്ക് കൈമാറി. ആദ്യമായി ഈ യാത്ര സംഘടിപ്പിച്ചതിനു് അദ്ദേഹം വിക്കീപീഡിയരോട് കൃതജ്ഞത രേഖപ്പെടുത്തി. “ഈ പുറകുവശത്തു് കാണുന്നതാണു് ആര്‍ ബ്ലോക്ക് ഇവിടെ കൂട്ടുകൃഷിയ്ക്കുവേണ്ടി തുടങ്ങിയ കരിനിലമാണു്”. ഇന്നത്തെ ആര്‍ ബ്ലോക്കിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കുട്ടനാടിന്റെ എക്കോ സിസ്റ്റത്തെ മാറ്റിമറയ്ക്കാതെ ആര്‍ ബ്ലോക്കിനെ നിലനിര്‍ത്താന്‍ ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കണമെന്നു് അദ്ദേഹം എല്ലാവരോടുമായി അഭിപ്രായപ്പെട്ടു. അതിനായി 620 ഹെക്ടര്‍ സ്ഥലത്തെ സബ്സോണുകളാക്കിത്തിരിച്ച് പഴയസ്ഥിതി വീണ്ടെടുക്കാന്‍ ക്രമേണ സാധിക്കും. അതുമല്ലെങ്കില്‍ അവിടമുള്ള മരങ്ങളും തെങ്ങുകളും പാടെ വെട്ടിനിരത്തി മടതുറന്നു്വിട്ട് കായലിനോട് ലയിപ്പിക്കുക, ഇത് അപ്രായോഗികമാണു്. 620 ഏക്കറിലുള്ള ഉണങ്ങിവരണ്ട മരങ്ങള്‍ ആര്‍ക്കുംഎളുപ്പത്തില്‍ വെട്ടിനിരത്താന്‍ സാധിക്കില്ല. അല്ലാതെ വെള്ളമൊഴുക്കിവിട്ടാല്‍ കാലങ്ങളോളം കായലിനേക്കാളുയരത്തില്‍കുറ്റിയും മരങ്ങളും ഗതാഗത തടസ്സം സൃഷ്ടിച്ച്കൊണ്ടേയിരിക്കും.”

ഇതിലെല്ലാമുപരിയായി ഒരായിരം മനുഷ്യരുടെ കാലങ്ങളോളമായുള്ള പരിശ്രമത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്നതു് , തോട്ടപ്പള്ളി സ്പില്‍വേയെപ്പോലെയും തണ്ണീര്‍മുക്കം റഗുലേറ്റര്‍ പോലെയും മനുഷ്യന്റെ വികലമായ ബുദ്ധിയായി കാലങ്ങള്‍ക്കുശേഷം വിലയിരുത്തപ്പെടുമെന്നതു് തീര്‍ച്ചയാണു്. ആര്‍ ബ്ലോക്കിനെക്കുറിച്ച് വിഹഗവീക്ഷണവും പഠനവും നടത്തി കൃഷിയോടൊപ്പം വിനോദസഞ്ചാരത്തിനും ഉതകുന്നരീതിയിലുള്ള പ്രൊപ്പോസല്‍ മാഷ് വ്യക്തമാക്കി.

മറ്റൊന്നു് പാതിരാമണലിന്റെ ഇന്നത്ത അവസ്ഥയാണു്., 28 –ഹെക്ടര്‍ വിസ്തൃതിയില്‍ എക്കല്‍ വന്നടിഞ്ഞ് രൂപപ്പെട്ട പകൃതിദത്തമായ ദ്വീപാണു് പാതിരാമണല്‍. ആലപ്പുഴയില്‍ നിന്നും 18 കിലോമീറ്ററും മുഹമ്മയില്‍ നിന്നു് 4 കിലോമീറ്ററും അകലെയായാണു് പാതിരാമണല്‍ സ്ഥിതിചെയ്യുന്നത്. ഒരുപാട് ജൈവ വൈവിദ്ധ്യമുള്ള സ്ഥലം. വേമ്പനാട്ടുകായലിലെ ഏറ്റവും ഭംഗിയേറിയ സ്ഥലമാണു് പാതിരാമണല്‍.  23 കുടുംബങ്ങള്‍ പാതിരാമണലില്‍ ഉണ്ടായിരുന്നു. ഇന്നവര്‍ കോട്ടയത്തിന്റെയും ആലപ്പുഴയുടേയും വിവിധ ഭാഗങ്ങളിലേയ്ക്ക് സ്ഥലവും വിറ്റ് പോയിരിക്കുന്നു. നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന പാതിരാമണല്‍ ഇന്നു് കാടുകേറി നശിക്കുകയാണു്. അനാശാസ്യ പ്രവര്‍ത്തനവും സാമൂഹ്യവിരുദ്ധരും പാതിരാമണലിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയിരിക്കുന്നു. കുത്തക ഭീമന്മാരായ ഒബ്‌റോയ് ഗ്രൂപ്പ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവസരോചിതമായ ഇടപെടലോടെ കുട്ടനാട്ടുകാര്‍  അതു തടഞ്ഞുനിര്‍ത്തി. ഇതെല്ലാം നവമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു് കൊണ്ടുവരണം, ഒരു നാടിന്റെ വികസനപ്രവര്‍ത്തനത്തില്‍ നിങ്ങളെല്ലാവരും പങ്കാളികളാകണം. ജനാധിപധ്യ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കുട്ടനാട്ടിലെ കരിപ്പാടങ്ങളും കായലുകളും കൊണ്ടുവരണം, അതിനായി നിങ്ങള്‍ ഓരോരുത്തരുടേയും അഭിപ്രായം ഇവിടെ പങ്കുവയക്കൂ.”

വിശ്വേട്ടന്റെ പുറകില്‍ സുഗീഷേട്ടന്‍ ചര്‍ച്ച ശ്രദ്ധിക്കുന്നു

വിശ്വേട്ടന്റെ പുറകില്‍ സുഗീഷേട്ടന്‍ ചര്‍ച്ച ശ്രദ്ധിക്കുന്നു

ആനന്ദക്കുട്ടന്മാഷ് വിവരണം നല്‍കുന്നു

ആനന്ദക്കുട്ടന്മാഷ് വിവരണം നല്‍കുന്നു
ഇടത് അച്ചു , സുപ്പു, ലാലു ചേട്ടന്‍

ചര്‍ച്ചയില്‍ അനില്‍മാഷ് സംസാരിക്കുന്നു

ചര്‍ച്ചയില്‍ അനില്‍മാഷ് സംസാരിക്കുന്നു

മൈക്ക് ഞങ്ങളുടെ വള്ളത്തിലുള്ള അബ്ദുള്‍ ജബ്ബാര്‍ മാഷിനു് കൈമാറി, അദ്ദേഹം കൂട്ടനാടിനേയോ വേമ്പനാടിനേയോ പ്രതിപാദിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞില്ല. വിക്കി ജലയാത്ര സംഘടിപ്പിച്ചതിനു് സംഘാടകരെ അഭിനന്ദിച്ചു് സംസാരിച്ചു. അടുത്തതായി ഭാഗ്യശ്രീ മൈക്കു് വാങ്ങി, “കുട്ടനാടിന്റെ പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ കുട്ടനാടിന്റെ ജനങ്ങള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ, ഒരു ചെറിയൊരു സമൂഹത്തിന്റെ അഭിപ്രായത്തില്‍ ഒതുങ്ങുന്നതല്ല കുട്ടനാടിന്റെ പ്രശ്നങ്ങള്‍ , കാര്‍ഷിക പാക്കേജുകളും ഫണ്ടുകളും ദീര്‍ഘദൃഷ്ടിയോടുകൂടി ഫലത്തില്‍ കൊണ്ടുവരാന്‍ കഴിയുമ്പോള്‍ മാത്രമാണു് കുട്ടനാട് അനുഭവിക്കുന്ന ദുരിതത്തിനു് അറുതി വരുത്താന്‍ സാധിക്കുകയുള്ളുഎന്നഭിപ്രായപ്പെട്ടു. ഇതിനു് മറുപടിയായി ഗോപകുമാര്‍ മാഷ് സ്വാമിനാഥന്‍ കമ്മീഷന്‍ പ്രകാരം കുട്ടനാടിനുവേണ്ടി തയ്യാറാക്കിയ പാക്കേജുകള്‍ നടപ്പിലാക്കാത്തതിന്റെ വിമര്‍ശനങ്ങള്‍ ഉടനെ കോമ്മണ്‍സില്‍ അപ്‌ലോഡ് ചെയ്യാം“. അതു് കൂടാതെ തണ്ണീര്‍മുക്കം റഗുലേറ്ററിന്റെയും തോട്ടപ്പള്ളി സ്പില്‍ വേയുടെയും അപക്വതയും, അവയുടെ ഫലപ്രദമായ ഉപയോഗവും , കുട്ടനാട്ടില്‍ പഠനഫലമായി തയ്യാറാക്കിയ കാര്‍ഷിക കലണ്ടര്‍ നടപ്പിലാക്കേണടതിനെക്കുറിച്ചും കൃഷിക്കനുയോജ്യമായ വിത്തുലഭ്യത ഉറപ്പു് വരുത്തേണ്ടതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അടുത്തതായി പ്രദീപ് മാഷ്, എ.ഐ.ആര്‍.എഫ്.എം. ഉദ്യോഗസ്ഥനായ അദ്ദേഹവും ഒരു അഭിപ്രായത്തിനു് മുതിര്‍ന്നില്ല. വിക്കീപീഡിയ സംഗമോത്സവത്തില്‍ പങ്കെടുത്തതിലുള്ള സന്തോഷവും സംഘാടകര്‍ക്ക് നന്ദിയും രേഖപ്പെടുത്തി മൈക്ക് തിരികെ കൊടുത്തു. വിശ്വേട്ടന്‍ മൈക്ക് വാങ്ങി അനില്‍ മാഷിനു് നല്‍കി. “കുട്ടനാടിനെക്കുറിച്ച് വളരെക്കുറച്ച് സമയം ചെലവഴിച്ച അനുഭവംവച്ച് ഒരു അഭിപ്രായം പറയുവാന്‍ ഉടനടി സാധിക്കില്ല. പക്ഷേ നല്ല പഠനങ്ങള്‍ ആവശ്യമാണു് അവ ഉപയോഗപ്പെടുത്തേണ്ടതാണു്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിക്കി സംഗമോത്സവത്തിനു് നല്ല അഭിപ്രായമാണു് അറിയാന്‍ കഴിഞ്ഞത്“,  തൃപ്തികരമായ അഭിപ്രായം, അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളറിയിച്ചു്കൊണ്ട് അദ്ദേഹം നിര്‍ത്തി. അടുത്തതായി വിശ്വേട്ടന്‍ വിക്കിപീഡിയ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ഡയറക്ടര്‍ വിഷ്ണുവര്‍ദ്ധനാണു് മൈക്ക് കൈമാറിയത്. പൊതുവേ ഇവിടുത്തെ ജനങ്ങള്‍ക്ക് എക്കോ എവെയര്‍നെസ്സ് ഉണ്ടാക്കിയെടുക്കുകയാണു് വേണ്ടതെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു് ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ശ്രീ അരുണ്‍ അഭിപ്രായപ്പെട്ടു.

ഈ സമയത്തൊക്കെ എന്റെ ചിന്ത ശ്രീജിത്ത് മാഷ് മത്സ്യത്തിനു് തീറ്റകൊടുക്കാന്‍ കായലിലെറിഞ്ഞ ചോറിനെക്കുറിച്ചായിരുന്നു. സത്യം പറഞ്ഞാല്‍ അവിടെ ഒരഭിപ്രായം പറയാന്‍ എനിക്ക് മടിതോന്നി, കുട്ടനാട്ടിന്റെ ശോചനിയാവസ്ഥയില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ക്ക് എനിക്ക് വെറും അഞ്ചുമണിക്കൂറിന്റെ അനുഭവം പോര. പക്ഷേ കുട്ടനാട്ടിലെ കര്‍ഷകന്റെ കഷ്ടപ്പാടും അദ്ധ്വാനവുംകാണുമ്പോള്‍ ഞാന്‍ തൊട്ടുമുമ്പു്വരെ കഴിച്ച അരിയ്ക്ക് കേവലം മുപ്പതോ നാല്പതോ അമ്പതോ അഞ്ഞൂറോ രൂപ കൊടുത്താല്‍‌ പകരമാകില്ലായെന്ന സത്യമാണു് എനിക്കിവിടെ പറയാനുള്ളത്. മണ്ണിനോടു് മല്ലിട്ടു് കര്‍ഷകനു് ഇന്നും കിട്ടുന്നത് ഇരുന്നോറോ മുന്നോറോ രൂപാ ദിവസക്കൂലിയാണു്.

1939 – 1940 കാലഘട്ടത്തിലാണു് സഖാവ് വി.എസ് ന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം രൂപപ്പെട്ടതു്. ഇവ വിവരിക്കവെ ആനന്ദക്കുട്ടന്‍മാഷ് .എന്‍.വി.യുടെ കവിത മൂളിത്തുടങ്ങി….

“ഇരുനാലഞ്ചുപതിറ്റാണ്ടിന്‍മുമ്പൊരുനാളീ മണ്ണില്‍

ഒരു കൊടിപൊങ്ങി ചേറില്‍നിന്നൊരു ചുവന്നതാമരപോല്‍

കര്‍ഷക പ്രസ്ഥാനം രൂപപ്പെട്ടതിന്റെ ഭാഗമായി പള്ളാതുരുത്തില്‍ വി.എസ്ന്റെ നേതൃത്വത്തില്‍ മര്യാദക്കൂലിക്കുള്ള ആദ്യ സമരം നടന്നു. പിന്നീട് ശ്രീമൂലം മംഗലം കായല്‍ സമരം, തുപ്പപ്പുറം സമരം തൂടങ്ങീ വലിയ സമരങ്ങള്‍ കര്‍ഷകര്‍ നയിച്ചു. കൊല്ല വര്‍ഷം ൧൧൧൭ ല്‍ 1942 –ല്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ബൈ ലോ അംഗീകാരത്തില്‍ വന്നു. അതുവരെ അന്തിവരെ പണിയെടുത്ത് കൂലിപോലുംകിട്ടാതിരുന്ന കര്‍ഷന് തൊഴിലാളിപ്രസ്ഥാനം നേടിക്കൊടുത്തത് ഏഴിനൊന്നു് പതവും പതത്തിന്റെ നാലിലൊന്നു് തീര്‍പ്പുമാണു്. ഒരു പറയുണ്ടെങ്കില്‍ അതില്‍ പത്തിടങ്ങഴി കര്‍ഷകനു്. സഖാവ് .എം.എസിന്റെ ഒന്നാം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകനു് കുടികിടപ്പവകാശവും ലഭിച്ചു. മണ്ണില്‍ നിന്നും ഫ്ലാറ്റ്കെട്ടി എ.സി. റൂമില്‍ അടച്ചിട്ട് ഉന്നത ജീവിതനിലവാരം പുലര്‍ത്തുമ്പോഴും കടല്‍ നിരപ്പില്‍നിന്നും രണ്ടരമീറ്ററോളം താഴെ ചതുപ്പുനിലത്ത് വിളവിറക്കുന്ന കുട്ടനാടന്‍ കര്‍ഷകന്റെ ചേറും വിയര്‍പ്പുംവീണ നെന്മണികള്‍തന്നെ വേണം ഓരോ കേരളീയന്റെയും ഒരു നേരത്തെ വിശപ്പടക്കാന്‍.

ആ ചര്‍ച്ചയ്ക്ക് അവസാനംകുറിച്ച് ഞങ്ങള്‍ തിരികെ പുറപ്പെട്ടു. ബോട്ട് നേരെ പുന്നമടക്കായലിലേയ്ക്ക്

കരയില്‍ നീര്‍ക്കാക്കകള്‍ കൂട്ടംകൂട്ടിയ തെങ്ങുകള്‍കാണാം. തെങ്ങിന്റെ ഓലയിലെല്ലാം വെള്ള നിറത്തിലായി കാണപ്പെട്ടു. അവ നീര്‍ക്കാക്കകള്‍ കാഷ്ടിച്ച് വെള്ളനിറത്തിലായതാണു്. ക്രമേണ പ്രകാശസംസ്ലേഷണം നടത്താന്‍ കഴിയാതെ ആ തെങ്ങ് ഉണങ്ങിപ്പോകും. പാവം അവയ്ക്ക് ചേക്കേറാനൊരു ചില്ലയില്ല. തെങ്ങുതന്നെ ആശ്രയം. ബോട്ട് പുന്നമടക്കായലിലേക്ക് പ്രവേശിച്ചപ്പോള്‍ കായലില്‍ പോളകള്‍ ചിതറിക്കിടക്കുന്നതുപോലെ ഹൌസ്ബോട്ടുകള്‍ സഞ്ചാരികളുമായി ഉല്ലാസയാത്രയ്ക്കിറങ്ങിയിരിക്കുന്നു. എല്ലാം പ്രൌഢഗംഭീരമായ ഹൌസ് ബോട്ടുകളാണു്. രൂപംകൊണ്ടും ഭാവം കൊണ്ടും ഒന്നു് മറ്റൊന്നിനേക്കാള്‍ സുന്ദരിയായിരിക്കുന്നു. ഇത്രയും ഹൌസ്ബോട്ടുകള്‍ ഞാന്‍ ഇതുവരേയ്ക്കും കണ്ടിട്ടില്ല.

അകലെയായി കെട്ടുവള്ളങ്ങളുടെ കൂട്ടം

അകലെയായി കെട്ടുവള്ളങ്ങളുടെ കൂട്ടം

ഹൌസ് ബോട്ട്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

hoseboat_viswa

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

ഹൌസ് ബോട്ട് വിശ്വേട്ടന്‍ പകര്‍ത്തിയത്

കായല്‍ മലിനമാക്കുന്നതില്‍ ഹൊസ്ബോട്ടുകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. 900 –ത്തോളം ലിറ്റര്‍ മണ്ണെണ്ണയും ഓയിലുമാണു് അനുദിനം ഇവയെല്ലാം കായലിലേയ്ക്ക് തള്ളിവിടുന്നത്. ഏറിയാല്‍ ഒരു തലമുറയേ കുട്ടനാടിന്റെ വിനോദസഞ്ചാരം നിലനില്‍ക്കുകയുള്ളൂ. അപ്പോഴത്തേയ്ക്കം കുട്ടനാടിന്റെ കായലുകള്‍ മലീമസമായി മത്സ്യങ്ങള്‍ക്കും കായല്‍ജീവികള്‍ക്കും ആവസായോഗ്യമല്ലാതാവും. കാരണം രണ്ടാണു്. തോട്ടപ്പള്ളി സ്പില്‍ വേ, തണ്ണീര്‍മുക്കം റഗുലേറ്റര്‍.

വര്‍ഷകാലത്ത് കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും മോചനം നേടുവാന്‍ വേണ്ടിയാണു് 1950 –ലെ പഠനംസംഘം തോട്ടപ്പള്ളി സ്പില്‍വെ സ്ഥാപിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്. പി.എച്ച്. വൈദ്യനാഥന്‍ നേതൃത്വം നല്‍കി 1951 –ല്‍ പണിയാരംഭിച്ച് 1200 മീറ്റര്‍ നീളത്തിലും വീതിയിലുമായി 1954 –ല്‍ പ്രവര്‍ത്തനയോഗ്യമാക്കിയ തോട്ടപ്പള്ളി സ്പില്‍ വെ, അച്ചന്‍കോവില്‍ പമ്പ, മണിമലയാറ് എന്നിവയെ സ്പില്‍വെ ലാന്ഡിങ്ങ് ചാനല്‍ വഴി കടലിലേയ്ക്ക് ഒഴുക്കി നിയന്ത്രിച്ചു. പക്ഷേ അരയന്മാര്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ഇതൊരു ദുരന്തമാണെന്നു് പറഞ്ഞു. കാരണം കടലില്‍ വെള്ളം താണെങ്കില്‍ മാത്രമേ സ്പില്‍വേ വഴി വെള്ളം ഒഴുകുകയുള്ളൂ. അധികം വൈകാതെതന്നെ തോട്ടപ്പള്ളി സ്പില്‍വെ വികലമായൊരു പദ്ധതിയായി മാറി. അക്ഷരാര്‍ത്ഥത്തില്‍ കുട്ടാനാട്ടുകാര്‍ക്ക് തോട്ടപ്പള്ളി സ്പില്‍വെ യാതൊരു പ്രയോജനവുമില്ലാതായിമാറി. നിലവില്‍ ലാന്‍ഡിങ്ങ് ചാനലിനു് 400 മീറ്റര്‍ വീതിയേ ഉളളൂ, ഇതിന്റെ വീതികൂട്ടിയാല്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നു് വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതും അപക്വമായ നിലപാടായാണു് കാണുന്നത്.

1958 –ല്‍ , വൃശ്ചികമാസം കടലില്‍ നിന്നു് ഓര് വെള്ളം കയറാതിരിക്കാനായി തണ്ണീര്‍മുക്കം റഗുലേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങി. ചേര്‍ത്തലക്കടുത്ത്തണ്ണീര്‍മുക്കത്തും  വൈക്കത്തിനടുത്ത് വെച്ചൂരുമായാണു് കായലിനു് ഏറ്റവും വീതികുറഞ്ഞസ്ഥലം കണ്ടെത്തിയത്. 1500 മീറ്ററാണു് ഇവിടുത്തെ വീതി. അതില്‍ വെച്ചുരില്‍ നിന്നു് 500 മീറ്ററും, തണ്ണീര്‍മുക്കത്തുനിന്നു് 500 കഴിഞ്ഞാല്‍ നടുവിലുള്ള 500 മീറ്ററിലായി 90 ഷട്ടറുകള്‍ നിര്‍മ്മിക്കുവാനായാണു് പ്ലാന്‍ ചെയ്തത്. 1976 ആയിട്ടും പദ്ധതി മുഴുവനാക്കാനായില്ല. ഇതില്‍ ക്ഷോഭിച്ച് ജനം നടുവിലുള്ള ഭാഗം മണ്ണിട്ടു നികത്തി. അങ്ങനെ തണ്ണീര്‍മുക്കം റഗുലേറ്റര്‍ തണ്ണീര്‍മുക്കം ബണ്ടായിമാറി. പെട്ടെന്നുള്ള ക്ഷോഭത്തില്‍ ജനം വേമ്പനാട്ടുകായലിനോട് ചെയ്ത പ്രവൃത്തിയുടെ പ്രത്യാഘാതം വളരെ വലുതായിരുന്നു. കാലക്രമേണ ബണ്ടിന്റെ വലതുവശം വേമ്പനാട്ടികായലിലെ മത്സ്യസമ്പത്ത് കുത്തനെയിടിഞ്ഞു. ഇതിനെ ആശ്രയിച്ചിരുന്ന കൊല്ലം ജില്ലവരെയുള്ള 20000-ലേറെ മത്സ്യത്തൊിലാളികളെ പ്രതിസന്ധികാര്യമായി ബാധിച്ചു. കടലില്‍ നിന്നും കായലിലേയ്ക്ക് വര്‍ഷാവര്‍ഷം കേറിവരുന്ന മീനുകള്‍ ഇതില്‍ മുട്ടയിട്ട് പ്രജനനം നടത്തി  തിരികെ പോകുന്നതോടെയാണു് കായലിലെ മത്സ്യസമ്പത്ത് സന്തുലിതമായി നിന്നിരുന്നത്. ബണ്ടുവീണതോടുകൂടി വൈക്കം ഭാഗംവരെയുള്ള കൊച്ചിക്കായലുവരെമാത്രമേ മത്സ്യസമ്പത്തുള്ളൂ എന്നസ്ഥിതി വന്നു. ഇതൊരു ഭാഗം, അടുത്തത് അതിലും രൂക്ഷമായ പ്രത്യാഘാതമാണു്. ഓര് വെള്ളം കേറുന്നതോടെമാത്രമേ കായലിലെ ജലം ശുദ്ധീകരിക്കപ്പെടുന്നുള്ളൂ. കായലിലെ വെള്ളം കടലിലേക്കൊഴുകിയാലേ നദികളില്‍ നിന്നു് കായലിലടിഞ്ഞുകൂടുന്ന പാഴ്‌വസ്തുക്കള്‍ നീക്കംചെയ്യപ്പെടൂ. ഓര്‌വെള്ളം കോറാതായപ്പോള്‍ കായലിന്റെ ശുദ്ധീകരണം പാടേ നിലച്ചു. പാഴ്‌വസ്തുക്കളടിഞ്ഞുകൂടി കായല്‍ മലിനമായികൊണ്ടിരിക്കുകയാണു്. പണ്ടുകാലങ്ങളില്‍ കുട്ടനാട്ടുകാരുടെ ജീവിത ശൈലികാരണം അവരോളം പ്രതിരോധശേഷി ആര്‍ക്കും ഇല്ലെന്നായിരുന്നു വാദം. ഉപ്പിട്ടുഴിയുകയെന്ന വിശേഷാല്‍ ചികിത്സാരീതിവരെ പേരുകേട്ടതായിരുന്നു. ഇന്നു് കുട്ടനാട്ടുകാര്‍ക്കിതൊന്നും അവകാശപ്പെടാനാവില്ല. കായലിലെ ജലം മലിനമായതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ മാറിമാറിവരുന്നു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചപ്പനി വന്നു മരിച്ച 172 പേരില്‍ മൂന്നില്‍ രണ്ടും ചെറുപ്പക്കാരാണു്. ഒരു നാടിനു് ഇതില്‍പ്പരം ലജ്ജിക്കുവാന്‍ എന്തുവേണം? ആരും അറിയാതെ പോയ വലിയൊരു സത്യം കുട്ടനാട്ടിലെ ഒരു വിഭാഗം കടുത്ത അര്‍ബുദരോഗികളായി മാറുന്നുയെന്നതാണു്? വര്‍ഷാവര്‍ഷം നെല്ലുകള്‍ക്കുംമറ്റുമായി 200 ടണ്‍ കീടനാശിനിയാണു് കുട്ടനാടിടലെ പാടങ്ങളിലും കായലിലുമായി വീഴുന്നത്. തൊട്ടുമുമ്പ് ഞാന്‍ കഴിച്ച കക്കയിറച്ചിയിലാണു് വേമ്പനാട്ടുകായലില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി ഭീകരന്‍ എന്‍ഡോസള്‍ഫാന്‍ കാണപ്പെടുന്നതെന്ന് മാഷില്‍നിന്നും അറിഞ്ഞപ്പോള്‍ എനിക്കാകെ അമ്പരപ്പായി. ഇടുക്കിയിലും ഹൈറേഞ്ചിലും തേയിലയ്ക്കും ഏലത്തിനും മറ്റുമായി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ നദിയിലൂടെ വേമ്പനാട്ടുകായല്‍വരെ വന്നടിഞ്ഞുകൂടുന്നു. ഇവയുടെയൊക്ക ഫലമായിട്ടാകും കുട്ടനാട്ടുകാരെ മാരകരോഗികളാക്കി മാറ്റുന്നത്.

തണ്ണീര്‍മുക്കം റഗുലേറ്റര്‍ തുറക്കണമെന്നവാദം മത്സ്യത്തൊഴിലാളികള്‍ക്കും അടച്ചിടണം എന്ന വാദം കര്‍ഷകര്‍ക്കുമിടയില്‍ വലിയൊരുള്‍പ്പോരിനു കളമൊരുക്കി. പ്രശ്നം മതിയായ ഇടപെടലുകളില്ലാത്തതിനാല്‍ പലപ്പോഴും മോശം അവസ്ഥവരെ എത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ റഗുലേറ്റര്‍ തുറന്നുവിട്ടു. ഓര്‌വെള്ളം അകത്തോട്ടു് കയറിയെന്ന വാക്കുതര്‍ക്കത്തില്‍ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഏറ്റുമുട്ടി. ഇതു് ജാതിപ്രശ്നമായിവരെ വഷളായിരുന്നു.

കുമരകത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല, ഭൂമാഫിയകളും വന്‍കിടക്കമ്പനികളും കായല്‍ നിവാസികളില്‍ നിന്നും മോഹവിലകൊടുത്ത് സ്ഥലം വാങ്ങി. അവരൊക്കെ കിട്ടിയപണംകൊണ്ട് ഹൈറേഞ്ചുകള്‍ തേടി കുമരകം വിട്ടു. കുമരകത്ത് വിനോദസഞ്ചാരത്തിനായി ചതുപ്പു നിലത്ത് അശാസ്ത്രീയമായി ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണു്. കായലിനെ ഒരു ഭാഗത്തുകൂടി ഇവരെല്ലാം കയ്യേറി ഇവിടത്തെ സമ്പത്ത് ഇപ്പോഴും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു.

കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളില്‍ വ്യാപൃതമായ കുട്ടനാട്ടില്‍ കുട്ടനാട് താലൂക്ക് മാത്രമാണു് ആലപ്പുഴക്ക് സ്വന്തം. കുട്ടനാടിനെ കാര്‍ഷിക മേഖലയായി തിരിച്ച അപ്പര്‍ കുട്ടനാട് , കായല്‍ , വൈക്കം , ലോവര്‍ കുട്ടനാട് , വടക്കന്‍ കുട്ടനാട് , പുറക്കാട്ട് കരി എന്നീ 54000 ഹെക്ടര്‍ മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഒപ്പം കുട്ടനാടിന്റെ നിലവിലത്തെ സ്ഥിതി മാറ്റിയേപറ്റു. വരാനിരിക്കുന്ന വിപത്തില്‍ നിന്നും കേരളത്തിന്റെ വൃക്കയായ കുട്ടനാടിനെ സംരക്ഷിച്ചേമതിയാവൂ. തോട്ടപ്പള്ളി സ്പില്‍ വേ യുദ്ധകാലടിസ്ഥാനത്തില്‍ നവീകരിക്കുകയും ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് തണ്ണീര്‍മുക്കം റഗുലേറ്റര്‍ ഉടനടി പുനസ്ഥാപിക്കുകയും , ഓര്‌വെള്ളം കടലില്‍ നിന്നു് കായലിലേയ്ക്ക് ഒഴുകുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ റഗുലേറ്റര്‍ അടച്ചിട്ടും, കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി ഓരുവെള്ളെം കയറുന്നവണ്ണം ഓരോ കരിനിലത്തിലും വിത്തിട്ട് വിളവെടുത്ത് പഴയസ്ഥിതി കൈവരിച്ചു് കുട്ടനാടിനെ മാറ്റിയെടുത്തില്ലെങ്കില്‍ മുമ്പ് തിരുവിതാകൂര്‍ നേരിട്ടതിലും കടുത്തക്ഷാമം കേരളത്തില്‍ അനുഭവപ്പെടുമെന്നതില്‍‌ സംശയമില്ല. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയ്ക്ക് നല്ല പ്രചാരണം നല്‍കുകയും നാടിന്റെ പ്രശ്നപരിഹാരത്തിനായി ഒരുമയോടെ ഒത്തിച്ചുനിര്‍ത്താനായുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍തന്നെ നടത്തേണം.

 

ഞങ്ങള്‍ പുന്നമടക്കായലിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുമ്പോള്‍ അങ്ങകലെയായി എനിക്ക് പാതിരാമണല്‍ പച്ചപ്പോടെ കാണാമായിരുന്നു. നാലുവര്‍ഷം ഉപരിപഠനകാലയളവില്‍ ചേര്‍ത്തല ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലുണ്ടായിട്ടുപോലും എനിക്കവിടെ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഇനി എന്നാണാവോ….?

ഉച്ചയൂണു് കഴിഞ്ഞതിനുശേഷം ബോട്ടില്‍ ആരുടേയും ശബ്ദം ഉയര്‍ന്നുകണ്ടില്ല. ആനന്ദക്കുട്ടന്‍മാഷ് താഴെ ഡ്രൈവറുടെ കാബിനിലേക്ക് പോയി. അദ്ദേഹത്തെ അനുഗമിച്ച് ഞാനും.

ബോട്ട് ആലപ്പുഴ ജട്ടിയെ ലക്ഷ്യം വെച്ചു് അല്പം വേഗത്തിലായി. എതിരെ വന്ന ഹൌസ്ബോട്ടിനു് വിദഗ്ദ്ധമായി ഡ്രൈവര്‍ വഴിമാറിക്കൊടുത്തു. “കരയിലെ അഭ്യാസം വെള്ളത്തില്‍ നടക്കില്ലാ,  വെള്ളത്തിലേത് കരയിലും”. ഗോപകുമാര്‍ മാഷ് ഇന്നലെ പറഞ്ഞതൊന്നു് ഓര്‍ത്തുപോയി. കായലോരത്ത് ഒദളങ്ങ കണ്ടപ്പോള്‍ വിശ്വേട്ടന്‍ അത് കാമറയ്ക്കകത്താക്കി.

വിശ്വേട്ടന്‍ പകര്‍ത്തിയ ഒദളങ്ങ

കരയില്‍ ഞങ്ങളുടെ തിരിച്ചുവരവും കാത്ത് ചെറിയ വഞ്ചിപ്പുരകള്‍ ഓരം പറ്റിയിരിക്കുന്നു. ജട്ടിയോടടുത്തുകൊണ്ടിരിക്കുന്നതിനോടൊപ്പം വെള്ളത്തിനു് കറുപ്പ് നിറം കൂടിവരുന്നു.

ജട്ടിയോടടുക്കുന്ന കാഴ്ച

ജട്ടിയോടടുക്കുന്ന കാഴ്ച

സഞ്ചാരികളേയും കാത്ത്

സഞ്ചാരികളേയും കാത്ത്

ഞാന്‍ ബോട്ടിന്റെ ഉള്‍വശത്ത് ആന്ദക്കുട്ടന്‍മാഷിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. ബോട്ട് ഡ്രൈവറോടൊപ്പം എന്നേയും മാഷിനോയും നിര്‍ത്തി വിശ്വേട്ടന്‍ ഫോട്ടോകളെടുത്തു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന വിക്കിപീഡിയ ബനിയനും ബാഗും മാഷിനു് നല്‍കി. കുട്ടനാടിന്റെ നൂറിലൊരംശമേ നമ്മള്‍ പങ്കുവച്ചിട്ടുള്ളൂ , ഈ എഴുതിക്കൂട്ടിയതെല്ലാം വിക്കിപീഡിയയില്‍ എഴുതണമെന്നു് മാഷ് ഒരിക്കല്‍ക്കൂടി എന്നെ ഓര്‍മ്മപ്പെടുത്തി. കണ്ടതും കേട്ടതുംതന്നെയിത്ര… ഇനി കാണാനും കേള്‍ക്കാനും എത്ര? വിളിക്കാം, വീണ്ടുംകാണാം എന്നുംപറഞ്ഞ് മാഷിന്റടുത്തുനിന്നു് വിടവാങ്ങി.

വിക്കി ഫലകം ആനന്ദക്കുട്ടന്മാഷിനു് സുജിത്തേട്ടനും വിഷ്ണു വര്‍ദ്ധനും ചേര്‍ന്നു് നല്‍കുന്നു

ഒരു വിനോദ സഞ്ചാരിയുടെ നിറഞ്ഞമനസ്സുമായി എനിക്ക് ഇവിടെ നിന്നും മടങ്ങുവാനാകില്ല, ഞാന്‍ പിന്‍വാങ്ങുന്നത് ഒരു സ്വദേശിയുടെ വിങ്ങുന്ന മനസ്സുമായിട്ടാണു്. കാര്‍ഷിക സംസ്കാരത്തിന്റെ പാരമ്പര്യമുണ്ടായിട്ടും ഒരു കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിതം കാണുവാന്‍ ജീവിത്തിന്റെ കാല്‍നൂറ്റാണ്ട് വേണ്ടിവന്ന ദൌര്‍ഭാഗ്യവാനായ മലയാളി….

യാത്രയുടെ ജിപിഎസ് ലോഗ് ഫയല്‍

യാത്രയുടെ ജിപിഎസ് ലോഗ് ഫയല്‍

ബോട്ട് ജട്ടിയോടടുപ്പിച്ചു. ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങളാണു്, പ്രദേശത്തേയും ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണു്. ഓളപ്പരപ്പില്‍ നിന്നും രണ്ടരമീറ്റര്‍ മുകളിലായി ഒരു ചരിത്രനിയോഗത്തില്‍ പങ്കാളിയായി ബോട്ടില്‍ നിന്നും കരയിലേക്കു് കാലെടുത്തുവെച്ച് ഈ സൌഹൃദയാത്രയ്ക്കു് വിരാമമിട്ടു.

യാത്രയ്ക്കു ശേഷം അന്യ ഭാഷാ വിക്കീപീഡിയരൊടൊപ്പം. സുജിത്തേട്ടന്‍, വിഷ്ണുവര്‍ദ്ധന്‍,ഗോപകുമാര്‍ മാഷ്,വിശ്വേട്ടന്‍,റഹ്മാനുദ്ദീന്‍ ഷെയ്ക്ക്, പ്രവീണ്‍,രവിശങ്കര്‍,സുഭാശിഷ‍്

യാത്രയ്ക്കു ശേഷം അന്യ ഭാഷാ വിക്കീപീഡിയരൊടൊപ്പം.
സുജിത്തേട്ടന്‍, വിഷ്ണുവര്‍ദ്ധന്‍,ഗോപകുമാര്‍ മാഷ്,വിശ്വേട്ടന്‍,റഹ്മാനുദ്ദീന്‍ ഷെയ്ക്ക്, പ്രവീണ്‍,രവിശങ്കര്‍,സുഭാശിഷ‍്

മനസ്സിനു് ഒരുപാട് സംതൃപ്തിയും അതിലുപരി കുട്ടനാടിന്റെ ചരിത്രത്തെ അല്പമെങ്കിലും മനസ്സിലാക്കിയെന്ന എളിയ അഹങ്കാരത്തോടെയും അനില്‍ മാഷിനോടും സുജിത്തേട്ടനോടും എന്റെ പ്രിയ സുഹൃത്ത് നയീബിനോടും അച്ചു,സുപ്പു കൊച്ചു വിക്കീപീഡിയരോടും യാത്ര പറഞ്ഞ്  കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുപിടിയ്ക്കാന്‍ ശ്രീക്കുട്ടിയുടെ കയ്യുംപിടിച്ചു് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലേയ്ക്ക് നടന്നു. സംഘാടകര്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി……..!!!

***

ഭവ്യതഃ മലയാളം വിക്കീപീഡിയ ; ചിത്രങ്ങള്‍ക്ക്ഃ – വിശ്വപ്രഭ, ജിജോ എം തോമസ് , അഖില്‍ കൃഷ്ണന്‍, അദീബ് മുഷിന്‍ പി ,ജയ്സെന്‍ നെടുമ്പാല, ശിവ വൈക്കം, സുഗീഷ് സുബ്രഹ്മണ്യന്‍, രാജേഷ് ഒടയഞ്ചാല്‍
ജിപിഎസ് ലോഗ്: – ജയ്സെന്‍ നെടുമ്പാല

വലിയ കടപ്പാട് : ആനന്ദക്കുട്ടന്‍ മാഷ്
Email:banandakuttan@gmail.com

വിക്കി ജലയാത്ര കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഈ കണ്ണിയില്‍ അമര്‍ത്തുക – സന്ദര്‍ശിക്കുക

 

വായിക്കുന്ന സുഹൃത്തുക്കള്‍ അഭിപ്രായം പങ്കുവയ്ക്കാനും തെറ്റു തിരുത്താനും താല്പര്യം

എന്റെ ചങ്ങാതി.

1993-94 അദ്ധ്യായന വര്‍ഷം. ഞാന്‍ന്നാംക്ലാസ്സ് പഠിക്കുന്ന സമയം ആ കാലഘട്ടം ഓര്‍ക്കുമ്പോള്‍ മനസ്സിനു് എന്നും ഒരു നൊമ്പരമാണു്. ജീവിതത്തില്‍ ഒരുപാട് സൌഹൃദങ്ങള്‍ നമ്മെത്തേടിയെത്താറുണ്ട്.അല്‍പ്പായുസ്സുള്ളതും കണ്ടമാത്രയില്‍ മിണ്ടുവാന്‍പോലും മടിക്കുന്ന ചിലതും ഒപ്പം ഒരു ചെറുചിരിയില്‍ മറയുന്നതും അതിലെല്ലാം വ്യത്യസ്തമായി എക്കാലവും നിലനില്‍ക്കുന്നതുമായ നല്ല നല്ല സൌഹൃങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകാറുണ്ടു്. ഇതിലെല്ലാമുപരി ആദ്യ സൌഹൃദം എന്നും നമുക്കേറ്റവും വലിയ അനുഭവമായിരിക്കും. അതുപോലൊരു ചങ്ങാതി എനിക്കും ഉണ്ടായിരുന്നു. മൌറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട്‌ ലൂയിസിന് അടുത്തുള്ള സിറ്റഡെലില്‍ ആഫ്രിക്കക്കാര്‍ക്കൊപ്പം പ്രിന്‍സസ് ട്യൂണ ഫിഷ് എക്സ്പോര്‍ട്ടേഴ്സ് കമ്പനിയിലെ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയാണവന്‍. എന്റെ ബാല്യകാല സഖാവു്.

ഒന്നാംക്ലാസ്സ് ഓര്‍ക്കാനുള്ള കാരണം ഉറ്റ ചങ്ങാതിയുടെ വേര്‍പാടിന്റെ കണ്ണുനീര്‍ ആദ്യം കയ്ച്ചതു് അന്നായതിനാലാണു്. അച്ഛന്റെ കോഴിക്കോട്ടെ ആപ്പീസിനടുത്തുള്ള ക്വാട്ടേഴ്സിലേക്ക് താമസംമാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു. ഒന്നാം ക്ലാസ്സില്‍നിന്നു് എന്റെ പേരു് വെട്ടി. അന്നവസാന ദിവസം ക്ലാസ്സില്‍ പോയപ്പോള്‍ അച്ഛന്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ പലകളറുള്ള നല്ല മിഠായികള്‍ തന്നുവിട്ടിരുന്നു ഇംഗ്ലീഷ് വായിക്കാനറിയാത്ത കാലമായതിനാല്‍ മിഠായിക്കമ്പിനി ഏതാണെന്നോര്‍ക്കുന്നില്ല. സത്യംപറഞ്ഞാല്‍ മധുരപ്രിയനായ ഞാന്‍ അതില്‍ പകുതിയും പൂഴ്ത്തിയിരുന്നു. ബാക്കിയുള്ളത് കുട്ടികള്‍ക്കും കൊടുത്തു. ക്ലാസ്സില്‍ അവനാണു് ലീഡര്‍. രമിത്തു് കെ.ടി.കെ, എന്റെ കുട്ടപ്പന്‍. അംഗണവാടിമുതലല്ല, ലോകം അറിയാന്‍ തുടങ്ങിയകാലംമുതലേ അവന്‍ എനിക്കൊപ്പം,അല്ല ഞാന്‍ അവനൊപ്പമായിരുന്നു. എന്റമ്മേന്റെ മടിയില്‍ അവനും അവന്റമ്മേന്റെ മടിയില്‍ ഞാനും.അതൊര്‍ക്കുമ്പോള്‍ മനസ്സിപ്പോഴും വിങ്ങും. ഞങ്ങള്‍ തല്ലുകൂടാത്ത ദിവസമില്ലായിരുന്നു. അതിലേറെ സ്നേഹവുമായിരുന്നു. വയസ്സിലും കരുത്തിലും എന്നേക്കാള്‍ മൂപ്പ് കൂടുതല്‍ അവനാണു് . അതുകൊണ്ടു് അവന്‍ തല്ലുണ്ടാക്കിയാലും ഞാന്‍ തല്ലുണ്ടാക്കിയാലും തല്ലെനിക്കുതന്നെയാ കൂടുതല്‍ കിട്ടാറ്.

കള്ള ഹിമാറു് എന്നെങ്കിലും കുട്ടപ്പാ നിന്റെ ഞാന്‍ തോല്‍പ്പിക്കുമെടാ, കുട്ടപ്പാ…. കാട്ടപ്പാ“. കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് നാട്ടില്‍പ്പറയുന്ന പേരു് കാട്ടപ്പഎന്നാണു്. ആ പേരു് വിളിച്ച് ഞാന്‍ എന്നും അവനെ ഒരുനേരമെങ്കിലും കളിയാക്കും. എന്തുപറഞ്ഞാലും ഇന്നോളം എനിക്ക് അവനില്‍ ജയിക്കാനായിട്ടില്ല. ഇന്നാണെങ്കില്‍ അവനൊരു ആജാനു ബാഹു ആയി വളര്‍ന്നുകഴിഞ്ഞു. ഞാനെന്താ അങ്ങനെ വളരാതെപോയത്? സമപ്രായക്കാരെ കാണുമ്പോള്‍ എന്നും ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന ചോദ്യമാണു്.

അങ്ങനെ ഒരു ദിവസം കുട്ടപ്പന്‍ കളിക്കാന്‍ വന്നപ്പോള്‍ , “ഇനി എന്നെ കുട്ടപ്പാ എന്നു് വിളിക്കരുതു് “.

അതെന്താ?

എന്റെ പേരു് രമിത്ത് എന്നിട്ടു. രമിത്ത് കെ.ടി.കെ. , രമിത്തു് കുനിയത്താഴെകുനി. അന്നാണു് എനിക്കു് മനസ്സിലായതു് അവന്‍ അവന്റെ അമ്മയുടെ വീട്ടിലാണു് താമസിക്കുന്നതു്. അച്ഛന്റെ വീടു് അഞ്ചാറു് കിലോമീറ്റര്‍ ദൂരെ പള്ളിക്കര കുനിയത്താഴെകുനിയിലാണു്. അതിനു് ശേഷം അവനാപേര് എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. കുട്ടപ്പാ എന്നു് വിളിച്ചാല്‍ തല്ലും ഏറും കിട്ടും . ഒരിക്കല്‍ തമ്മില്‍ത്തല്ല് മൂത്ത് ഏറായി. എന്റെ ഏറു്കൊണ്ട് അവന്റെ പെരുത്തു വന്നു. വേദന അങ്ങേയറ്റം സഹിക്കുന്നവനാ അവന്‍. പക്ഷേ കുട്ടപ്പന്‍ ഉറക്കെകരഞ്ഞു. എനിക്കാകെ സങ്കടമായി. ഞാന്‍ ഉറക്കെ എന്റമ്മേനെവിളിച്ചു. അമ്മ ഓടിവന്നു് അവനെ വാരിയെടുത്തു് കിണറ്റിന്‍കരയില്‍ കൊണ്ടുപോയി തലനനച്ചു് തിരുമ്മാന്‍ തുടങ്ങി. വേദനിച്ചു് അവന്റെ കരച്ചില്‍ ഉച്ചത്തിലായി. തിരുമ്മലിനു് ശേഷം അമ്മ എന്നെ അടുത്തു് വിളിച്ചു് , ഞാന്‍ ചെന്നപ്പൊ അവനോടു് കിട്ടാനുള്ളതിന്റെ നൂറിരട്ടി എന്റമ്മതന്നെ തന്നു. പിന്നെ എന്റെ കരച്ചില്‍ കേട്ട് കുട്ടപ്പന്റെ അമ്മ വത്സലേടുത്തി ഓടിയെത്തി. മതി ഗീതേ, പിള്ളേരല്ലേ, പുണ്ണാക്കല്ലേ, രക്ഷിതാക്കള്‍ പിള്ളേരെ തല്ലുമ്പോള്‍ കണ്ടുനിക്കുന്നവരുടെ സ്ഥിരം ഡയലോഗ് പറഞ്ഞ് അടി നിര്‍ത്തിച്ചു. കൊടുത്താല്‍ കൊല്ലത്തുംകിട്ടും. കിട്ടി.

അതിനു് ശേഷം എന്റെ കുട്ടപ്പന്‍ എനിക്കു് രമിത്തായി. രമിത്തു് കെ.ടി.കെ.

പക്ഷേ ഞാനവനിന്നും മണിക്കുട്ടനാണു്. എന്റെപേരു് നാട്ടില്‍ ഇന്നും അതുതന്നെ. എന്നാലും പ്രവാസി മണ്ണാരി നഹാസിനു് ഇന്നും അവന്‍ കുട്ടപ്പനാണു്. അവന്റെ ആ വിളി വല്ലപ്പോഴും കേള്‍ക്കുമ്പോള്‍ എല്ലാം ഒരുതമാശപോലെ ഓര്‍ക്കാറുണ്ടു്.

ച്ചുതന്‍ ഗേള്‍സ് ഹൈസ്ക്കൂള്‍, നാലാംതരംവരെ അവിടെ കലര്‍പ്പിലാണു്. അതു് കഴിഞ്ഞാലല്ലേ ആണാകൂ.. അതുകൊണ്ടു് അഞ്ചാംതരക്കാര്‍ക്കു് പഠിക്കാന്‍ തൊട്ടടുത്തു് ചാലപ്പുറം ഗവണ്‍മെന്റ് ഗണപത് ബോയ്സ് ഹൈസ്ക്കൂള്‍ ഉണ്ടു്. ഇന്നത് രണ്ടും ഹയര്‍സെക്കണ്ടറി സ്ക്കൂളാണു്. എന്നേയും ചേച്ചിയേയും അച്ഛന്‍ അവിടെ ചേര്‍ത്തു. സത്യം പറഞ്ഞാല്‍ അന്നൊപ്പമുണ്ടായിരുന്ന ആരുടേയും പേരുപോലും എനിക്കോര്‍മയില്ല. ജീവിതത്തില്‍ ഞാന്‍ ആദ്യമായി പരിഹാസനായത് അവിടെവച്ചാണു്. ഇടയ്ക്ക് വെച്ച് പുതുതായി ചേര്‍ന്നവനോടു് കൂടെയുള്ളവര്‍ക്കു് പുച്ഛം. അടുത്തുകൂടാന്‍ ആരും വരുന്നില്ല, ആ ദിവസങ്ങളിലത്രയും ഞാന്‍ ക്ലാസ്സില്‍ ഒറ്റയ്ക്ക് കരഞ്ഞിരുന്നു. ഉച്ചസമയങ്ങളില്‍ പലപ്പോഴും അച്ഛന്‍ എന്നെക്കാണാന്‍ ഓടിയെത്തുമായിരുന്നു. കണ്ണുനീര്‍വറ്റിയ കണ്ണുമായി ഞാന്‍ അച്ഛനേയും കാത്തിരുക്കുമായിരുന്നു. തൊട്ടടുത്ത ക്ലാസ്സില്‍ അമ്പിച്ചേച്ചി ഉണ്ടായിരുന്നെങ്കിലും എനിക്കടുത്തുപോകാന്‍ പോലും പേടിയായിരുന്നു. എന്തിനായിരുന്നു എന്നു ചോദിച്ചാല്‍ ആ ഭീകര മുഖം ഓര്‍ക്കുമ്പോള്‍ഇന്നും എനിക്കു് ഇന്നും പേടിയാകുന്നുണ്ടു്. കറുത്തു് തടിച്ച ചുവന്ന കണ്ണുള്ള ഒരു ടീച്ചറായിരുന്നു് എന്റെ ക്സാസ്സ് ടീച്ചര്‍. എന്തിനും എന്നെ വിളിച്ചു് ശകാരിക്കും. അവരുടെ അടുത്തു് പോകുമ്പഴേ എന്റെ മുട്ടു വിറക്കും. ഒരിക്കല്‍ എഴുതിയതു് തെറ്റിയതിനു് അവരെന്റെ സ്ലേറ്റു് പുറത്തേക്കു് വലിച്ചെറിഞ്ഞു. എന്തിനാണു് എന്നോടു് മാത്രം അവരിങ്ങിനെ പെരുമാറിയതു് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല, കോപ്പി എഴുതിയതു് തെറ്റിയതിനു് എന്നെ വല്ലാതെ തല്ലി. ഞാന്‍ കരഞ്ഞപ്പോള്‍ തൊട്ടടുത്ത ബ്ലോക്കില്‍ ചെന്നു് ചേച്ചിയെ വിളിച്ചുകൊണ്ടുവരാന്‍ അവരെന്നോടു് ആവശ്യപ്പെട്ടു. കലങ്ങിയകണ്ണും ഒലിക്കുന്ന മൂക്കുമായി ഞാന്‍ അമ്പിയുടെ ക്ലാസ്സിന്റെ വാതിക്കലില്‍ ചെന്നുനിന്നു. എന്തു ചെയ്യണമെന്നറിയില്ല. ടീച്ചര്‍ രണ്ടാംതരക്കാര്‍ക്കു് ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുകയാണു്. എന്റെ നിപ്പു് കണ്ടപ്പോള്‍ ആ ടീച്ചര്‍ എന്റടുത്തു് വന്നു. എന്താമോനേ? ഞാന്‍ തേങ്ങിത്തേങ്ങി ചേച്ചി ചേച്ചി എന്നു പറഞ്ഞു്. ആരാ ഈ കുട്ടീടെ ചേച്ചീ എന്ന് ടീച്ചര്‍ ചോദിച്ചപ്പോ അമ്പി മുന്നോട്ടു വന്നു. അടുത്തുവന്നപ്പോള്‍ വീട്ടില്‍ കാണാറാള്ള എന്റെ ബദ്ധശത്രു അമ്പിളി ആയിരുന്നില്ല അതു്.

എന്താ മണിക്കീട്ടാ കരയുന്നേ?

ടീച്ചര്‍ വിളിക്കുന്നു. എന്റെകൂടെ വാ……!

അവളുടെ ടീച്ചറോടു് അനുവാദം വാങ്ങി എന്റെ തോളില്‍ കൈവച്ച് അവളെനിക്കൊപ്പം ക്ലാസ്സിലേയ്ക്ക് വന്നു. എന്റെ ടീച്ചര്‍ അവളോടെന്തൊക്കയോ പുലമ്പിയതു് ഞാനിന്നും ഓര്‍ക്കുന്നു. മണ്ടന്‍, മരമണ്ടന്‍ എന്നൊക്കെ എന്നെ അവരഭിസംബോധന ചെയ്യുന്നതു് ഞാന്‍ കേട്ടിരുന്നു. അന്നാണു് മുമ്പ് വീരവഞ്ചേരി സ്കൂളില്‍ പഠിപ്പിച്ച ജാനകി ടീച്ചറെ മഹത്വം ഞാനാദ്യമായി ഓര്‍ത്തതു്.

കൂട്ടിനു് ചങ്ങാതിമാരില്ല, ആരും കളിക്കാനാരും കൂട്ടുന്നില്ല. നാട്ടിലായിരുന്നെങ്കില്‍ കൂട്ടിനു് രമിത്തും കൂട്ടരും ഉണ്ടായിരുന്നു. ഇവിടാണേലോ? ക്വാട്ടേഴ്സില്‍ ചെന്നാലാണെങ്കില്‍ ഞാന്‍ ശ്രീക്കുട്ടിയുമൊത്തു് വികൃതി ഒപ്പിക്കും. അമ്പിയോടു് തല്ലുപിടിക്കാറു് കുറവായിരുന്നു. അവളക്കു് നല്ല നഖമുനയുള്ളതുകൊണ്ടു് ആ ഭാഗത്തേക്കുള്ള കളികുറവായിരുന്നു. സ്കൂള്‍ ജീവിതത്തില്‍ ഞാനിത്രയധികം മനപ്രയാസം പിന്നീടൊരിക്കലും നേരിട്ടിട്ടില്ല. പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണന്‍ മാഷിന്റടുത്തു് അച്ഛന്‍ പലപ്പോഴും പറഞ്ഞിട്ടും ടീച്ചറുടെ പ്രഹരത്തിനു് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ക്ലാസ്സ് റുമില്‍ത്തന്നെയിരുന്നു് ഞാനാ നരകയാതന നാലുമാസത്തോളം അനുഭവിച്ചു. അവിടുന്നു് പോരുമ്പോള്‍ എന്റെകാലുകള്‍ മുഴുവനും അടികൊണ്ട കറുത്ത പാടുകളായിരുന്നു.

ഏറെ വൈകാതെ അച്ഛന്‍ ജോലി ഉപേക്ഷിച്ചു് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചു. അവസാനമായി സ്കൂളില്‍ ആരോടും യാത്രപറയാതെ ഞാനിറങ്ങി. അന്ന് വിളിച്ചോണ്ടു് പോകുവാന്‍ അച്ഛന്‍ വന്നിരുന്നു. ഉണ്ണികൃഷ്ണന്‍ മാഷ് എന്റെ മുഖത്തു് തടവി നന്നായി പഠിക്കണം നല്ലമാര്‍ക്കു് വാങ്ങിക്കണം മിഠുക്കനാകണം എന്നു് പറഞ്ഞ് യാത്രയാക്കി. തിരിഞ്ഞുനോക്കുമ്പോള്‍ ആ മുഖങ്ങളൊക്കെ എനിക്കവ്യക്തമാണു്.

നാട്ടിലെത്തിയപ്പോഴേക്കും ഞാനറിയാതെതന്നെ അല്പം മാറിയിരുന്നു. വടക്കേവളപ്പിലേക്കു് ഓടി. രമിത്തു് എവിടെയോ സിനിമ കാണാന്‍ പോയിരിക്കുന്നു. അവന്‍ വരുന്നതുവരെ ഞാന്‍ കാത്തിരുന്നു. ദൂരെ നിന്നു് എന്നെകണ്ടപ്പോള്‍ അവനോടിവന്നു.

എടാ……! നീ അങ്ങ് മെലിഞ്ഞോയല്ലോ?

അവന്റെ ആ അദ്ഭുതത്തോടെയുള്ള നോട്ടം എന്റെ കണ്ണില്‍ ഇപ്പോഴും ഉണ്ടു്. വിശേഷം പറഞ്ഞോണ്ടിരിക്കെ എന്റെ ഭാഷമാറിയതു് ഞാനറിഞ്ഞില്ല, നീയെന്താടാ നല്ല ഭാഷപറയുന്നേ? കേക്കാന്‍ നല്ല സുഖോണ്ടു്.

സ്ഥലവും കാലവും മാറുന്നതിനനുസരിച്ചു് പിന്നീട് എന്റെ ഭാഷാശൈലി എപ്പോഴും മാറിക്കൊണ്ടേയിരുന്നു. തിരികെ എന്നെ അച്ഛന്‍ വീരവഞ്ചരി ഒന്നാംക്ലാസ്സില്‍ ചേര്‍ത്തില്ല. ചേച്ചിയെ ചേര്‍ത്തു. ഒരുപാടു് ക്ലാസ്സുകള്‍ നഷ്ടമായതിനാല്‍ എന്നെയും ചേച്ചിയേയും തുടര്‍ന്നു് വരാന്‍ പോകുന്ന അദ്ധ്യയന വര്‍ഷത്തില്‍ അതേക്ലാസ്സിലിരുത്താനായിരുന്നു അച്ഛന്‍ തീരുമാനിച്ചതു്. ഞാന്‍ ഏറെ സ്വതന്ത്രനായി. കുറച്ചുനാള്‍കൂടി കാലംനീങ്ങാന്‍ പഴയതട്ടകത്തില്‍. അംഗണവാടി കഴിഞ്ഞ് സ്കൂളും കണ്ടു് വീണ്ടും അംഗണവാടിയിലേക്കു്. അവിടെ പലരുടേയും മുന്നില്‍ ആളാവാന്‍ സ്കൂള്‍ കണ്ട അഹങ്കാരത്തിനു് വലിയൊരു പങ്കുണ്ടായിരുന്നു..

അടുത്ത വര്‍ഷം വീണ്ടും ജാനകി ടീച്ചറുടെ ഒന്നാംക്ലാസ്സിലേക്കു്. വളരെ ആഹ്ലാദത്തോടെയായിരുന്നു തുടര്‍ന്നുള്ള എ.ല്‍.പി. വിദ്യാഭ്യാസം. ക്ലാസ്സിലാണെങ്കില്‍ പുതിയകൂട്ടുകെട്ടും വീട്ടിലെത്തിയാല്‍ രമിത്തും. വടക്കേ വളപ്പില്‍ കളിക്കുവാന്‍ പോകുകയാണെന്നും പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങും. രമിത്തിനാണെങ്കില്‍ അപ്പോഴേയ്ക്കും നാട്ടില്‍ നിറയെ കമ്പിനിക്കാരായിരുന്നു. അവനെന്നേയുംകൂട്ടി. അവരുടെയൊക്കെ വീട്ടില്‍പ്പോകും. അങ്ങ് ദൂരെ ദീപേഷിന്റെ വീട്ടില്‍ എന്നേയുംകൂട്ടി ഒരിക്കല്‍പ്പോയി. സ്വാഭാവികമായി ഞങ്ങള്‍ ദീപേഷിന്റെ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായി. ദീപേഷിന്റ വീടു് വയല്‍ക്കരയിലാണു്. ധാരാളം വരാലുകളേയും ചേറുമീനുകളേയും കടു മുഴൂ എന്നിവയൊക്കെയുള്ള കുണ്ടുകളും തോടുകളും അതിനടുത്തുണ്ടായിരുന്നു. അതൊക്കെ എനിക്കു് പുതിയ കാഴ്ചകളായിരുന്നു. ആദ്യമായി തേറ്റുകൊട്ട തേവുന്നതു് ദീപേഷിന്റെ അച്ഛന്‍ മീന്‍പിടിക്കുമ്പോഴാ ഞാന്‍ കണ്ടതു്. പിടക്കുന്ന വമ്പന്‍ വരാലുകളെ അവന്റച്ഛന്‍ കരയ്ക്ക് വലിച്ചെറിയന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അതിനിടെ കുണ്ടിലിറങ്ങി കടുവിനെ പിടിക്കാന്‍ നോക്കിയപ്പോ രമിത്തിന്റെ കയ്യില്‍ കടു കുത്തി. ആരോ മൂത്രം ഒഴിക്കാന്‍ പറഞ്ഞു. അവനു് മൂത്രം വരാഞ്ഞിട്ടു് ഞാനായിരുന്നു അവന്റെ കൈയ്യില്‍ മൂത്രമൊഴിച്ചതു്. പിറ്റേ ദിവസം സ്കൂളില്‍ വരുമ്പോ അവന്റെ തള്ളവിരല്‍ വീര്‍ത്തിരുന്നു. വീട്ടില്‍ അവനെന്തു പറഞ്ഞോ ആവോ? അവന്റെ പ്രകാശന്മാമനാണെങ്കില്‍ കണ്ണുകൊണ്ടു് ഭസ്മമാക്കിക്കളയും. എന്നിട്ടും അവരാരും കാണാതെ അവന്‍ വേദന സഹിച്ചുപിടിച്ചു. ആയിടെ ഒരു ഞാറാഴ്ചദിവസം രാവിലെതന്നെ ഞങ്ങള്‍ ദീപേഷിന്റെ വീട്ടിലെത്തി, അവിടുന്നു് നോക്കിയാല്‍ അക്വഡക്റ്റ് കാണാം.

രമിത്തേ നീ അവിടെപോയിട്ടുണ്ടോ?എനിക്കതിന്റെ മേലെകേറണം.

ഞാന്‍ പോയിട്ടുണ്ടെടാ, അതേ, നമ്മളെ ദിവ്യേഷിന്റെ വീടു് അതിനടുത്താ.

അങ്ങനെ വയലില്‍ക്കുടെത്തന്നെ ഞങ്ങള്‍ അക്വഡക്ട് ലക്ഷ്യമിട്ടു നടന്നു. ഇടക്കു്വച്ചു് ഞാന്‍ ചെളിക്കുണ്ടില്‍ താണുപോയി. ട്രൌസ്സറാകെ ചെളിയായി.

എടാ എന്താ ചെയ്യാ? അച്ഛന്‍കണ്ടാല്‍ അടികിട്ടും, ഒറപ്പാ..!

ചെളികണ്ടാലേ അച്ഛനു് ഏതു് ചെളിയാന്നു് മനസ്സിലാകും. എന്റെ വീടിന്റെ നേരെ താഴെ വയലായിരുന്നിട്ടും ഞാന്‍ അങ്ങോട്ടു് പോകാറെ ഇല്ല. അന്നേ വിലക്കപ്പെട്ട കനികളില്‍ ഒന്നായിരുന്നു വയലിലേകികുള്ള പോക്കു്. പക്ഷേ മീന്‍ പിടിക്കാന്‍ പറ്റിയ കുണ്ടുകളും കുളങ്ങളൊന്നും അവിടെ ഇല്ലാത്തതുകൊണ്ടു് വെള്ളം കേറുമ്പോള്‍ കാണാനേ കൌതുകമുണ്ടായിരുന്നുള്ളു.

ചെളിയില്‍ വീണപാടെ ഞങ്ങള്‍ അക്വഡക്റ്റിന്റെ താഴെവന്ന് ആരുംകാണാതെ ട്രൌസ്സറഴിച്ചു് വള്ളത്തില്‍ കഴുകി.

അരക്കു കീഴ്പ്പോട്ട് എന്റെ നഗ്നതകണ്ടു് രമിത്തെന്നെ കളിയാക്കി.

പോടാ , നിനക്കുള്ളതേ എനിക്കും ഉള്ളൂ. എന്റെ ഇത്തിരി വെളുത്തിട്ടാ, നിന്റോട്ടു് കറത്തിട്ടല്ല.

വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് അപ്പോത്തന്നെ അതെടുത്തുടുത്തു. ചെളിയുടെ നാറ്റം പോയിട്ടില്ലായിരുന്നു. ഒരു വശത്തുകൂടി ഞങ്ങള്‍ മുകളിലേക്കു് കയറി. പത്തു് ഇരുന്നൂറു് മീറ്ററുള്ള ആ പാലത്തിനു് മുകളിലൂടെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നോണ്ട് കാഴ്ച്ചകളാസ്വദിച്ചു.

പിന്നീട് എല്ലാ അവധി ദിവസവും ഞങ്ങളുടെ വരവു് അക്വഡക്റ്റിലായി. ദീപേഷിന്റെ സൌഹൃത്തിനു് താല്കാലിക വിരാമം. പിന്നെ ദിവ്യേഷിനൊപ്പമായി. ദിവ്യേഷുമായി ഞങ്ങള്‍ അംഗണവാടിയിലും ഒന്നാംക്ലാസ്സിലും ഒന്നിച്ചായിരുന്നു. ആ പരിചയം പിന്നീട് ഇന്നുവരെ ശക്തമായ സൌഹൃദമായി തുടരുന്നു.

ഒരു ദിവസം സ്കൂള്‍ വിട്ടുവന്ന രമിത്തു്,

ഞാന്‍ സി.കെ.ജി. സ്കൂളിലേക്കു് പോകുകയാ..!

കക്കാട്ടെ ശശിമാഷിനു് ക്ലാസ്സില്‍ കുട്ടികളില്ലാത്തതിനാല്‍ രമിത്തിനേയും കുറച്ച് കമ്പനിക്കാരെയും ചാക്കിട്ട് പിടിച്ച് അടുത്ത സ്കൂളിലേക്കു് കൊണ്ടുപോയി. അതൊന്നും ഒരു വിഷമമായി തോന്നീട്ടില്ല,ഞാന്‍ ക്ലാസ്സ് കഴിഞ്ഞ് വീരവഞ്ചേരി സ്കൂളിന്റെ മുന്നിലെച്ചുമ്പോഴേക്കൂം എന്നേയും രമിത്തിന്റെ മൂത്തമാമന്റെ മകന്‍ ജിബിനിനേയുംകാത്തു് രമിത്തവിടെ നില്‍പ്പുണ്ടാകും. അവന്റെ സി.കെ.ജി.യിലേയ്ക്കുള്ള കൂടുമാറ്റം പലപുതിയ അറിവുകള്‍ക്കും വഴിവെച്ചു. ഓരോ ദിവസവും അവന്‍ വരുമ്പോള്‍ എന്തെങ്കിലും സൂത്രങ്ങളുമായാണു് വരാറു്. ഒരു ദിവസം അവനെന്നെ രഹസ്യമായി വിളിച്ചു,

എടാ മണിക്കുട്ടാ, അതേ ആ വലിയമലയുടെ മുകളില്‍ ചെന്നാല്‍ മ്മക്ക് ലൈറ്റൌസും വെള്ള്യാങ്കല്ലും കാണാ, ഈ ശനിയ്ഴ്ചപോക്വാ?.

അതെന്താടാ വെള്ള്യാങ്കല്ല്? ചെന്നിട്ടു്കാണാം.

ന്നാ പോകാം.

അവന്റെക്ലാസ്സിലെ ഷൈബു പറഞ്ഞതാ..! എന്താ ഈ ലൈറ്റൌസ്? എന്താ ആ വെള്ള്യാങ്കല്ല്?

ആ ശനിയാഴ്ചക്ക് ദിവസങ്ങളുടെ താമസമായിരുന്നു. അമ്മേ ഞാന്‍ വടക്ക്യാള്‍പ്പി പ്പോക്വാ. ഓരോട്ടമായിരുന്നു.വലിഞ്ഞ് വലിഞ്ഞ് ആ മല ആദ്യമായി കേറിത്തുടങ്ങി. കയറക്കയറി ആകെ തളര്‍ന്നു. മേലെ എത്തിയപ്പോ ദാഹിച്ചു തൊണ്ട വറ്റി. രമിത്തു് മുന്നിലു് നടന്നു് ഒരു് വീട്ടില്‍ കയറി വെള്ളം ചോദിച്ചു.

കിട്ടി. ആ കുടിച്ച വെള്ളത്തിനു് ഒരു പ്രത്യേക രുചി ആയിരുന്നു.

നിങ്ങളെവിടുന്നാ പിള്ളേരേ?

താഴേന്നാ. ഇവന്‍ ചാത്തോത്ത് ശ്രീധരക്കുറുപ്പിന്റെ മോനാ…!

എനിക്കായിരുന്നുപാര! അച്ചന്‍ നാട്ടില്‍ ഒരു വെളിച്ചപ്പാടായിരുന്നു. പലര്‍ക്കും അറിയാം. പലരുടേയും കാര്യം പറയുമ്പോള്‍ അച്ഛനു് പലപ്പോഴും അവരെയൊന്നും അറിയാറുമില്ല.

നീയോ? ഞാന്‍ രമിത്തു് കെ.ടി.കെ. ഇവന്റെ ബന്ധ്വാ…!

അവിടുന്നു് ഓടി ഞങ്ങള്‍ മലയുടെ ഏറ്റവും മുകളില്‍ തടായിലെത്തി. അവിടുന്നു നോക്കിയപ്പോള്‍ അങ്ങകലെ കടലുകാണാം. ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്ന ലൌറ്റ് ഹൌസ്. 1913-ൽ ബ്രിട്ടീഷുകാർ കപ്പൽ യാത്രികർക്ക് കരകാണിക്കുവാൻ വേണ്ടി നിർമ്മിച്ചതാണു് ഈ ലൈറ്റ് ഹൗസ്.
ആ ചരിത്രം എനിക്ക് കാണിച്ചുതന്നതു് എന്റെ പ്രിയ ചങ്ങാതി!. ഇന്ന് നമാവിശേഷമായ ഇരിങ്ങല്‍പ്പാറയ്ക്കു് സമാനമായി കടലിലുള്ള പാറക്കെട്ടാണു് വെള്ള്യാങ്കല്ല്. കരയില്‍നിന്നും 2,3, ഓ കിലോമീറ്റര്‍ സഞ്ചരിച്ചാലേ അവിടെയെത്താന്‍ സാധിക്കൂ. ആ അത്ഭുതക്കാഴ്ചകള്‍ മനസ്സിനെ കുളിരുകോരിപ്പിച്ചു. ഈ സന്തോഷം ആരോടെങ്കിലും പറയാതിരിക്കാന്‍ എനിക്കുപറ്റിയില്ല. വീട്ടില്‍ച്ചെന്നു് അമ്പിയോടു് പറഞ്ഞു. അവള്‍ ആശ്ചര്യത്തോടെ കേട്ടിരുന്നു. അധികം വൈകാതെതന്നെ ആ ആശ്ചര്യം എന്റെ കരച്ചിലായി മാറി. പിന്നീടേറെക്കാലം അക്വഡക്റ്റ് ഞാന്‍ കണ്ടിട്ടേ ഇല്ല. അച്ഛനും അമ്മയും ആവോളം തന്നു. ഹോ! അന്നു് അമ്പിയോടുതോന്നിയ പക.

വിടുന്നടുത്തദിവസങ്ങളില്‍ വടക്കെവളപ്പിലേക്കുള്ള പോക്കു നിന്നു. രമിത്തു് ചാത്തോത്തേക്കായി വരലു്. പത്താംക്ലാസ്സ് കഴിയുംവരെ വീട്ടിലറിയാതെ ഒളിച്ചുംപാത്തും ഞാന്‍ അക്വഡക്ററിന്റെ ഭംഗി ആസ്വദിക്കാന്‍ പോകാറുണ്ടായിരുന്നു.

രമിത്തിന്റെ അച്ഛന്‍ കുവൈത്തിന്നു വന്നു. എന്റച്ഛനു് കറണ്ടില്‍കുത്തുന്ന ഗള്‍ഫ് ടോര്‍ച്ച് ആദ്യമായി സമ്മനിച്ചതു് രമിത്തിന്റെ അച്ഛനായിരുന്നു. അതു് വളരെ പണ്ടായിരുന്നു. ഈ തവണത്തെ വരിവിനു് ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരു് കുനിയത്താഴകുനിക്കടുത്തു് പുതിയ വീടു് വച്ചു. അതിലേക്കു് താമസം മാറുകയാണു്. ഏറെ സങ്കടത്തോടെയായിരുന്നു ആ ദിവസങ്ങള്‍ കടന്നു്പോയതു്.

അവന്‍പോയാല്‍ ഇനി ആരാണു് എന്റെ ചങ്ങാതി? പിന്നെ അവന്‍ വല്ലപ്പോഴുമേ വരൂ.

പക്ഷേ പോകുന്നതില്‍ അവനു് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ സാഹചര്യത്തോടും അവന്‍ പെട്ടന്നിണങ്ങും. എല്ലാവരോടും പെട്ടന്നടുക്കും. അതാണു് രമിത്തു്. രമിത്തു് കെ.ടി.കെ. , അവന്‍ അമ്മയേയും കൂട്ടി ഗൃഹപ്രവേശനം പറയാന്‍ വന്നപ്പോള്‍ എന്റെ സങ്കടം ശരിക്കും അണപൊട്ടിയിരുന്നു. അധികം വൈകാതെ തന്നെ ഒരു പറിച്ചുനടലിലേക്കു് വീണ്ടും മനസ്സിനെ പാകപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. ശേഷം ഒരിക്കലും രമിത്തിനെപ്പോലെ ഒരു ചങ്ങാതിയും എന്റെ ജീവിതത്തില്‍ അത്രയേറെ അത്ഭുതപ്പെടുത്തിയിട്ടിയില്ല. സ്വാധീനം ചെലുത്തിയിട്ടില്ല. ഞാന്‍ നാടുകണ്ടതവനിലൂടെയാണു്. രമിത്തിന്റെ കൂടുമാറ്റത്തിനു് ശേഷം ജീവിതത്തില്‍ ഒരുപാടൊരുപാട് സൌഹൃദങ്ങള്‍ എന്നെത്തേടിയെത്തി. വിലമതിക്കുന്ന ഏറ്റവും വലിയ സമ്പാദ്യങ്ങളില്‍ ഒന്നായി ഓരോ സൌഹൃദങ്ങളും മാറി. ഏതു് ദു:ഖത്തില്‍ നിന്നും കരകയറ്റിയ എല്ലാമെല്ലാമായ സൌഹൃദങ്ങള്‍.

ബുലൈറ്റിന്റെ മരണം-ഒരു ദുഃഖ വാര്‍ത്ത

കുറച്ചു ദിവസം മുമ്പ് ഒരു പത്രവാര്‍ത്തിയിലൂടെ ഞാന്‍ ശ്രദ്ധിക്കാതെപോയ ഒരു വാര്‍ത്തയായിരുന്നു് ബുലൈറ്റിന്റെ മരണം. ” പശ്ചിമബംഗാള്‍ സ്വദേശിയായിരുന്ന ബുലൈറ്റ് ഒറോണ്‍ എന്ന യുവാവ് പട്ടണക്കാട് റെയില്‍വേ ക്രോസിംഗിന് സമീപമുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റെ മുന്നിലെ മണിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത ” ശ്രദ്ധിച്ചില്ലാ എന്നുപറഞ്ഞാല്‍ ഒരുപ്രാധാന്യം കൊടുത്തില്ല എന്നുതന്നെ പറയാം. അത്തരം ഒരുവാര്‍ത്തക്കു് ഇവിടെ പ്രശസ്തി നഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ടുതന്നെ ഞാനടക്കം മലയാളരാജ്യം ഭൂരിപക്ഷവും ഈ വാര്‍ത്തയ്ക്കു് പ്രാധാന്യമോ വസ്തുതയോ തിരക്കാനോ ശ്രമിച്ചുകാണാത്തതു് സ്വാഭാവികം.
സുഹൃത്തുക്കളുമായി സോഷ്യല്‍ നെറ്റു്‌വര്‍ക്കിലൂടെ സംവദിക്കുന്നതിനിടയില്‍ യദൃശ്ചയാ ആ വാര്‍ത്തയുടെ കണ്ണി എന്റെ ശ്രദ്ധയില്‍പ്പെട്ടു. മലയാളത്തിലെ മുഖ്യധാരാപത്രങ്ങളില്‍പ്പെട്ട ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വളരെ ഹൃദയബേദകരമായ  വാര്‍ത്ത. “ബുലൈറ്റിന്റെ മരണം”. ആ കണ്ണിയില്‍ അമര്‍ത്തി ഞാന്‍ പത്രത്തിലേക്കു് ഇടംപിടിച്ചു. തികച്ചും അരോചകരമായ വാര്‍ത്ത.  ബുലൈറ്റ്- ആ മുഖം എന്റെ മനസ്സില്‍നിന്നു് മായുന്നില്ല. എന്തിനോ വേണ്ടി ചോരയില്‍കുതിര്‍ന്ന ആ മുഖം എന്നോടു് കേഴുന്നതുപോലെ തോന്നുന്നു. ഒരുപക്ഷേ അതു് എനിക്കുള്ളില്‍ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പശ്ചാത്താപത്തിന്റെതാവും. ബുലൈറ്റും ഞാനും തമ്മില്‍ എന്തു ബന്ധം? ഞാനെന്തിനു് സഹതപിക്കണം എന്നാവും അല്ലേ? തുടര്‍ന്നുവായിച്ചപ്പോഴാണു് എന്റെ സഹോദരങ്ങള്‍ ബുലൈറ്റിന്റെ മുന്നില്‍ കതകുകള്‍ കൊട്ടിയടച്ച രംഗത്തിനു് എന്റെ മനസ്സു് ദൃക്സാക്ഷിയായതു്. ഒരാളെങ്കിലും ആ പാവത്തിനെ സഹായിക്കുവാന്‍ തുനിഞ്ഞിരുന്നെങ്കില്‍? സഹവാസി ആണെന്നുള്ള പരിഗണനപോലും ആരും ആ പാവത്തിനു് നേരെ കാണിച്ചിരിക്കില്ല. ജന്മംകൊണ്ടുള്ള രൂപവും ശരീരത്തിന്റെ നിറവും കണ്ടാല്‍ മലയാളികള്‍ മറുനാട്ടുകാരെ അടുപ്പിക്കില്ല. എല്ലാവര്‍ക്കും മനസ്സില്‍ ഒറ്റരൂപം പച്ചകുത്തി പ്രതിഷ്ഠിച്ചിരിക്കുന്നു. “ഭീകരന്‍”. ഒരുപക്ഷേ അതാവും നമ്മുടെ സഹോദരന്‍ ബുലൈറ്റിനും പ്രതികൂലമായി ഒരുമലയാളിയില്‍ നിന്നും ലഭിച്ചതു്. ഭാഷ അറിയില്ലാ എന്നുപറഞ്ഞിട്ടാണു് ബുലൈറ്റിനെ അകറ്റിയതെങ്കില്‍ അതു് അപഹാസ്യമായ കിംവതന്തിമാത്രമാണു്. ഭാഷയറിഞ്ഞിട്ടല്ല ഇവിടെ ഒരു വിദേശിയും ധൈര്യപൂര്‍വ്വം കടന്നുവരുന്നതു്. “ദൈവത്തിന്റെ സ്വന്തം നാടു്”. ഗൃഹാതുരത്വസ്മരണകള്‍ തിളക്കുമ്പോള്‍ മലയാളികള്‍ പുലമ്പുന്ന ശുദ്ധ അസംബന്ധം. “അതിഥി ദേവോ ഭവ”- കേരളപ്പഴമയേയും സംസ്കാരത്തേയും എടുത്തുകാട്ടി ഇനിഒരു പെരുമയും മലയാളിക്കു് മനസ്താപമില്ലാതെ പുകഴ്ത്തിപ്പറയാന്‍ തോന്നുകയില്ല. അത്രക്കു് പൈശാചികമായിരുന്നു ബുലൈറ്റ് നേരിടേണ്ടി വന്നിരുന്നതു്. “പശ്ചിമബംഗാളിലെ ജല്‍പായ് ഗുരിയില്‍ നിന്നും ചെങ്ങന്നൂരിലെ പണിസ്ഥലത്തേക്കു വരികയായിരുന്നു ബുലൈറ്റ്. ട്രെയിനിലെ തിരക്കു കാരണം വാതില്‍ക്കല്‍ നിന്ന ബുലൈറ്റ് ട്രെയിനില്‍ നിന്നും അറിയാതെ പുറത്തേക്കു വീണു. തലയ്ക്ക് പരുക്കേറ്റ് രക്തം ഒലിപ്പിച്ച് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെന്നു. ആരും സഹായിച്ചില്ലെന്നു മാത്രമല്ല വെള്ളം പോലും കൊടുക്കാതെ വാതില്‍ അടച്ചുവത്രെ.” ഭാഷയറിഞ്ഞുകൂടാഞ്ഞിട്ടോ അപരിചിതനായതുകൊണ്ടോ ആണെന്നു് ലേഖകന്‍ എടുത്തു പറയുന്നു. “അവസാനം ഈ അമ്പലത്തില്‍ എത്തിയ ഇയാളെക്കണ്ട് തെരുവുനായ്ക്കള്‍ പുറകെയെത്തി. പിന്നാലെ നാട്ടുകാരും. അന്യോന്യം സംസാരിക്കാന്‍ ഭാഷയില്ലാതിരുന്ന ഇവര്‍ തമ്മില്‍ എന്താണുണ്ടായതെന്ന് വ്യക്തമല്ല. നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇയാള്‍ അമ്പലമണിയുടെ കയറില്‍ തൂങ്ങിമരിച്ചു.” -ആ മുഖം എന്നെ വീണ്ടും അലട്ടുന്നു….
കേരളത്തെ സംബന്ധിച്ചടുത്തോളം ഈ വാര്‍ത്തയ്ക്കു് മറ്റൊരു വലിയ പ്രാധാന്യമുണ്ടു്. ഓരോ മലയാളിയും മനസ്സുകൊണ്ടു് പേടിക്കേണ്ട ഒരു കാര്യം ഇതിലൊളിഞ്ഞിരിക്കുന്നു. ഇന്നു് കേരളത്തില്‍ പുറംജോലികള്‍ക്കും ഭക്ഷണശാലകളിലും മറുനാട്ടില്‍ നിന്നുമുള്ള അനേകംപേര്‍ ജോലി ചെയ്യുന്നുണ്ടു്. ഇവര്‍ നേരിടുന്ന അതേ മനോവികാരം മലയാലത്തിലെ ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണു്. അത്തരക്കാരായ മലയാളി സമൂഹം ഒരിക്കലും ബൂലൈറ്റുമാരുടെ നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുവാന്‍ പാടില്ല. അവരുടെ അതേ വേദന പ്രവാസിമലയാളികള്‍ അനുഭവിക്കുന്നുണ്ടു് എന്നുള്ളതു് നാട്ടിലുള്ള പത്രാസ്സുകാര്‍ അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നില്ല. മെഴുകുതിരിപോലെ ഉരുകുന്ന ഇത്തരം ജീവിതങ്ങള്‍ തങ്ങളുടേതായ മനോരാജ്യത്തു് ഒതുങ്ങിക്കൂടുന്നതാണു്  പലപ്പോഴും ആ വെളിച്ചത്തില്‍ ജീവിക്കുന്ന മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്നതു്. ഇതേ അവസ്ഥ കണ്‍മുന്നില്‍ അരങ്ങേറുമ്പോഴും മലയാളി കണ്ണടയ്ക്കുന്നു. ഏതു് വികാരമാണു് ഇതനുഭവമുള്ള മനോരാജ്യങ്ങളും ഇങ്ങനെ ചെയ്തുകൂട്ടുന്നതു്? എത്ര സിനിമകള്‍ നമുക്കുമുന്നില്‍ അരങ്ങേറിയിരിക്കുന്നു. പ്രവാസിമലയാളികളുടെ വേദനിപ്പിക്കുന്ന നിമിഷങ്ങലിലൂടെ കടന്നുപോകുമ്പോഴും കലാ ആസ്വാദനത്തിലൂടെ അവിടെ ഇത്തരം ചിന്താഗദിക്കും തിരശ്ശീലവീഴുന്നു. “ജീവിതകാലത്തിന്റെ പകുതിയില്‍ ഏറെയായി പ്രവാസിയായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും വേണ്ടപ്പെട്ടവരും എല്ലാം ആയിരക്കണക്കിന് മൈല്‍ ദൂരെയാണ്. അവരില്‍ നിന്നും അകലെ ഏതെങ്കിലും ഒരു രാജ്യത്ത് എന്തെങ്കിലും ഒരു അപകടത്തില്‍പെട്ട് ആരും സഹായിക്കാനില്ലാതെ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലാതെ തെരുവ് നായ്ക്കളാലും ഭാഷ മനസിലാക്കാനാവാത്ത നാട്ടുകാര്‍ക്കും ഇടയില്‍ രാത്രി ഒറ്റപ്പെട്ടാല്‍ എന്റെ മാനസികാവസ്ഥ എന്താകും? ” – ലേഖകന്റെ വാക്കുകളാണിവ. ഇതു് ഓരോ മലയാളിയും പേടിക്കേണ്ടതും നേരിടേണ്ടിവന്നേക്കാവുന്ന സാഹചര്യമാണു്. അതു് ഇനിയെങ്കിലും മനസ്സിലാക്കുവാന്‍ മലയാളിക്കു് കഴിയുകയില്ലെങ്കില്‍ മലയാളകള്‍  വച്ചുപുലര്‍ത്തുന്ന സംസ്കാരത്തിനു് എന്തു് വില? മാറേണ്ടതു് മലയാളി മാത്രമല്ല , അധകൃതരുടെ മുന്നില്‍ കൊട്ടിയടയ്യുന്ന വാതിലുകള്‍ക്കുടമകളുടേയും ദാഹിക്കുന്നവനു് വെള്ളംകൊടുക്കാന്‍ മടിക്കുന്നവന്റെ ചിന്താഗതിയുമാണു്. മലയാളി ഇനി ഒരു ബുലൈറ്റിനെ സൃഷ്ടിക്കാതിരിക്കട്ട! അതിഥി ദേവോ ഭവ….

കടപ്പാടു്

മുരളി തുമ്മാരങ്കുടി

ആ രണ്ടു കണ്ണുകള്‍..!

   1998 ആഗസത് 15. തൃക്കോട്ടൂര്‍ യു.പി.സ്കൂളില്‍ 5-ആം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്ന കാലം. വളരെ ഉത്സാഹത്തോടെയായിരുന്നു അന്നത്തെ സ്കൂളിലേക്കുള്ള യാത്ര, കാരണമുണ്ട് വര്‍ഷങ്ങളായി ഞാന്‍ കൊണ്ടുനടക്കൂന്ന ദേശീയപതാക, ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീരവഞ്ചേരി എല്‍.പി  സ്കൂളില്‍ ഇതേപോലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനു വന്ന ആരോ സമ്മാനിച്ചതായിരുന്നു അതു്. നല്ല സാധനങ്ങള്‍ സൂക്ഷിക്കുക എന്റെ ഒരു ശീലമായിരുന്നു. ആ ത്രിവര്‍ണ്ണ പതാകയും കയ്യിലേന്തി വീട്ടില്‍ നിന്നു് രണ്ടു് കിലോമീറ്റര്‍ എല്ലാവരേയും കാണിച്ചുകൊണ്ടു് സ്കൂളില്‍ പോകണം. ബസ്സ് സ്റ്റോപ്പു്വരെ നടപ്പായിരുന്നു തൃക്കോട്ടൂര്‍ യു.പി.സ്കളിലേക്കു് ബസ്സു് കയറാന്‍. മുന്നില്‍ ചേച്ചിയും പുറകില്‍ ഞാനും. വഴിക്കുകാണുന്ന ഏതാണ്ടു് എല്ലാ സാധനത്തിലും ഞാന്‍ കൈവയ്ക്കും. ചേച്ചി കണ്ടാല്‍ വീട്ടില്‍ പറഞ്ഞാല്‍ അമ്മയോടു് തല്ലുറപ്പാണു്, അതാ പീന്നീടു് യാത്ര ചേച്ചിയുടെ പുറകിലായത്. നന്തിയില്‍ എത്തിയാല്‍ കൊയിലാണ്ടിയില്‍ നിന്നും വടകരയ്ക്കുള്ള ബസ്സുണ്ടു്, അതില്‍ പയ്യോളി പീറ്റത്തെങ്ങോളം വലുപ്പമുള്ള ആണ്‍കുട്ട്യേള് പഠിക്കുന്ന ഹൈസ്ക്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങി അല്പംകൂടി നടക്കണം തൃക്കോട്ടൂര്‍ സ്കൂളിലെത്താന്‍. പില്‍ക്കാലത്തു് ഞാനും ഇതേ ഹൈസ്ക്കൂളിലാണ് പഠിച്ചതും. അങ്ങനെ പതിവുപോലെ അന്നും സ്കൂളിലെത്തി…

ഹെഡ്ഡ്മാഷു് രാമചന്ദ്രന്‍ മാസ്റ്ററുടെ ഘോരഘോര പ്രസംഗത്തിനുശേഷം അദ്ധ്യാപകരോരോരുത്തരായി സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഞാന്‍ ആകെ ശ്രദ്ധിച്ചതു് ശാന്തമ്മ ടീച്ചറുടെ പ്രസംഗമായിരുന്നു. എനിക്കു ടീച്ചറെ വലിയ ഇഷ്ടമായിരുന്നു. പരിപാടികള്‍ക്കിടെ  മഴപെയ്തപ്പോള്‍ ഞങ്ങള്‍ ക്ലാസ്സു്മുറികളിലേക്കോടി. ഓടുന്നതിനിടെ ഞാന്‍ മറിഞ്ഞു വീണു… ആരോ എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. പണ്ടേ ദുര്‍ബലനായിരുന്നു ഞാന്‍. ശരീരവും അതിനൊത്തതായിരുന്നു. എങ്ങനെയൊക്കയോ ക്ലാസ്സിലെത്തി. അപ്പോഴേക്കും മഴ ശമിച്ചു. രാമചന്ദ്രന്‍ മാസ്റ്റര്‍ വീണ്ടും അസംബ്ലി കൂടാന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അങ്ങനെ വീണ്ടും അസംബ്ലിയില്‍ ഒത്തുകൂടി. പക്ഷേ ഈ ഒത്തുകൂടലിലൂടെ കൂട്ടികളുടെ എണ്ണം അങ്ങ് നല്ലോണം കുറഞ്ഞു. മുന്നിലത്തവന്റെ മുന്നിലത്തവനെ നോക്കിയപ്പോഴാ ഞങ്ങള്‍ ഏഴാംക്ലാസ്സിലെ വരിയിലാണെന്നറിഞ്ഞതു്!. അങ്ങനെ  ദേശഭക്തിഗാനങ്ങളും കുട്ടികളുടെ പ്രസംഗമത്സവുമൊക്കെയായി സമയം മുന്നോട്ടുപോയി. ഏറ്റവും ഒടുവില്‍ ചോദ്യോത്തര മത്സരമായിരുന്നു. അതില്‍ എനിക്കു ഭയങ്കര കമ്പമാ. സമ്മാനം കിട്ടാനായിരുന്നില്ല ഞാന്‍ ഇത്തരം മത്സരങ്ങളില്‍ പങ്കടുത്തതു്. ഒത്തിരികാര്യങ്ങള്‍ അറിയാന്‍ എന്നെ ഇത്തരം ചോദ്യോത്തര മത്സരങ്ങള്‍ സഹായിച്ചിട്ടുണ്ടു്.

അന്നത്ത ആ മത്സരത്തിനു് ഒരു പ്രത്യേകത ഉണ്ടായിരുന്നു, ഒരു ചോദ്യത്തിനു് ഞാന്‍ മാത്രമേ ഉത്തരം നല്‍കിയിരുന്നുള്ളൂ…. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കേരളീയ വനിത?

പിള്ളമാഷുടെ അടിപേടിച്ചു് വീരവഞ്ചരി എല്‍.പി സ്ക്കൂളില്‍ പഠിച്ച പാഠഭാഗം , അന്നവിടെ അതെനിക്ക്  ഒത്തിരി ഗുണം ചെയ്തു.മത്സരത്തില്‍ തോറ്റെങ്കിലും ജയിച്ച ഒരു അനുഭൂതിയായിരുന്നു.

  ഉച്ചയ്ക്കു പായസവും കുടിച്ചു് കുറച്ചു് പാത്രത്തിലും എടുത്തു, വീട്ടില്‍ കൊണ്ടുപോയി കഴിക്കാനായിരുന്നു. പണ്ടേ ഞാനൊരു മധുരപ്രിയനും കൂടിയാണു്. ഏതാണ്ടു് പരിപാടികളൊക്കെ കഴിഞ്ഞു്  തിരികെ വീട്ടിലേക്കു് പുറപ്പെടാനൊരുങ്ങി. എന്റെ ത്രിവര്‍ണ്ണ പതാക ഭദ്രമായി മടക്കി ട്രൌസ്സറിന്റെ പോക്കറ്റിലിട്ടു് ചേച്ചിയുടെ പുറകെ ബസ്റ്റോപ്പിലേക്കു നടന്നു. അന്നു് കുട്ടികള്‍ കണ്ടാല്‍ പേടിക്കുന്ന കണ്ടക്ടര്‍ ഉള്ള ഒരു ബസ്സുണ്ടായിരുന്നു. ഡിയേഴ്സ് എന്നാ ബസ്സിന്റെ പേരു്. ഗതികേടിനു് ആദ്യം സ്റ്റോപ്പില്‍ വന്ന ബസ്സും അതായിരുന്നു. ചേച്ചി എന്നേയും പിടിച്ചു ബസ്സില്‍ കയറി. വഴിയറിയാത്തതുകൊണ്ടു് ചേച്ചിയോടൊപ്പം മുന്നിലാ കയറാറ്. ഒന്നു രണ്ടു് സ്റ്റോപ്പു കഴിഞ്ഞപ്പോ അതിലെ ചോന്ന കണ്ണുള്ള കണ്ടക്ടര്‍ എന്റെ നേരെ ടിക്കറ്റ് എന്നൊരലറല്‍. അയാളെ കാണുമ്പോഴേ ഞാന്‍ പകുതിയായി. പോക്കറ്റില്‍ കയ്യിട്ടു ഒന്നു തപ്പി. പൈസകാണുന്നില്ല. ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു പൈസകാണുന്നില്ല. എന്റെ നെഞ്ചിടുപ്പങ്ങുകൂടി. പിന്നെ കണ്ടക്ടറെ നോക്കാന്‍ എന്റെ തലയ്ക്കു ബലമില്ല. അമ്പി ചേച്ചീ… പൈസ കാണുന്നില്ലാന്നു് ഞാന്‍ തേങ്ങിക്കൊണ്ടുപറഞ്ഞു. അമ്മയേക്കാള്‍ കൂടുതല്‌ ശകാരം അവിടുന്നാ കിട്ടാറു്. . കണ്ണുരുട്ടി ചേച്ചി എന്നെ ഒരു നോട്ടം. വീട്ടിലെടത്തീട്ടു കാണിച്ചുതരാം അതായിരുന്നു ഭാവം. ചൂടന്‍ കണ്ടകടര്‍ എന്റെ ദേഹത്തു നിന്നു് കണ്ണെടുക്കുന്നില്ല.വീട്ടില്‍ നിന്നു് സ്കൂളില്‍ പോകുമ്പോ ആകെ ഔരു രൂപയേ തരൂള്ളൂ.. ഒരു മുട്ടായി വാങ്ങാന്‍പോലും പത്ത് കാശ് അധികം തരൂല. ആയതുകൊണ്ട് ചേച്ചയുടെ കയ്യിലും കാശില്ലായിരുന്നു. ബസ്സു് ഏതോ സ്റ്റോപ്പില്‍ നിര്‍ത്തി. ആരൊക്കയോ ഇറങ്ങി ആരൊക്കയോ കയറി. കണ്ടക്ടര്‍ എലിയെകിട്ടിയ പൂച്ചയപ്പോലെ എന്റടുത്തൂന്ന് മാറുന്നില്ല. പൈസ പൈസ പൈസ എന്നേ കേള്‍ക്കുന്നുള്ളൂ, ” കണ്ണു് വെട്ടിക്കാന്‍ മുന്നിക്കേറിയാല്‍ പിടിക്കൂലാ എന്നാ ആങ്കുട്ട്യേളെ ബിചാരം” എന്നൊക്കെ അയാള്‍ വിളിച്ചു കൂകുയാണു്. ആരും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നേ ഇല്ല.  അയാള്‍ എന്നില്‍ പിടിമുറുക്കിയിരിക്കുകയാ. ഞാന്‍ തലഉയര്‍ത്താതെ ബസ്സിന്റെ മുന്നോട്ടു ഒറ്റനില്പാ. മനസ്സില്‍ അന്നേരം ഒറ്റച്ചിന്തയാ, ഞാന്‍ ഇറങ്ങീട്ടു് ഈ പണ്ടാരം ബസ്സ് എവിടേങ്കിലും ഇടിച്ചിട്ടു് ഈ കാലമാടന്‍ ചത്തുപോട്ടെ.!  വാതോരാതെ എന്നെ  ശകാരിക്കുന്നതു് കേട്ടപ്പോള്‍  ഒരു സ്ത്രീ ശബ്ദം അവിടെ ഉയര്‍ന്നു… “ഇങ്ങളെന്താന്നു് ഐനയിട്ട് കൊരങ്ങു് കളിപ്പിക്കുന്നേ.. ചെറിയചെക്കനല്ലേഅ് “.  പെട്ടന്നു് കണ്ടകടറ് അവരോടു്  തട്ടിക്കേറി. അത് തരണ്ട പൈസ ഇങ്ങള് തരോ?… ഞാനിപ്പോഴും തലഉയര്‍ത്താതെ മുന്നോട്ടു് നോക്കി ഒറ്റനില്പാ. “അതിന്റെ എത്രാഞ്‌ച്യാ ഇതേന്നെടുത്തോളീ”. ഹാവൂ….! ശവി……പഹയന്‍ കണ്ടകടര്‍ പോയി. ഞാന്‍ തേങ്ങല് നിര്‍ത്തി. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയപ്പോ അവരെന്റെ തോളിതട്ടി “സാരല്ലമോനെ, പൈസ നല്ലോണം കെണ്ടക്കണംകേട്ടോ ” എന്നുംപറഞ്ഞ് ഇറങ്ങാന്‍ തിരിഞ്ഞു, ഞാന്‍ എന്നിട്ടും ചമ്മല്‍ മാറാതെ തിരിഞ്ഞുപോലും നോക്കാതെ മുന്നോട്ടുതന്നെ. അപ്പോ ചേച്ചീടെ വിളി.. അവര് നിന്നെ നോക്കുന്നൂ , നന്ദി പറടോ. അപ്പോ ഞാന്‍ ഒന്നു തിരിഞ്ഞു. മെല്ലെ അവരെനോക്കി മന്ദഹസിച്ചു. പക്ഷേ എനിക്കാ കണ്ണുകള്‍ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. വീട്ടില്‍ എത്തുംവരെ എന്റെ കണ്ണുകളില്‍ ആ കണ്ണുകളായിരുന്നു. പൈസ ഞാന്‍ വീണപ്പോള്‍ കളഞ്ഞുപോയതാവാം; ബാഗില്‍ നിന്നു് പായസം എടുത്ത പാത്രം പുറത്തെടുത്തപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു…. ട്രൌസ്സറിന്റെ രണ്ടാമത്തെ പോക്കറ്റില്‍ നിന്നും മടക്കിവച്ച കൌച്ചു ത്രിവര്‍ണ്ണ പതാക പൂറത്തെടുത്തു നിവര്‍ത്തിയപ്പോ അശോക ചക്രത്തിന്റെ സ്ഥാനത്തു നിന്നു് വെള്ളിക്കളറുള്ള അമ്പതുപൈസ എന്നെ നോക്കി പൂഞ്ചിരിച്ചു……..!